സ്വാതന്ത്ര്യത്തിന്റെ സന്തോഷങ്ങൾ

Date:

സ്വാതന്ത്ര്യം. വല്ലാതെ തെറ്റിദ്ധരിക്കുകയും തെറ്റായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്ക്. എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം. എന്നിട്ടും എത്ര പേർ സ്വാതന്ത്ര്യത്തെ അതിന്റെ ആഴത്തിലും പരപ്പിലും സ്വീകരിക്കുകയും അതിനെ വേണ്ടവിധം തനിക്കും മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന വിധത്തിൽ വിനിയോഗിക്കുന്നുണ്ട് എന്ന കാര്യം  കൂടി ചിന്തിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. ആദ്യം എല്ലാവരും ആഗ്രഹിക്കുന്നത് തനിക്ക് സ്വാതന്ത്ര്യം കിട്ടണമെന്നാണ്. പക്ഷേ ആ സ്വാതന്ത്ര്യം കിട്ടിക്കഴിയുമ്പോൾ തനിക്ക് കീഴിലുള്ളവരുടെ സ്വാതന്ത്ര്യങ്ങളെ അപഹരിക്കാനുള്ള ശ്രമങ്ങളും പതുക്കെ പതുക്കെ ആരംഭിക്കും. നിയമങ്ങളുടെയും അധികാരത്തിന്റെയും പേരിലായിരിക്കും അവ പലപ്പോഴും പിടിമുറുക്കുന്നത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും കവർന്നെടുത്തുകൊണ്ടുള്ള അധികാരത്തിന്റെ വാഴ്ചകൾ സ്ഥാപനങ്ങളിലുമുണ്ട്.  


എനിക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം നിന്റെ  സ്വാതന്ത്ര്യം നിഷേധിക്കാൻ വേണ്ടിയായിരിക്കരുത്. എന്റെ സ്വാതന്ത്ര്യം നിന്നെ കൂടുതൽ സ്വാതന്ത്ര്യത്തിലേക്ക്  പറഞ്ഞയ്ക്കുന്നതിന് വേണ്ടിയാകണം. അപ്പോൾ മാത്രമേ സ്വാതന്ത്ര്യം രണ്ടുപേർക്കും വിലയുള്ളതാകൂകയുള്ളൂ. ചില സ്വാതന്ത്ര്യങ്ങളോട് മതിയെന്ന് പറയാനുള്ള വിവേകം കൂടി നാം പുലർത്തേണ്ടതുണ്ട്. ഈ ലോകം ഇപ്പോൾ മുമ്പൊന്നുമില്ലാത്തവിധം സ്വതന്ത്രതാവാദം മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്റെ ജീവിതം കൊണ്ടും എന്റെ ശരീരം കൊണ്ടും എനിക്കെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്. മൂല്യങ്ങളുടെയും ബന്ധങ്ങളുടെയും തകർച്ചയും നിരാസവുമായിരിക്കും ഇതിന്റെ ഫലം. സ്വാതന്ത്ര്യത്തിന് ഭൗതികമായ  അർത്ഥതലം മാത്രമല്ല ഉള്ളത് അതിന് ആത്മീയതലം കൂടിയുണ്ട്. ഏതൊക്കെയോ അസ്വാതന്ത്ര്യങ്ങളിലാണ് നമ്മിൽ ഭൂരിപക്ഷവും കഴിഞ്ഞുകൂടുന്നത്. ഞാൻ എത്രത്തോളം എന്നിൽ തന്നെ സ്വതന്ത്രനാണ്? ഓരോരുത്തരും സ്വയം ചോദിച്ച് കണ്ടെത്തേണ്ട ഉത്തരമാണ് ഇത്.  സ്വാതന്ത്ര്യം നല്ലതുപോലെ ഉപയോഗിക്കാനും നന്നായി കൈകാര്യം ചെയ്യാനും ഓരോരുത്തർക്കും കഴിയട്ടെ.


വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലുമെല്ലാം   ആരുടെയും സ്വാതന്ത്ര്യം ഹനിക്കാതെ, സ്വാതന്ത്ര്യത്തിന്റെ പേരിൽ അമിതഭാരങ്ങൾ കയറ്റിവയ്ക്കാതെ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ സന്തോഷം അനുഭവിക്കാൻ എല്ലാവർക്കും കഴിയട്ടെയെന്ന ആശംസയോടെ,

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...
error: Content is protected !!