അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ് പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ. അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട ഫുഡ് കഴിക്കുക, ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് യാത്ര പോവുക, ഇഷ്ടപ്പെട്ട വസ്ത്രം വാങ്ങുക ഇങ്ങനെ പോകുന്നു അവനവനെ പരിഗണിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ. എന്നാൽ സ്വയം തൃപ്തിപ്പെടുത്തലും തൽക്ഷണമുള്ള സുഖവുമായിട്ടാണ് അതിനെ പലരും വ്യാഖ്യാനിക്കുന്നത്. പക്ഷേ അത്ര പരിമിതമല്ല ഇതി ന്റെ അർത്ഥം.
അവനവനെ പരിഗണിക്കുകയും അവനവന്റെ സന്തോഷം കണ്ടെത്തുകയും ചെയ്യുക എന്നുപറയുമ്പോൾ അർത്ഥമാക്കേണ്ടത് ശാരീരിക, മാനസിക, വൈകാരിക ആത്മീയ ആരോഗ്യം നിലനിർത്താനുള്ള ജാഗ്രതയോടെയും തുടർച്ചയോടെയുമുള്ള പ്രവർത്തനങ്ങൾ...
ഇന്നത്തെ കുട്ടികൾക്ക് ഓൺലൈൻ ലോകം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായിമാറിക്കഴിഞ്ഞിരിക്കുന്നു. വിനോദത്തിനുവേണ്ടി മാത്രമല്ല പഠനത്തിനും ഒഴിവാക്കാനാവാത്ത ഒന്നായി അതു മാറിയിരിക്കുന്നുവെന്നതിനാൽ അത്തരമൊരു ലോകത്തിൽ നിന്ന് അവരെ അടർത്തിയെടുത്തുകൊണ്ടുപോരുക എന്നത് മാതാപിതാക്കൾക്കും അധ്യാപകർക്കും ഒന്നുപോലെ പ്രയാസമുള്ള കാര്യമാണ്. പക്ഷേ മക്കളെ പൂർണ്ണമനസ്സോടെ അത്തരമൊരു ലോകത്തിന്റെ പ്രയോക്താക്കളാക്കി മാറ്റുക എന്നതും അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ദിവസംതോറും ഓൺലൈനുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ നല്ലതല്ല. മാതാപിതാക്കളുടെ മനസ്സിൽ വലിയ ആശങ്കയും സംശയവും സൃഷ്ടിക്കുന്നവയാണ് അവയെല്ലാം. സൈബർ കുറ്റകൃത്യങ്ങൾ, ചീത്തയായ ഉള്ളടക്കം, ഓൺലൈൻ ബുള്ളിയിംഗ്, സ്വകാര്യതാ ലംഘനം എന്നിവയെല്ലാം മാതാപിതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്നവയാണ്. ഇത്തരമൊരു...