കുഞ്ഞുങ്ങളുടെ തലയോട്ടിക്ക് മുതിര്ന്നവരുടെതിനേക്കാള്‍ കട്ടി കുറവായതിനാല്‍ അവരില്‍ റേഡിയേഷന്‍ ഏല്‍ക്കുന്ന തോത് വളരെ കൂടുതലായിരിക്കും. അതുകൊണ്ട് കുട്ടികളെ സെല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. നവജാതശിശുക്കളുടെ അടുത്തുനിന്നും പരമാവധി അകലെ ഫോണ്‍ സൂക്ഷിക്കുക.
- ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നത് ഒഴിവാക്കി ഫോണ്‍ കോളുകള്‍ക്ക് പകരം മെസേജുകള്‍ അയച്ചു സംസാരസമയം കുറച്ചാല്‍ രക്ഷപ്പെടാമെന്നാണ് കേന്ദ്ര ടെലികോം വകുപ്പിന്റെ നിര്‍ദ്ദേശം. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം ഫോണ്‍ വിളിക്കുന്ന ശീലമാണ് നല്ലത്. മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുന്നത് ചെവിയുടെ ആരോഗ്യത്തിനും ദോഷകരമാണ്.
- മൊബൈല്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തുവെച്ച് സംസാരിക്കുന്നതിന്റെ അളവ് പരമാവധി കുറയ്ക്കുക. ഒരു ദിവസം ആറു മിനിട്ടിലധികം സമയം ചെവിയോട് ചേര്‍ത്ത് ഉപയോഗിക്കരുത്. ഒഴിവാക്കാനാവാത്ത ദീര്‍ഘസമയ കോളുകളില്‍ ഓരോ രണ്ടു മിനിട്ടിലും ഫോണ്‍ ഇരുചെവികളിലുമായി മാറി മാറി വെയ്ക്കുന്നതാണ് നല്ലത്.
- ഫോണിനോട് ചേര്‍ന്നുള്ള ഏതാണ്ട് രണ്ടു ഇഞ്ച് ചുറ്റളവിലാണ് റേഡിയേഷന്‍ തീവ്രത ഏറ്റവും കൂടുതല്‍. ഇത് ഒഴിവാക്കാന്‍ സെല്‍ഫോണ്‍ ചെവിയില്‍നിന്നും അകറ്റിപ്പിടിക്കാന്‍ ശ്രദ്ധിക്കണം. ഫോണ്‍ ചെവിയില്‍നിന്നും ഒരിഞ്ചു അകലത്തിലേയ്ക്ക് മാറ്റുമ്പോള്‍ റേഡിയേഷന്‍ ഏകദേശം പകുതിയോളം കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
- ഫോണ്‍ നേരിട്ട് ഉപയോഗിക്കുന്നതിലും നല്ലത് ഇയര്‍പീസ് ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഇയര്‍ഫോണ്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് നല്ലതല്ല. ശബ്ദം കൂട്ടിവെച്ചശേഷം ഇയര്‍പീസ് അകറ്റിപ്പിടിചാലും വ്യക്തമായി കേള്‍ക്കാന്‍ കഴിയും. ഇത് കഴിയുന്നില്ലെങ്കില്‍ കുറഞ്ഞ ശബ്ദത്തില്‍ സ്പീക്കര്‍ ഫോണ്‍ ആക്ടിവേറ്റ് ചെയ്യുകയാണ് നല്ലത്.
- സ്പീക്കര്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ശരീരത്തില്‍നിന്നും ചുരുങ്ങിയത് 15 സെന്റിമീറ്റര്‍ അകലത്താണ് എന്ന് ഉറപ്പ് വരുത്തുക. സ്വകാര്യസംഭാഷണങ്ങള്‍ക്കും, പൊതുസ്ഥലത്തും ഈ രീതി സാധ്യമാവണമെന്നില്ല. ഈ സാഹചര്യത്തില്‍ ഹാന്‍ഡ് ഫ്രീ ഹെഡ്സെറ്റുകള്‍ പ്രയോജനപ്പെടും.