കേന്ദ്ര ഗവണ്മെന്റിനു കീഴിൽ ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി വിവിധ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 26 ആണ് അവസാന തീയതി.
പ്രവേശന രീതി:
അഖിലേന്ത്യാടിസ്ഥാനത്തിൽ നടക്കുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും, പ്രവേശനം.നിലവിൽ അറിയിച്ചതനുസരിച്ച്, ഓഗസ്റ്റ് 16ന് രാവിലെ 11 മുതൽ രണ്ടു വരെയാണു പരീക്ഷ.
വിവിധ ബിരുദ – ഡിപ്ലോമ പ്രോഗ്രാമുകൾ:
1.ബി.ടെക്. a)മാരിടൈം എൻജിനിയറിംഗ്b)നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനിയറിംഗ്
2.ബിഎസ്സി a) ഷിപ് ബിൽഡിംഗ് ആൻഡ് റിപ്പയർb) മാരിടൈം സയൻസ്c) നോട്ടിക്കൽ സയൻസ്
3.ബിബിഎ a)ലോജിസ്റ്റിക്സ്b) റീട്ടെയിൽ ആൻഡ് ഇ-കൊമേഴ്സ്
4. ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ്.
കോഴ്സ് കാലാവുധി:
ബിടെക് കോഴ്സുകളുടെ കാലാവധി നാലു വർഷവും മറ്റു ബിരുദ കോഴ്സുകളുടെ കാലാവധി മൂന്നു വർഷവുമാണ്. എന്നാൽ ഡിപ്ലോമ കോഴ്സിന്റേത് ഒരു വർഷവുമാണ്.
മേൽ സൂചിപ്പിച്ചതിൽ, ബി.ബി.എ (ലോജിസ്റ്റിക്സ്, റീട്ടെയിൽ ആൻഡ് ഇകൊമേഴ്സ്) കോഴ്സിനു പ്രവേശന പരീക്ഷയില്ല.മാർക്കിൻ്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം.ബിബിഎ കൂടാതെ മറ്റ് കോഴ്സുകൾക്കു കൂടി അപേക്ഷിക്കണമെന്നുള്ളവർ പ്രത്യേക അപേക്ഷാ ഫീസ് നൽകി ഓണ്ലൈനായി രജിസ്റ്റർ ചെയ്യണം. ബി.ബി.എ.യ്ക്ക്പ’ അപേക്ഷ സമർപ്പിക്കുന്നവർ, പ്ലസ്ടുവിന് 50 ശതമാനം മാർക്ക് നിർബന്ധമായും നേടിയിരിക്കണം. പ്ലസ് ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും ബിബിഎ കോഴ്സിന് അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ:
1എം.ബി.എa)പോർട് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റ് b)ഇന്റർ നാഷണൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്
2) എം.ടെക് a)നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിംഗ്b)ഡ്രഡ്ജിംഗ് ആൻഡ് ഹാർബർ എൻജിനിയറിംഗ്
3)എംഎസ്സി a )കൊമേഴ്സ്യൽ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്
മാരിടൈം യൂണിവേഴ്സിറ്റിക്കു, മുംബൈ, കോൽക്കത്ത, കൊച്ചി, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലും കാമ്പസുകളുണ്ട്. ഇതിനു പുറമെ വിവിധ സ്ഥലങ്ങളിലെ 18 സ്ഥാപനങ്ങളും യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ഓരോ കോഴ്സുകൾക്കുമുള്ള അടിസ്ഥാന യോഗ്യത വെബ്സൈറ്റിൽ നിഷ്കർഷിച്ചിട്ടുണ്ട്.
കൊച്ചി കാമ്പസിലെ സീറ്റു നില
ബിബിഎ :40 സീറ്റ്ബിഎസ്സി നോട്ടിക്കൽ സയൻസ്: 40 സീറ്റ് ബി.ടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിംഗ് :40 സീറ്റ്
കേരളത്തിലെ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ:
കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, കോട്ടയം, തൃശൂർ എന്നിവയാണു കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും, www.imu.edu.in

അസി. പ്രഫസർ,
സെൻ്റ് തോമസ് കോളേജ്,
തൃശ്ശൂർ