കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ അസ്മിഷനുമായി ബന്ധപ്പെട്ട്, നേരത്തെ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷയുടെ തീയ്യതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ സംബന്ധിച്ച വിവരങ്ങൾക്ക് നിർദ്ദിഷ്ട വെബ്സൈറ്റുകൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
I.JEE മെയിൻ പരീക്ഷ.
ഏപ്രിൽ 5, 7, 9, 11 തീയതികളിലായി നടത്താനിരുന്ന ജെ.ഇ.ഇ. മെയിൻ പരീക്ഷ മാറ്റിെവച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിച്ചേക്കും.രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേയ്ക്ക് ബി.ഇ./ബി.ടെക്., ബി.ആർക്ക്., ബി.പ്ലാനിങ് പ്രവേശനത്തിനുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. കൂടുതൽ വിവരങ്ങൾക്ക് :-https://jeemain.nta.nic.in
II. NATA
ഏപ്രിൽ 19-ന് പ്രഖ്യാപിച്ചിരുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) ആദ്യ പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട്. ആദ്യ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 15 വരെ നീട്ടി. ഇമേജ് അപ് ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഏപ്രിൽ 19 വരെ സമയമനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് :-
www.nata.in
III. EFLU
ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) ഏപ്രിൽ 12-ന് ബിരുദ കോഴ്‌സ് പ്രവേശന പരീക്ഷകൾ മാറ്റിവച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.കൂടുതൽ വിവരങ്ങൾക്ക് :-
www.efluniversity.ac.in
IV. Craft & Design പ്രവേശന പരീക്ഷ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ (ഐ.ഐ.സി.ഡി.) ജയ്‌പുർ ഏപ്രിൽ 12-ന് നടത്താൻ നിശ്ചയിച്ചിരുന്ന യു.ജി./പി.ജി. പ്രവേശന പരീക്ഷകൾ (പാർട് എ) മാറ്റി വെച്ചിട്ടുണ്ട്. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :-
www.iicd.ac.in/
V. അലീഗഡ് പ്രവേശന പരീക്ഷ
ഏപ്രിലിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന 12 പ്രവേശനപരീക്ഷകൾ അലിഗഢ് മുസ്‌ലിം സർവകലാശാല മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്.. ബി.എ.(ഓണേഴ്‌സ്), ബി.കോം. (ഓണേഴ്‌സ്), ബി.എസ്‌സി. (ഓണേഴ്‌സ്), ബി.എ. (ഓണേഴ്‌സ്) ഫോറിൻ ലാംഗ്വേജസ്, ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ എന്നിവയുടേതും ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് :-
www.amucontrollerexams.com
VI.CUSAT
എൻട്രൻസ്കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഏപ്രിൽ 18, 19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ളകോമൺ അഡ്മിഷൻ ടെസ്റ്റ് മാറ്റി വെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് :-https://admissions.cusat.ac.in
VII. KEAM
കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് – ഫാർമസി കോളേജുകളിൽ പ്രവേശനത്തിനായി ഏപ്രിൽ 20, 21 തീയതികളിൽ നടത്താനിരുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :-
https://cee.kerala.gov.in/
VIII. CLAT
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) മാറ്റിവച്ചു. മേയ് 12-ന് നടത്താനിരുന്ന പരീക്ഷയുടെ പുതുക്കിയ തീയതി മേയ് 24 ആണ്. അപേക്ഷ ഏപ്രിൽ 25 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് :-
https://consortiumofnlus.ac.in
IX. NEET
രാജ്യത്തെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ ബിരുദതല മെഡിക്കൽ, ഡെന്റൽ, ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. 2020 മാറ്റി വെച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :-
https://ntaneet.nic.in
X.AILET
നാഷണൽ ലോ യൂണിവേഴ്‌സിറ്റി, ഡൽഹി മേയ് മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എ.ഐ.എൽ.ഇ.ടി.) മേയ് 31-ലേക്ക് മാറ്റി. അപേക്ഷ ഏപ്രിൽ 30വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് :-
https://nludelhi.ac.in
XI. IPM ആപ്റ്റിട്യൂഡ് ടെസ്റ്റ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) ഇൻഡോർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് ഏപ്രിൽ 30-ന് നടത്താനിരുന്ന ഐ.പി.എം. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഓൺലൈൻ അപേക്ഷ നൽകാനുള്ള തീയതിയും ഏപ്രിൽ 20 വരെ നീട്ടിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് :-
www.iimidr.ac.in
XII. National Hospitality Teacher Eligibility Test
രാജ്യത്തെ ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അസിസ്റ്റന്റ് ലക്ചറർ, ടീച്ചിങ് അസോസിയറ്റ് തസ്തികകളിലെ നിയമനത്തിനുള്ള അർഹതാ നിർണയ പരീക്ഷയായ നാഷണൽ ഹോസ്പിറ്റാലിറ്റി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (എൻ.എച്ച്.ടി.ഇ.ടി.) ഏപ്രിൽ 11-ൽ നിന്ന് മേയ് ഒൻപതിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾക്ക് :-
http://thims.gov.in