ഭയം എന്ന വികാരം

Date:

ഭയം എന്ന വികാരം എത്രത്തോളം ശക്തവും വ്യാപനശക്തിയുള്ളതുമാണ് എന്ന് ലോകമെങ്ങും പ്രകടമായ അടയാളങ്ങളോടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ഈ ചെറുകുറിപ്പെഴുതുന്നത്. മറ്റൊന്നുമല്ല കോവിഡ് 19 തന്നെ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒറ്റയ്ക്കൊറ്റയ്ക്ക് പല  ദുരന്തങ്ങൾ സംഭവിച്ചപ്പോഴും അവയ്ക്കൊന്നിനും മനുഷ്യരാശിയെ മുഴുവൻ ഒറ്റയടിക്ക് ഭയത്തിലാഴ്ത്താൻ കഴിഞ്ഞിരുന്നില്ല. പല പല പേരുകളിൽ പ്രത്യക്ഷപ്പെട്ട ചുഴലിക്കാറ്റുകളും ഭൂകമ്പങ്ങളും സുനാമികളും പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും ഒന്നും ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയിരുന്നില്ല. ഓരോ രാജ്യങ്ങളും ഒറ്റയ്ക്കൊറ്റയ്ക്ക് അവയുടെ തിക്തഫലങ്ങൾ അനുഭവിച്ചു.

പക്ഷേ കോവിഡ് അങ്ങനെയല്ല. എപ്പോൾ വേണമെങ്കിലും ഏതു രാജ്യത്തിലേക്കും കടന്നുവരാമെന്ന അപകടഭീഷണിയാണ് കോവിഡ് എന്ന കൊറോണ വൈറസ് നമ്മുടെ ഉറക്കം കെടുത്തുന്നത്. പുറത്തിറങ്ങാൻ ഭയം, യാത്ര ചെയ്യാൻ ഭയം, ജലദോഷമോ ചുമയോ ഉള്ളവരുടെ അടുത്തുചെല്ലാൻ ഭയം,   സ്നേഹവും സന്മനസും സാഹോദര്യവുമൊന്നുമല്ല ഭയമാണ് നമ്മുടെ ഉള്ളിലെ സ്ഥായിയായ ഭാവമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇങ്ങനെ നാം എത്രനാൾ കഴിഞ്ഞുകൂടും?

മുൻകരുതലുകൾ എടുക്കരുത് എന്നല്ല, പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കരുത് എന്നുമല്ല മറിച്ച് സ്വയമുള്ള ഭയങ്ങളിൽ നിന്ന്, തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഭയങ്ങളിൽ നിന്ന് വിമുക്തരാകുക, പുറത്തുകടക്കുക എന്നാണ്.

ഭയം നമ്മെ ഒരുതരത്തിലും സ്വതന്ത്രരാക്കുന്നില്ല. ഭയം എന്ന് സാമാന്യേന പറയുന്ന വികാരം മുതൽ മനശ്ശാസ്ത്രത്തിലെ ഫോബിയവരെയുളള അനേകം ഭയങ്ങൾ നമ്മുടെ ഊർജ്ജസ്വലതയും ക്രിയാത്മകതയും നഷ്ടമാക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് ഭയങ്ങളിൽ നിന്ന് പുറത്തുകടക്കുക. ഭയം നമ്മെ കീഴ്പ്പെടുത്താതിരിക്കട്ടെ. ഭയം നമ്മെയല്ല നാം ഭയത്തെ ഭരിക്കുകയാണ് വേണ്ടത്.
ധീരമായ ഈ തീരുമാനം ഓരോരുത്തരുടെയും ഭാഗത്തു നിന്നുണ്ടാവട്ടെയെന്ന ആശംസകളോടെ

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...
error: Content is protected !!