അടുക്കളയിലേയ്ക്ക് ചില പൊടിക്കൈകള്‍

Date:

പാചകം എളുപ്പമാക്കാനും, സ്വാദുള്ള ആഹാരം വിളമ്പാനും ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ ഇവ ശ്രദ്ധിക്കൂ:-

  • ഇറച്ചി വറുക്കുമ്പോഴും, കറി വെയ്ക്കുമ്പോഴും ഒന്നോ രണ്ടോ തക്കാളി കൂടി ചേര്‍ത്താല്‍ ഇറച്ചി മൃദുവാകും. നന്നായി വേവുകയും ചെയ്യും.
  •  ഗ്രാമ്പൂവിന്റെ ഇല ചേര്‍ത്ത് ഇറച്ചി പാകം ചെയ്‌താല്‍ കറിയ്ക്ക് സ്വാദ് കൂടും. നല്ല വാസനയും കിട്ടും.
  • കട്ട്ലറ്റ് വറുക്കുമ്പോള്‍ പൊടിഞ്ഞു പോകാതെയിരിക്കാന്‍ അതില്‍ അല്പം ഉഴുന്നുമാവ്‌ കൂടി ചേര്‍ത്താല്‍ മതി.
  • പാല്‍ കാച്ചിയ ഉടന്‍ കാറ്റ് തട്ടാതെ അടച്ചുവെച്ചാല്‍ പാടയുണ്ടാകില്ല.
  • പാല്‍ കാച്ചുമ്പോള്‍ പാത്രത്തിന്‍റെ വക്കില്‍ അല്പം ഗ്ലിസറിന്‍ പുരട്ടിയാല്‍ പാല്‍ തിളച്ചു തൂവില്ല.
  • ഉരുളക്കിഴങ്ങ് പുഴുങ്ങുമ്പോള്‍ വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് ചേര്‍ത്താല്‍ ഉരുളക്കിഴങ്ങ് നന്നായി വേവും. രുചിയും കൂടും.
  •  ദോശമാവ് പുളിക്കാതിരിക്കാന്‍ അതില്‍ രണ്ടു കീറ് വാഴയില ഇട്ടുവേച്ചാല്‍ മതി.
  • പഞ്ചസാര പാവ് കാച്ചിയത് കട്ടിയാകാതിരിക്കാന്‍ പഞ്ചസാര ലായനി ചൂടാക്കുംമുമ്പ് രണ്ടു നുള്ള് സോഡിയം കാര്‍ബനെറ്റ് ചേര്‍ക്കുക.
  •  പഞ്ചസാര പാത്രത്തില്‍ഗ്രാമ്പൂ ഇട്ടുവേച്ചാല്‍ ഉറുമ്പ് അരിക്കില്ല.
  • കറിയില്‍ മഞ്ഞള്‍ കൂടിയാല്‍ ഒരു ഇരുമ്പ് സ്പൂണ്‍ തീയില്‍ പഴുപ്പിച്ച് കറിയില്‍ മുക്കിയാല്‍ മതി.
  • അരി അരയ്ക്കുമ്പോള്‍ അല്പം പാല്‍ കൂടി ചേര്‍ത്താല്‍ അപ്പത്തിനു നല്ല മാര്‍ദ്ദവം ലഭിക്കുന്നതാണ്.
  • വെണ്ണ ഉരുക്കുമ്പോള്‍ അല്പം മുരിങ്ങയില ചേര്‍ത്താല്‍ നെയ്യിന് നല്ല ഗന്ധമുണ്ടാകും.
  • പാവയ്ക്ക വേവിയ്ക്കുമ്പോള്‍ വെള്ളത്തില്‍ അല്പം തൈര് ചേര്‍ത്താല്‍ കയ്പ് ഉണ്ടാകില്ല. കാരറ്റിന്റെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ മുകള്‍വശം മുറിച്ചുമാറ്റിയ ശേഷം ഫ്രിഡ്ജില്‍ വെയ്ക്കുക.
  •  ഗ്രീന്‍പീസ് വേവിയ്ക്കുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ത്താല്‍ സ്വാദ് കൂടും.
  • ഗ്രീന്‍പീസ് പാകം ചെയ്യുമ്പോള്‍ അല്പം വിനാഗിരി ചേര്‍ത്താല്‍ അതിന്റെ നിറം നഷ്ടമാകില്ല.
  • ഒരു കഷ്ണം ഇന്തുപ്പിട്ടാല്‍ വെളിച്ചെണ്ണ കനയ്ക്കില്ല.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന്...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ...

ഡ്രൈവിംഗ് ലൈസന്‍സ് – അറിയേണ്ട കാര്യങ്ങള്‍

വാഹനങ്ങള്‍ ഓടിക്കുന്നതിനു നിര്‍ബന്ധമായും ഉണ്ടാകേണ്ട രേഖയാണല്ലോ ഡ്രൈവിംഗ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ...

കെണിയാകരുതേ ലോൺ

ബാങ്ക്ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വളരെ എളുപ്പത്തിൽ കടന്നുകൂടാവുന്നതും എന്നാൽ വിഷമിച്ചു...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടുമരുന്നുകള്‍

ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്....

നല്ല ടൈം മാനേജ്‌മന്റ്‌ എങ്ങനെ?

പ്രവര്‍ത്തനത്തില്‍ മേന്മ കൈവരിക്കാന്‍ കൂടുതല്‍ നേരം ചെലവിടുന്നതല്ല കാര്യം. സമയം കുറച്ച്,...
error: Content is protected !!