സിപെറ്റിൽ (CIPET) വിവിധ ഡിപ്ലോമ കോഴ്സുകൾ

Date:

കേന്ദ്ര കെമിക്കൽ & ഫെർട്ടിലൈസേർസ് മന്ത്രാലയത്തിനു  കീഴിലുള്ള  സ്ഥാപനമായ  സിപെറ്റ്  (CIPET) 2020-21 അദ്ധ്യയന വർഷത്തിലേക്കുള്ള  പ്ലാസ്റ്റിറ്റിക് ടെക്നോളജിയുമായി ബന്ധപ്പെട്ട വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുടുണ്ട്. മന്ത്രാലയത്തിനു കീഴിൽ  രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന 27 ക്യാമ്പസുകളിൽ കോഴ്സുകൾ ലഭ്യമാണ്. കോഴ്സുകളെല്ലാം എ .ഐ .സി .ടി .യുടെ അംഗീകാരമുള്ളതാണ്.

കൊച്ചി ക്യാമ്പസിലെ കോഴ്സുകൾ:
1.ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ടെക്നോളജി (DPMT)
2.ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് ടെക്നോളജി (DPT)

കോഴ്സിൻ്റെ ദൈർഘ്യ൦ : 3വർഷം
അടിസ്ഥാനയോഗ്യത :  അടിസ്ഥാന യോഗ്യത SSLC ആണ്. എന്നാൽ  ITI ,PLUS TWO ( Science) VHSE (Science) എന്നിവ പാസ്സായവർക്ക് ലാറ്ററൽ എൻട്രി മുഖേന  രണ്ടാം വർഷത്തിലേക്ക് നേരിട്ട്  പ്രവേശിക്കാവസരമുണ്ട്.

 പ്രവേശന പരീക്ഷ : CIPET JEE 2020 (Online Test) പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രവേശനം. ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾവിവിധ സംസ്ഥാനങ്ങളിലെ 68 ഓള൦ കേന്ദ്രങ്ങളിലും, കേരളത്തിൽ തിരുവനന്തപുര൦,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിലുംCIPET JEE പരീക്ഷ കേന്ദ്രങ്ങളുണ്ട്.

അപേക്ഷാ ഫീസ്:  
ജനറൽ – ഒബിസി വിഭാഗങ്ങളിലുള്ളവർക്ക് 750/- രൂപയും സംവരണ വിഭാഗങ്ങളിലുള്ളവർക്ക് 300/- രൂപയുമാണ്,CIPET JEE 2020 ൻ്റെ  അപേക്ഷാഫീസ്

അപേക്ഷ സമർപ്പിക്കേണ്ട വെബ്സെെറ്റ്: eadmission.cipet.gov.in
ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി, ജൂലൈ രണ്ടാം തീയതിയാണ്. എന്നാൽ ലാറ്ററൽ എൻട്രിക്കാർക്ക് ജൂലൈ പത്താം തീയ്യതി വരെ അവസരമുണ്ട്.

✍️ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്.തോമാസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ ബി.ടെക്.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ്...

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ പഠിക്കാനവസരം

രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ...

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്...

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി....

പത്താം ക്ലാസ്സിലെ പ്രതിഭകൾക്കായി നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ

പത്താം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക്, ഗവേഷണ കാലഘട്ടം വരെ ലഭിക്കാവുന്ന സ്കോളർഷിപ്പായ നാഷണൽ...

സംസ്ഥാനത്തെ നവോദയ സ്കൂളുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം:

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി...
error: Content is protected !!