യു.ജി.സി നെറ്റ്, ജെ.എൻ.യു, ഇഗ്നോ, ഐക്കർ തുടങ്ങിയ പ്രവേശന/ അഭിരുചി പരീക്ഷകൾ ഉൾപ്പടെ വിവിധ പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷാത്തീയതി നീട്ടിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ നിശ്ചയിച്ച പരീക്ഷകൾക്കുള്ള അപേക്ഷാത്തീയതികളിൽ മാറ്റം വരുത്തിയത്.
പുതുക്കിയ തീയതികൾ:
I. 30.04.2020
1. എൻ.സി.എച്ച്.എം ജെ.ഇ.ഇ
2. ഇഗ്നോ -പി.എച്ച്.ഡി.
3. ഐ.സി.എ.ആർ.
4. ജെ.എൻ.യു പ്രവേശന പരീക്ഷ
II. 15.05.2020
1. സി.എസ്.ഐ.ആർ.- നെറ്റ്
III. 16.05.2020
1. യു.ജി.സി നെറ്റ്:
IV. 31.05.2020
1. അഖിലേന്ത്യാ ആയുഷ് പി.ജി. പ്രവേശന പരീക്ഷ