ഉന്മേഷം വീണ്ടെടുക്കാന്‍ ഉറക്കം എന്ന ഔഷധം

Date:

ശരീരത്തിനും മനസ്സിനും ഏറ്റവും അത്യന്താപേക്ഷിതമായ വിശ്രമമാണ് ഉറക്കം. ദിവസം മുഴുവന്‍ ചിലവഴിച്ച ശക്തിയെ നമ്മുടെ ശരീരത്തിനു വീണ്ടെടുക്കാന്‍ ഉറക്കം സഹായിക്കുന്നു. ശരീരത്തിനുണ്ടാകുന്ന പല പ്രശ്നങ്ങളും ഉറക്കത്തിലൂടെ ശരീരം സ്വയം പരിഹരിക്കുന്നു. ഉറക്കത്തിന്റെ ഗുണദോഷങ്ങള്‍ ഒന്ന് നോക്കാം:-

  • ഒരാള്‍ ഏഴോ, എട്ടോ മണിക്കൂര്‍ നേരമെങ്കിലും ശാന്തമായി ഉറങ്ങണം. അതാണ്‌ ശരീരത്തിനു നല്ലത്. അവധിദിവസങ്ങളില്‍ ചിലര്‍ അധികസമയം ഉറങ്ങാറുണ്ട്. അത് നല്ലതല്ല.
  • ഏതെങ്കിലും കാരണത്താല്‍ മാനസികമായ പിരിമുറുക്കവും, വ്യഥയും ഉണ്ടാവുമ്പോഴാണ് ഉറക്കം നഷ്ടപ്പെടുന്നത്. തലച്ചോറിലുള്ള “മെലട്ടോനില്‍” എന്ന ഗ്രന്ഥിയാണ് നമ്മെ ഉറക്കുന്നത്. ഈ ഗ്രന്ഥിയില്‍നിന്നും പുറത്ത് വരുന്ന ദ്രാവകം രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ ഉഷ്ണത്തേയും, ബോധത്തെയും കുറയ്ക്കുന്നത് കാരണമാണ് ഉറക്കം വരുന്നത്.
  • രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശരീരവേദന, കണ്ണെരിച്ചില്‍ എന്നിങ്ങനെ അസ്വസ്ഥതകളോന്നും കൂടാതെ ഉന്മേഷത്തോടെ അന്നത്തെ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അതാണ്‌ ഗാഢനിദ്ര.
  • പകല്‍സമയത്ത് ഉറങ്ങുന്നതില്‍ ദോഷമില്ല. ശരീരവും, മനസ്സും പകല്‍ സമയത്ത് അല്‍പനേരത്തെ വിശ്രമം ആവശ്യപ്പെടും. ആ സമയത്ത് ജോലികളെല്ലാം നിര്‍ത്തിവെച്ചു അര മണിക്കൂര്‍ ഉറങ്ങാം. തലച്ചോറിന്റെ ഉന്മേഷം വര്‍ദ്ധിക്കും. രക്തസമ്മര്‍ദ്ദം ഉയരില്ല. ഹൃദയത്തിനും നല്ലതാണ്. എന്നാല്‍ അര മണിക്കൂറില്‍ കൂടുതല്‍ പകലുറക്കം പാടില്ല താനും. 
  • ഇടത്തേയ്ക്ക് ചരിഞ്ഞു കിടക്കുന്നത് നല്ലതാണ്. മലര്‍ന്നുകിടന്നാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാവാം. ഒരിക്കലും കമിഴ്ന്നു കിടക്കരുത്. 
  • ഭക്ഷണം കഴിച്ചയുടനെ ഉറങ്ങാന്‍ കിടക്കരുത്. ഭക്ഷണശേഷം വീട്ടുമുറ്റത്തോ, ടെറസ്സിനു മുകളിലോ അല്‍പനേരം ഉലാത്തുക.
  • രാത്രികാലത്ത് കൊഴുപ്പും, പ്രോട്ടീനുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അവ പെട്ടെന്ന് ദഹിക്കുകയില്ല. ചൂടാറിയ പാല്‍ കിടക്കുന്നതിനു മുമ്പായി കുടിക്കുന്നത് നല്ലതാണ്.
  • പഞ്ഞിമെത്ത, പഞ്ഞി തലയിണ, കോട്ടന്‍ പുതപ്പ് എന്നിവ ഉപയോഗിച്ചാല്‍ സുഖമുള്ള ഉറക്കം കിട്ടും.
  • വൈകീട്ട് ആറുമണിയ്ക്ക് ശേഷം കാപ്പി, ചായ, മദ്യം, പുകയില എന്നിവ ഒഴിവാക്കുക. ഇവ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതുമൂലം ഉറക്കം വരാന്‍ താമസമുണ്ടാകും. ചായ കുടിക്കണം എന്നുണ്ടെങ്കില്‍ ഹെര്‍ബല്‍ ടീ കുടിക്കുക.
  • ഉറങ്ങുന്നതിനു മുമ്പ് ഒരു ചൂടുകുളി നടത്തിയാല്‍ നല്ല ഉറക്കം കിട്ടും. 
  • നടത്തം, ഓട്ടം, സൈക്കിളിംഗ് എന്നിവയിലേതെങ്കിലും രാവിലെ അര മണിക്കൂര്‍ ചെയ്‌താല്‍, രാത്രി ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ട് നല്ല ഉറക്കം കിട്ടും.
  • യോഗ, ധ്യാനം എന്നിവ മനസ്സിനെ വിശ്രമാവസ്ഥയില്‍ കൊണ്ടുവന്നു ഉറക്കമുണ്ടാക്കും.

കിടക്കയില്‍ കിടന്നു കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചും, നാളത്തെ കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചുകൊണ്ട് മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്താതിരിക്കുക. ഉറക്കം താനേ വന്നുകൊള്ളും.

More like this
Related

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും,...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ്...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി...

ജീവിതം ഒരു റോളർ കോസ്റ്ററാണോ?

ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും...

സൈക്കിളിങ്ങിന്റെ ഗുണങ്ങളറിയൂ…

ഹൃദയം, ബ്ലെഡ് വെസൽസ്,ശ്വാസകോശം എന്നിവയ്ക്ക് വർക്കൗട്ടിന്റെ ഗുണം കിട്ടുന്ന എയറോബിക് ആക്ടിവിറ്റിയാണ്...

മാനസികാരോഗ്യത്തിലൂടെ ദിവസം മുഴുവൻ എനർജി

ദിവസത്തിൽ രണ്ടുതവണ പല്ലു തേയ്ക്കുന്നത് ഒരു ശീലമാക്കുകയാണെങ്കിൽ തുടർച്ചയായി ദന്തഡോക്ടറെ കാണുന്നത്...

നന്നായി കളിക്കാം

കുട്ടികൾ ചെയ്യുന്ന ജോലികളാണ് കളികൾ- മറിയ മോണ്ടിസോറി കളിച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടാവുമോ?  എത്രയെത്ര കളികൾ...
error: Content is protected !!