റിസ്‌ക്ക് ഏറ്റെടുക്കാതെ വിജയമില്ല

Date:

തീരെ ചെറിയൊരു   സ്ഥാപനത്തിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. രണ്ട
റ്റവും കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളിലൂടെയും പ്രയാസങ്ങളിലൂടെയുമായിരുന്നു അയാൾ കടന്നുപോയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അ യാൾ ജോലി രാജിവച്ചു. ജോലി ചെയ്ത് ജീവിക്കാൻ ബുദ്ധിമുട്ടുമ്പോൾ ജോലിയില്ലാതെ എങ്ങനെ ജീവിക്കുമെന്ന് എല്ലാവരും ചോദിച്ചപ്പോൾ അയാൾ അതിനുള്ള മറുപടിയായി ഒരു കഥയാണ് പറഞ്ഞത്. ആ കഥയുടെ പ്രചോദനത്താലാണത്രെ അയാൾ ജോലി രാജിവച്ചത്. ആ ചെറുപ്പക്കാരൻ പറഞ്ഞ കഥ ഇങ്ങനെയായിരുന്നു:

യാത്ര കഴിഞ്ഞ് ക്ഷീണിച്ച് അവശനായ ഗുരുവും ശിഷ്യനും കൂടി ഒരു വീട്ടിൽ ദാഹജലം തേടിയെത്തുന്നു. ദരിദ്രമായ ഭവനം. പക്ഷേ അവരെ ആദരവോടെ സ്വീകരിക്കുകയും മാന്യമായി സൽക്കരിക്കുകയും ചെയ്തു. പശുവിനെ വളർത്തിയാണ് ആ കുടുംബം ജീവിക്കുന്നതെന്ന് ഗുരുവിന് മനസ്സിലായി. വീട്ടുകാർക്ക് നന്ദി പറഞ്ഞ് തിരികെ മടങ്ങുമ്പോൾ അവർ ഒരു കുന്നിൻചെരുവിൽ മേഞ്ഞുനടക്കുന്ന പശുവിനെ കണ്ടു.  ഒരു നിമിഷം എന്തോ ആലോചിച്ചതിന് ശേഷം ഗുരു ശിഷ്യനോട് പറഞ്ഞു: ”നീ ആ പശുവിനെ അക്കാണുന്ന പാറക്കൂട്ടത്തിലേക്ക് തള്ളിയിട്ട് കൊല്ലണം.” 

”എന്തൊരു ക്രൂരനാ അങ്ങ് നമുക്ക് മോരുംവെള്ളം കിട്ടിയത് ഈ പശുവിൽ നിന്നാണ്… അത് മറക്കരുത്.”
‘ഞാൻ പറയുന്നത് അനുസരിക്കൂ’ എന്ന് ഗുരു ആജ്ഞാപിച്ചപ്പോൾ ശിഷ്യൻ അത് അനുസരിച്ചു. ഒരു വർഷത്തിന് ശേഷം ആ ഗുരുവും ശിഷ്യനും അതേ വീട്ടിൽ വീണ്ടുമെത്തി. അപ്പോഴേയ്ക്കും ആ വീട് പുതുക്കിപ്പണിതിരുന്നു. പുറത്തേക്ക് വന്ന സ്ത്രീക്കും ഭർത്താവിനും  സുഭിക്ഷതയുടെ അടയാളങ്ങളുമുണ്ടായിരുന്നു. എല്ലാം നന്നായി പോകുന്നുണ്ടല്ലോയെന്ന ഗുരുവിന്റെ ചോദ്യത്തിന് മറുപടിയായി ഗൃഹനാഥൻ പറഞ്ഞു: ”സ്വാമി ഞങ്ങൾ പശുവിനെ വളർത്തിയാണ് ജീവിച്ചുപോന്നിരുന്നത്. പക്ഷേ ഒരു ദിവസം ആ പശു  കൊക്കയിൽ വീണു ചത്തുപോയി. എങ്ങനെ ജീവിക്കുമെന്ന് കരുതി ഞങ്ങൾ ആദ്യം വിഷമിച്ചിരുന്നു. പിന്നെ ഞങ്ങൾ ജീവിക്കാൻ വേണ്ടി മറ്റ് പല പണികളും ചെയ്തുതുടങ്ങി. അതോടെ ഞങ്ങളുടെ ദാരിദ്ര്യം മാറി. ഇപ്പോൾ ഞങ്ങൾ സുഖമായി ജീവിക്കുന്നു.”
നമുക്ക് എങ്ങനെയും ജീവിക്കാം. പക്ഷേ സ്വപ്നങ്ങൾക്കനുസരിച്ച് ജീവിക്കാൻ നാം ഒരുപാടു ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. ഒരുപാട് അദ്ധ്വാനിക്കേണ്ടതുണ്ട്. പരിമിതമായ സ്വപ്നങ്ങളിൽ തട്ടിത്തടഞ്ഞുനില്ക്കുന്നതുകൊണ്ടാണ് പലരുടെയും ജീവിതങ്ങളിൽ ഉയർച്ചയില്ലാത്തത്. വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനുള്ള വൈമുഖ്യവും ധൈര്യമില്ലായ്മയും നമ്മെയെന്നും പുറകോട്ടുവലിക്കുന്നു. ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയവരെ നോക്കൂ. അവർ റിസ്‌ക്കുകൾ ഏറ്റെടുത്തവരായിരുന്നു. സുഖപ്രദമായ അന്തരീക്ഷങ്ങളെ വിട്ടുപേക്ഷിച്ചവരായിരുന്നു. സുരക്ഷിതലാവണം വിട്ടുപേക്ഷിക്കാൻ എപ്പോൾ തയ്യാറാകുന്നുവോ അന്നുമുതൽ അവരുടെ ജീവിതത്തിലേക്ക് ഐശ്വര്യം കടന്നുവരുന്നു. റിസ്‌ക്ക് ഏറ്റെടുക്കാതെ ജീവിക്കാൻ മാത്രം സരളമൊന്നുമൊന്നുമല്ല ഈ ലോകം. 

എന്തെങ്കിലുമൊക്കെ നേടണമെന്നുണ്ടോ ചിലതൊക്കെ നഷ്ടപ്പെടുത്തിയേ മതിയാവൂ. ഒരു വിദ്യാർത്ഥിക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിയുന്നത് കൃത്യമായ രീതിയിൽ അദ്ധ്വാനിക്കുന്നതിലൂടെയാണ്. ഒരു കായികാഭ്യാസി മികച്ച വിജയം നേടുന്നതിന് ഏറെ കഠിനാദ്ധ്വാനം ചെയ്യേണ്ടതായിവരും. കഠിനാദ്ധ്വാനം ഇല്ലാതെയും പരീക്ഷയെഴുതാം. മത്സരങ്ങളിൽ പങ്കെടുക്കാനും കഴിയും. എന്നാൽ പ്രതീക്ഷിക്കുന്ന വിജയം നേടാൻ കഴിയണമെന്നില്ല.

പലപ്പോഴും നാം നമ്മുടെ സാധ്യതകൾ തിരിച്ചറിയുന്നത് പ്രതിബന്ധങ്ങൾക്ക് മുമ്പിലാണ്. വെല്ലുവിളികളും പ്രയാസങ്ങളും നേരിടേണ്ടി വരുമ്പോൾ അത് സ്വന്തം കഴിവുകൾ പ്രകാശിപ്പിക്കാനുള്ള അവസരമായി കണ്ട് പ്രവർത്തിക്കുക.  വിചാരിക്കുന്നതിലും ഏറെ കഴിവുകളുള്ളവരാണ് നാം ഓരോരുത്തരും. അത്തരം കഴിവുകളെ ഉണർത്തിയെടുക്കുക.  അതിന് തീർച്ചയായും നാം സുരക്ഷിതലാവണങ്ങൾ വിട്ടുപേക്ഷിച്ചേ മതിയാവൂ.
ഇത്തിരിപ്പോന്ന തണലിന്റെ ഛായയിൽ ജീവിതകാലം മുഴുവൻ വിശ്രമിക്കാനാണ് പ്ലാനിടുന്നതെങ്കിൽ ആ തണൽമരം മുറിച്ചുകളയാൻ മടിക്കരുത്. കാരണം ആ തണൽ നിങ്ങളെ മടിയനാക്കുകയും നിങ്ങളുടെ സ്വപ്നങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. റിസ്‌ക്കുകൾ ഏറ്റെടുക്കുന്നവർക്ക് മാത്രമാണ് വിജയസാധ്യതകളുള്ളൂ എന്ന് മറക്കരുത്.

More like this
Related

വിജയികൾ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ

ജീവിതവിജയം നേടിയവരെ നാം അത്ഭുതത്തോടും മറ്റു ചിലപ്പോൾ അസൂയയോടും കൂടി നോക്കാറുണ്ട്....

പ്രയാസമുള്ളത് ചെയ്യുക

എളുപ്പമുള്ളത് ചെയ്യാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ യഥാർത്ഥ വിജയം അടങ്ങിയിരിക്കുന്നത് എളുപ്പമുള്ളതോ...

സ്‌ക്രാച്ച് & വിൻ

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം....

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...

സ്വയം നവീകരിക്കൂ, മികച്ച വ്യക്തിയാകൂ

പേഴ്സണൽ ഗ്രോത്ത്... സെൽഫ് ഇംപ്രൂവ് മെന്റ്... വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ്...

തുടക്കം നന്നായില്ലേ?

നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്....

വിജയം ശാശ്വതമല്ല

വിജയം ചിലരെ സംബന്ധിച്ച് പെട്ടെന്ന് സംഭവിക്കുന്നതാകാം. മറ്റ് ചിലപ്പോൾ  ഏറെ നാളെത്തെ...

വെല്ലുവിളികളേ സ്വാഗതം

മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത്...

‘ഒപ്പ’ത്തിന്റെ അഞ്ചു വർഷങ്ങൾ

കഴിഞ്ഞ നാലുവർഷങ്ങളിലും ജൂൺ ലക്കത്തിൽ ഇതുപോലൊരു കുറിപ്പ് എഴുതാറുണ്ട്. ഒപ്പത്തിന്റെ രണ്ടുവർഷം,...
error: Content is protected !!