സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില്‍ അതിന്റെയെല്ലാം ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കണം.പക്ഷേ എത്രയോ പെട്ടെന്നാണ് ഓരോരുത്തരും ഓരോന്നും മറന്നുകളയുന്നത്. പാലം കടക്കുവോളം...
പുതിയ കാലത്തെ പ്രണയങ്ങള്‍ കൂടുതല്‍ റൊമാന്റിക്കായിരിക്കാം. എന്നാല്‍ അവയ്ക്ക് എത്രത്തോളം ഊഷ്മളതയും ആത്മാവും ഉണ്ട് എന്ന കാര്യം കണ്ടറിയണം. ഏറെ നാളത്തെ പ്രണയം കഴിഞ്ഞ് വിവാഹിതരായിട്ടും നിസ്സാരകാര്യങ്ങളുടെ പേരില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം...
വളരെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് ആ ദമ്പതികളുടെ ദിവസങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം അയാൾക്കൊരു മോഹം. രാഷ്ട്രീയത്തിലിറങ്ങുക. അനുകൂല സാഹചര്യങ്ങൾ ഒരുപാടുണ്ടായിരുന്നതുകൊണ്ട് അതെളുപ്പമായി കലാശിച്ചു. പതുക്കെ പതുക്കെ തിരക്കുകൾ അയാളെ വരിഞ്ഞുമുറുക്കിത്തുടങ്ങി. പൊതുജീവിതം...
ഏറ്റവുമധികം നുണകൾ കേൾക്കുന്നത് ആരായിരിക്കും? കുഞ്ഞുങ്ങളായിരിക്കാനാണ് സാധ്യത. എത്രയധികം നുണകളാണ് നാം അവരോട് ഒാരോ നിമിഷവും പറയുന്നത്. ചിലപ്പോൾ നമ്മുടെ ഉദ്ദേശ്യം നല്ലതായിരിക്കാം. എങ്കിലും പറയുന്നതിൽ പലതും നുണയല്ലേ?
ഉദാഹരണത്തിന് വാവിട്ടു നിലവിളിക്കുന്ന കുഞ്ഞിന്റെ...
ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ നിരാശാഭരിതമായ വീക്ഷണം വച്ചുപുലർത്തുന്ന ഒരാളുമായി തട്ടിച്ചുനോക്കുമ്പോൾ പോസിറ്റീവായി ചിന്തിക്കുന്ന ആളുടെ ആയുർദൈർഘ്യംപോലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സമ്മർദ്ദം കുറയ്ക്കണമെന്നും സന്തോഷം...
ഇമേജ് ഒരു കിരീടമാണ്. രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം. അത് നിനക്ക് ഏതുനേരവും ശിരസില്‍ ചൂടി നടക്കാം. ചിലപ്പോള്‍ അത് ഷോക്കേസില്‍ മാത്രമായി ഒതുക്കിവയ്ക്കാം. ഇനിയും ചിലപ്പോള്‍ അത് വച്ച് ചില ഉദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കാം. ...
ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ് ജീവിതത്തെ മാറ്റിമറിക്കേണ്ടത് എന്നറിയില്ല. അതുകൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനുള്ള ചില വഴികൾ നോക്കാം.
പ്രതികരണം മാന്യമായിരിക്കുകയും കുറയ്ക്കുകയും ചെയ്യുക
ചിലരുണ്ട് എന്തിനോടും വളരെ പെട്ടെന്ന് പ്രതികരിക്കും....
ജീവിതത്തില്‍ സംഭവിക്കുന്ന സകലതും അങ്ങനെ തന്നെയാണ്. ഒന്നും യാദൃച്ഛികമല്ല. എന്നിട്ടും ചിലപ്പോഴെങ്കിലും ചിലതിനെ നാം യാദൃച്ഛികമെന്ന് നിസ്സാരമാക്കിയിട്ടുണ്ടാവാം. പക്ഷേ ആലോചിച്ചുനോക്കുമ്പോള്‍ ഒന്നും യാദൃച്ഛികമായിരുന്നില്ല എന്ന് നാം മനസ്സിലാക്കുന്നു.പിന്നിട്ടുവന്ന ഓരോ കാര്യങ്ങളെയും കടന്നുപോയ സാഹചര്യങ്ങളെയും...
ശരീരത്തിന് അസ്വസ്ഥത തോന്നിയാൽ, രോഗമോ വല്ലായ്മയോ അനുഭവപ്പെട്ടാൽ സാധാരണഗതിയിൽ എല്ലാവരും ഡോക്ടറെ ചെന്നുകാണും. ചികിത്സ തേടുകയും നിർദ്ദേശിച്ച മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യും. കാരണം ശരീരത്തെ നാം വളരെ പ്രധാനപ്പെട്ടതായി കാണുന്നു. ശരീരത്തിന് ക്ഷതമോ...
കൃത്യമായി പ്ലാൻ ചെയ്യുന്നത് അനുസരിച്ച് രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നാണോ ജീവിതം? വിചാരിക്കുന്നതുപോലെയും പദ്ധതിയിടുന്നതുപോലെയും ആസൂത്രണം ചെയ്യുന്നതുപോലെയും മാത്രമാണോ ജീവിതങ്ങളിൽ സംഭവിക്കുന്നത്? ഇല്ല എന്നാണ് ഇപ്പോഴത്തെ മറുപടി. കാരണം അങ്ങനെ പറയാനാണ് ഈ കൊറോണക്കാലം നമ്മെ...
നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്. 'മടിയൻ മല ചുമക്കും' എന്നാണ് മറ്റൊരു ചൊല്ല്....
വർഷം 1997. പ്രഭാതം. ഞാൻ അനസ്‌തേഷ്യ ഐസിയുവിൽ ചെല്ലുമ്പോൾ ഹരിദാസ് കണ്ണടച്ചുകിടക്കുകയായിരുന്നു. വാതിൽ തുറന്ന ശബ്ദം കേട്ടിട്ടാകണം ഹരി കണ്ണ് തുറന്നു. ഉറങ്ങുകയായിരുന്നോ? ഞാൻ ചോദിച്ചു. മുല്ലമൊട്ടുപോലെത്തെ പല്ലുകൾ കാട്ടി ഹരിദാസ് ചിരിച്ചു....