എന്തിനാണ് ഭക്ഷണം കഴിക്കുന്നത്? നല്ല ചോദ്യംതന്നെ അല്ലേ.വിശക്കുന്നതുകൊണ്ട് എന്നാവും ഭൂരിപക്ഷത്തിന്റെയും മറുപടി. അത് ശരിയുമാണ്. വിശക്കുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കാനാവില്ലല്ലോ. വേറെ ചിലർ പറഞ്ഞേക്കാം ആരോഗ്യമുണ്ടാവാൻ വേണ്ടിയാണെന്ന്. അതും ശരിയാണ്. രുചിക്കുവേണ്ടി, ജോലി ചെയ്യാൻവേണ്ടി ഇങ്ങനെയും മറുപടികളുണ്ട്. എല്ലാ മറുപടികളും അതിൽ തന്നെ ശരിയാകുമ്പോഴും അതിനോടു ചേർത്ത് ഇങ്ങനെയൊരു മറുപടി കൂടിയുണ്ട്. സന്തോഷമുണ്ടാവാനാണ് ഭക്ഷണം കഴിക്കേണ്ടത്. അതെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യമുണ്ടാവാൻ മാത്രമല്ല സന്തോഷം ലഭിക്കാൻ കൂടിയാണ്.
തേങ്ങ
നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന തേങ്ങയാണ് ഇതിൽ മുമ്പൻ. മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുത്താൻ തേങ്ങയ്ക്ക് കഴിവുണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഉത്കണ്ഠകളെ ശമിപ്പിക്കുകയും ചെയ്യും. സ്വാഭാവികമായും അതുവഴി സന്തോഷം അനുഭവിക്കാനും കഴിയും. എങ്കിലും തേങ്ങ മനുഷ്യശരീരത്തിലുണ്ടാക്കുന്ന പോസിറ്റീവ് ഫലങ്ങളെക്കുറിച്ച് കൂടുതൽ പഠനം നടക്കേണ്ടതുണ്ട്.
വാഴപ്പഴം
വാഴപ്പഴത്തിൽ സെറോട്ടോണിൻ അടങ്ങിയിട്ടുണ്ട്. ഇത് നല്ല മൂഡ് സൃഷ്ടിക്കുന്നുണ്ട് വിറ്റമിൻ ആ6 ആണ് സെറോടോണിൻ ഉല്പാദിപ്പിക്കുന്നത്. വാഴപ്പഴത്തിൽ ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചെറിയൊരു വാഴപ്പഴത്തിൽ 0.4 മില്ലിഗ്രാം വിറ്റമിൻ ആ6 ഉൾച്ചേർന്നിട്ടുണ്ട്.
കാപ്പി
ലോകത്തിൽ 1 ബില്യൻ കാപ്പിപ്രേമികളുണ്ട്. ഇത് കാപ്പിയുടെ ഗുണം വെളിവാക്കുന്ന ഒരു കണക്കാണ്. കാപ്പി ഉപയോഗിക്കുന്നതിലൂടെ വിഷാദസാധ്യത ഗണ്യമായി കുറയുന്നുണ്ട്.തന്മൂലം സന്തോഷം അനുഭവിക്കാനും കഴിയും.
ഡാർക്ക് ചോക്ലേറ്റ്
വ്യക്തിയുടെ മൂഡ് നിർണ്ണയിക്കുന്നതിലും സന്തോഷം നല്കുന്നതിലും ഡാർക്ക് ചോക്ലേറ്റും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന മൂന്ന് ഘടകങ്ങളാണ് മൂഡ് നിലനിർത്തുന്നതും സന്തോഷം നല്കുന്നതും. tryptohan, theobromine, phenylethlalanine എന്നിവയാണ് അവ. ഇവയോരോന്നും മൂഡ് മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്.