ആധുനികകാലത്ത് പലയിടത്തും നിന്നും ഉയർന്നുകേൾക്കാറുള്ള ഒരു വാക്കാണ് സാപിയോസെക്ഷ്വാലിറ്റി (Sapiosexulatiy). ഒരാൾക്ക് മറ്റൊരാളോടു പലവിധത്തിലുള്ള കാരണങ്ങൾകൊണ്ട് ആകർഷണം തോന്നാം. ബാഹ്യമായ സൗന്ദര്യം, കഴിവ്, സംസാരം, ആരോഗ്യം ഇങ്ങനെ പലപല കാരണങ്ങൾ ഇവിടെ നിർണായകമാണ്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് സാപിയോസെക്ഷ്വാലിറ്റി.
മറ്റെയാളുടെ ബുദ്ധിശക്തിമൂലം അവരോട് ആകർഷണം തോന്നുന്നതിനെയാണ് സാപിയോസെക്ഷ്വാലിറ്റി എന്നുപറയുന്നത്. സൗന്ദര്യത്തെക്കാൾ ബുദ്ധിയോട് തോന്നുന്ന ആകർഷണം എന്ന് ഇതിനെ വിളിക്കാം. ബുദ്ധിപരമായ സംഭാഷണം കൊണ്ടും അറിവും ചിന്താശക്തിയും കൊണ്ടും തോന്നുന്ന ആകർഷണമാണ് ഇത്. സാമാന്യജനം നോക്കുമ്പോൾ വളരെ ആകർഷകമായ രൂപമില്ലെങ്കിലും അത്തരക്കാരെ വിവാഹം കഴിക്കുന്നത് അല്ലെങ്കിൽ അവരുമായി പ്രണയബന്ധത്തിലാകുന്നത് അതീവസൗന്ദര്യമുളള വ്യക്തിയായിരിക്കും....
കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ എത്ര ആകർഷകമായി സംസാരിച്ചാലും അവരിൽ നാം ഇംപ്രസഡാകണം എന്നില്ല. കാരണം അവർ എന്താണെന്നും ആരാണെന്നും നമുക്കറിയാം എന്നതുതന്നെ. വ്യക്തിപരമായ ചില ശ്രമങ്ങൾ നടത്തുകയാണെങ്കിൽ മറ്റുള്ളവരുടെ മുമ്പിൽ നാം കൂടുതൽ ആകർഷണീയരായി മാറും. ഇതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത്?
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുകയാണ് ഇതിൽ ഒന്നാമത്തേത്. സ്വന്തംശരീരവും ആരോഗ്യവും ആദരവോടെ പരിരരക്ഷിക്കുന്ന ആളോട് മറ്റുള്ളവർക്ക് ആകർഷണം തോന്നാറുണ്ട്. കൃത്യമായ ഡയറ്റ് നോക്കി, ശരീരത്തിന് ഹാനികരമായ യാതൊന്നും ചെയ്യാതെ, വ്യായാമം ചെയ്ത്...