സൂര്യപ്രകാശമേറ്റാലും ഗുണമുണ്ട്

Date:

വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും അടച്ചിട്ട മുറിക്കുള്ളിലാണോ ജോലി? എങ്കിൽ  സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യഘടകമായ വിറ്റാമിൻ ഡി നിങ്ങളുടെ ശരീരത്തിലുണ്ടാകാനുള്ള സാധ്യത കുറവാണ്. സൂര്യപ്രകാശത്തിൽ നിന്നാണ് ശരീരത്തിന് ആവശ്യമുണ്ടാകേണ്ട വിറ്റാമിൻ ഡി ഏറ്റവും കൂടുതലായി ലഭിക്കേണ്ടത്. സൂര്യപ്രകാശം ലഭിക്കാത്തപ്പോൾ വിറ്റാമിൻ ഡിയുടെ അഭാവം ശരീരത്തിൽ അനുഭവപ്പെടും. അത് സന്ധിവാതം, ഹൃദ്രോഗം, മാനസികരോഗം, അന്ധത തുടങ്ങിയവയ്ക്ക് വഴിതെളിക്കുകയും ചെയ്യും.  കൂടാതെ എല്ലുകളുടെയും പല്ലുകളുടെയും ബലം കുറയൽ, ആന്തരികാവയവങ്ങൾക്ക് വീക്കം, ഓർമ്മയിൽ സൂക്ഷിക്കാനും ഏകാഗ്രതയ്ക്കുമുള്ള തടസം രോഗപ്രതിരോധ ശേഷി കുറയൽ തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. വിറ്റാമിൻ ഡിക്ക് കാൽസ്യം ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട്.
പണച്ചെലവില്ലാതെ വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം  കൊള്ളുക എന്നതാണ് എളുപ്പവഴി. ഇതിന് ഏറ്റവും അനുയോജ്യമായ സമയം പ്രഭാതമാണ്. രാവിലെ പതിനഞ്ച് മുതൽ മുപ്പതു മിനിറ്റ് വരെ ഇതിനായി നീക്കിവയ്ക്കുക. നേരത്തെ ഉറക്കമുണർന്നാൽ മാത്രമേ ഇത് സാധിക്കൂ. അങ്ങനെ നേരത്തെ ഉറക്കമുണർന്ന് മുറ്റത്തോ ബാൽക്കണിയിലോ നിന്ന് സൂര്യപ്രകാശം സ്വീകരിക്കുക. അല്ലെങ്കിൽ പ്രഭാതനടത്തമാകാം. മനോഹരമായ കാഴ്ചകൾ കണ്ട് പ്രഭാതത്തിലെ നടത്തം തന്നെ എത്രയോ ഉന്മേഷദായകമാണ്. രണ്ടു രീതിയിലും ഈ നടത്തം നമുക്ക് ഗുണം ചെയ്യും.

ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങളിലൂടെ വിറ്റാമിൻ ഡി ലഭിക്കുമെങ്കിലും  വിറ്റാമിൻ ഡിയുടെ ഏറ്റവും പ്രധാന ഉറവിടം സൂര്യപ്രകാശമാണെന്ന് മറക്കരുത്. ശരീരത്തിൽ വിറ്റാമിൻ ഡി കുറവാണെന്ന് കണ്ടെത്തിയാൽ  മുട്ട, സീഫുഡ്സ്, ചീസ്, സസ്യ എണ്ണകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും ഇത് സ്വന്തമാക്കാം. 
ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഉണ്ടായിരിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യമാണ്. കാരണം കോവിഡിനെതിരെ ശരിയായ പ്രതിരോധമുണ്ടാക്കുന്നതിൽ വിറ്റാമിൻ ഡി വളരെ സഹായകരമാണെന്നാണ് പുതിയ പഠനങ്ങൾ. വിറ്റാമിൻ ഡി കുറവുള്ളവർക്ക് കോവിഡ് സങ്കീർണ്ണമാകാനുള്ള സാധ്യത 14 മടങ്ങ് അധികമാണ്.

More like this
Related

വളഞ്ഞ വനം

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്  ക്രൂക്കഡ് ഫോറസ്റ്റ്. വിചിത്രരൂപത്തിലുള്ള...

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം....

മഴ മാഹാത്മ്യം

ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്....

നമുക്കിനി ജലത്തെക്കുറിച്ച് സംസാരിക്കാം

കടുത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. പുറത്തേക്കിറങ്ങാൻ പോലും കഴിയാത്തത്ര ചൂട്. അതിന്...

തകര്‍ന്നുവീഴുന്ന സ്വപ്നങ്ങള്‍ക്കിടയിലെ ദീനരോദനങ്ങള്‍

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് അതില്‍ നാരായണക്കിളി കൂടു പോലുള്ളൊരു വീടുണ്ട്...

ഒക്ടോബര്‍ രണ്ടിന് ഇന്ത്യ പ്ലാസ്റ്റിക് വിമുക്ത രാജ്യമാകുമോ?

നടപ്പിലാക്കാവുന്ന അനേകം സ്വപ്‌നങ്ങളുണ്ട്. നടപ്പിലാക്കാന്‍ കഴിയില്ലാത്ത അതിലും അനേകം സ്വപ്‌നങ്ങളുണ്ട്.  ...

ആണ്‍ക്കടല്‍ക്കുതിരകള്‍ – “പ്രസവിക്കുന്ന അച്ഛന്‍മാര്‍”

സാധാരണയായി മാതൃത്വം പെണ്ജാതികളുടെ കുത്തക ആണെങ്കിലും കടല്‍ക്കുതിര(Sea Horse) കളുടെ കാര്യം...

നീലക്കുറിഞ്ഞികള്‍ പൂക്കുമ്പോള്‍…

ദക്ഷിണേന്ത്യയില്‍ പശ്ചിമഘട്ടത്തില്‍ നീലഗിരിക്കുന്നിന്റെ താഴവരയിലാണ് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുന്നത്. ഈ...

വെള്ളത്തിനൊപ്പം പ്ലാസ്റ്റിക്കും കുടിക്കുന്ന നമ്മള്‍

ഇന്ന് ലോകത്തിന്റെ മുഴുവന്‍ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്  പ്ലാസ്റ്റിക് മാലിന്യം, പ്ലാസ്റ്റിക് നേരാംവണ്ണം റീ...

പിസയിലെ ചരിഞ്ഞ ഗോപുരം

ഇറ്റാലിയന്‍ പട്ടണമായ പിസയിലാണ് പ്രശസ്തമായ ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട്...

ചാവുകടല്‍

ഇസ്രായേല്‍ - ജോര്‍ദാന്‍ അതിര്‍ത്തിയില്‍, മധ്യധരണ്യാഴിയോട് ചേര്‍ന്നുകിടക്കുന്ന ഒരു ഉപ്പുവെള്ളതടാകമാണ് ചാവുകടല്‍...

ദയവായി ചപ്പ് ചവറുകൾ തീയിടരുത്

പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത്...
error: Content is protected !!