ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.
ഒരു വർഷം മുഴുവൻ നടന്ന സംഭവങ്ങളെല്ലാം ഓർമ്മയായി മാറുന്നു. അതിൽ വേദനകളുണ്ട്, നഷ്ടങ്ങളുണ്ട്. വിരഹങ്ങളുണ്ട്, നേട്ടങ്ങളുണ്ട്. സന്തോഷങ്ങളുണ്ട്, മരവിപ്പുണ്ട്, ശൂന്യതയുണ്ട്. പശ്ചാത്താപമുണ്ട്, നഷ്ടബോധമുണ്ട്. അതുകൊണ്ടുതന്നെ ഓരോ വർഷവും അവസാനിക്കുമ്പോൾ നാം മനസ്സിലാക്കുന്ന കാര്യം ഒന്നിനുമാത്രമായി ഇവിടെ നിലനില്പില്ല എന്നാണ്. എല്ലാം കൂടിചേർന്നതാണ് ജീവിതം.പ്രകൃതിയിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചിലയും കരിയിലയും പോലെ. മഞ്ഞയും ചുവപ്പും പൂക്കൾപോലെ.. ആനയും ആടുംപോലെ.. മയിലും മാനുംപോലെ..
മനുഷ്യരുടെ സങ്കടങ്ങളിലെല്ലാം പ്രധാനപങ്കുവഹിക്കുന്നത് ചില നഷ്ടങ്ങളെക്കുറിച്ചുള്ള ഓർമ്മകളാണ്. നേടാൻ കഴിയാതെപോയവയെക്കുറിച്ചുളള...
സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം. മറ്റുള്ളവർ നമുക്ക് വില നല്കുകയോ നല്കാതിരിക്കുകയോ ചെയ്തുകൊള്ളട്ടെ നാം നമുക്ക് എന്തുമാത്രം വിലനല്കുന്നുണ്ട് എന്നതാണ് പ്രസക്തം. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി യാചിക്കുന്നവരാകാതെ നാം സ്വയം വിലകല്പിക്കുന്നവരാകുക.
ഒരാൾ തനിക്ക് തന്നെ എന്തുമാത്രം വില നല്കുന്നുണ്ട് എന്ന് അറിയാൻ ചില എളുപ്പമാർഗങ്ങളുണ്ട്. മറ്റുള്ളവരോട് അനാദരവ് കാണിക്കാതെയും അവർക്കെതിരെ കണ്ഠക്ഷോഭംവരുത്താതെയും വിയോജിക്കാമെന്ന് തെളിയിച്ചുതരുന്നവർ സ്വയം വില കല്പിക്കുന്നവരാണ്. ചിലർ മറ്റുള്ളവരോട് ശബ്ദം ഉയർത്തിസംസാരിക്കുന്നത് കേട്ടിട്ടില്ലേ? പ്രത്യേകിച്ച് മേലധികാരികൾ.. അവരുടെ വിചാരം...