'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം ഒരു അമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അവൾക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടായിരുന്നു. എന്നിട്ടും അവൾ എന്തുകൊണ്ട് ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല'?
പല മാതാപിതാക്കൾക്കും ഇന്ന് മക്കളെ മനസ്സിലാക്കാൻ കഴിയുന്നതേയില്ല. മനസ്സിലാക്കാൻ കഴിയുന്നതിന് അപ്പുറത്തേക്ക് മക്കൾ വളർന്നതാണോ അതോ മക്കൾക്കൊപ്പം മാതാപിതാക്കൾക്ക് വളരാൻ കഴിയാതെ പോകുന്നതാണോ ഇവിടത്തെ പ്രശ്നം എന്നറിയില്ല.
കുട്ടികളെ മനസ്സിലാക്കാനുള്ള ഏറ്റവും എളുപ്പമാർഗം അവരോടൊപ്പം സമയം ചെലവഴിക്കുക എന്നതാണ്. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും അവരെ കേൾക്കുകയും...
ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു കുട്ടി. പലപ്പോഴും അമ്മയും അച്ഛനും അവരുടെ ജോലിത്തിരക്കിൽ മക്കളുടെ ഈ ആവശ്യം അംഗീകരിച്ചുകൊടുക്കണം എന്ന് നിർബന്ധമില്ല. എന്നാൽ ഒരു കാര്യം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. അച്ഛനമ്മമാരുടെ ശ്രദ്ധ കൂടുതലായി തേടാൻ ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുഞ്ഞുങ്ങളുടെ ഈ പ്രതികരണം. അതുപോലെ ഓഫീസിലേക്ക് അച്ഛനമ്മമാരെ ഇടയ്ക്കിടെ വിളിച്ച് എപ്പോ വരും എന്ന് തിരക്കുന്ന കുഞ്ഞുങ്ങളുമുണ്ട്. ഇവിടെയും അവർ പറയാതെ പറയുന്നത് എന്നെ പരിഗണിക്കൂ, എന്നെ ശ്രദ്ധിക്കൂ എനിക്ക് നിങ്ങളുടെ...