കേന്ദ്ര ഭിന്നശേഷിശാക്തീകരണ വകുപ്പിൻ്റെ കീഴിൽ വിവിധ പാരാമെഡിക്കൽ ബിരുദ കോഴ്സുകൾ

Date:

കോഴ്സുകൾ:
1.ഫിസിയോ തെറാപ്പി(ബി.പി.ടി)
2.ഒക്യുപ്പേഷണൽ തെറാപ്പി(ബി.ഒ.ടി)
3.പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്‌സ്(ബി.പി.ഒ)

മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങൾ
I.സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിംഗ് & റിസർച്ച് (കട്ടക്)
II.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് (കൊൽക്കത്ത)
III.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എംപവ്വർമെന്റ് ഓഫ് പഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (ചെന്നൈ)

എല്ലാ കോഴ്സുസുകളുടേയും ദൈർഘ്യം നാലര വർഷമാണ്.ആറു മാസം ഇന്റൺഷിപ്പുൾപ്പടെയാണിത്.

അപേക്ഷാർത്ഥികൾ 2000 ജനവരി 1 നും 2003 ഡിസംബർ 31 നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. പട്ടികജാതി-വർഗ്ഗ-ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട് (1995 ജനവരി 1 നും 2003 ഡിസംബർ 31 നും ഇടയ്ക്ക് ജനിച്ചതായിരിക്കണം)
അടിസ്ഥാന യോഗ്യത:എല്ലാ കോഴ്സുകൾക്കും പൊതുവായുള്ള അടിസ്ഥാന യോഗ്യത,പ്ലസ് ടു (സയൻസ്) ആണ്. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് പൊതുവെ ബി.പി.ടി, ബി.ഒ.ടി.പ്രോഗ്രാമുകൾക്കും ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ചവർക്ക് ബി.പി.ഒ പ്രോഗ്രാമിലേക്കും അപേക്ഷിക്കാം.

പ്രവേശന പരീക്ഷ:ആഗസ്റ്റ് 2 ന് നടത്തുന്ന പൊതുപ്രവേശനപരീക്ഷ വഴിയാണ്, എല്ലാ സ്ഥാപനങ്ങളിലേയ്ക്കും പ്രവേശനം.രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, ജനറൽ എബിലിറ്റി & ജനറൽ നോളജ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി :ജൂലായ് 10, 2020
പരീക്ഷാ കേന്ദ്രങ്ങൾ:കേരളത്തിൽ, കോഴിക്കോടും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.

വിശദ വിവരങ്ങൾക്കും അപേക്ഷയ്ക്കും   http://svnirtar.nic.in എന്ന വെബ് സൈറ്റ് പരിശോധിക്കുക.

✍️ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്.തോമാസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ ബി.ടെക്.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ്...

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ പഠിക്കാനവസരം

രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ...

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്...

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി....

പത്താം ക്ലാസ്സിലെ പ്രതിഭകൾക്കായി നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ

പത്താം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക്, ഗവേഷണ കാലഘട്ടം വരെ ലഭിക്കാവുന്ന സ്കോളർഷിപ്പായ നാഷണൽ...

സംസ്ഥാനത്തെ നവോദയ സ്കൂളുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം:

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി...
error: Content is protected !!