എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

Date:


ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ? പൗരുഷമുളളവൻ…? എന്നാൽ ഒരു സ്ത്രീയോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അതിൽ ഭൂരിപക്ഷവും പറയുന്ന മറുപടി ഇതായിരിക്കില്ല. 21 നും 54 നും ഇടയിൽ പ്രായമുള്ള ആയിരം സ്ത്രീകൾക്കിടയിൽ  ന്യൂജേഴ്സിയിലെ പ്രിൻസ്ടൺ എന്ന റിസേർച്ച് കോപ്പറേഷൻ നടത്തിയ പഠനം പറയുന്നത് സ്ത്രീകൾ പുരുഷന്മാരുടെ ശാരീരികാർഷണത്തെയും ബാഹ്യമായ നേട്ടങ്ങളയെുംകാൾ അവരുടെ പേഴ്സണാലിറ്റിയെ വിലമതിക്കുന്നുവെന്നാണ്.  വിശ്വസ്തത, സുരക്ഷിതത്വബോധം, ഫലിതരസികത, കേൾക്കാനുള്ള സന്നദ്ധത എന്നിവയെല്ലാം അതിൽ പ്രധാനപ്പെട്ടതാണ്. 

വെറും 13 ശതമാനം മാത്രമാണ് പുരുഷന്മാരുടെ കായികാരോഗ്യത്തെയും സൗന്ദര്യത്തെയും വിലമതിച്ചത്. അതിരാവിലെ ജിമ്മിൽ പോയി മസിൽ പെരുപ്പിച്ചതുകൊണ്ട് മാത്രം  വിശേഷിച്ചൊന്നുമില്ലെന്ന് ചുരുക്കം.  അതിനൊപ്പം സ്വഭാവഗുണം കൂടിയുണ്ടെങ്കിൽ  വളരെ നന്നായിരിക്കും.

പുരുഷന്മാരിൽ ഉണ്ടായിരിക്കണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്ന ഗുണങ്ങളെ, സ്വഭാവപ്രത്യേകതകളെ പ്രധാനമായും നാലു ഗണമായി തിരിക്കാം.

ക്യാരക്ടർ

ഒരാളുടെ സ്വഭാവഗുണമാണ് അയാളുടെ വ്യക്തിത്വം നിശ്ചയിക്കുന്നത്. ഒരാളെ നാം വിശ്വസിക്കുന്നതും സ്നേഹിക്കുന്നതും ആദരിക്കുന്നതും ബാഹ്യമായ ചില ഘടകങ്ങൾ കൊണ്ടല്ല. അയാളിലെ ആന്തരികത എത്രത്തോളം വിലമതിക്കത്തക്കതാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇതിൽ വിശ്വസ്തത പ്രധാന പങ്കു വഹിക്കുന്നുണ്ട്.  വിശ്വസ്തത പല കാര്യങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദാമ്പത്യവിശ്വസ്തത അതിൽ പ്രധാനപ്പെട്ടതാണ്. ഇതര വ്യക്തിബന്ധങ്ങളോട് പുലർത്തുന്ന വിശ്വസ്തതയും പ്രധാനസ്ഥാനം വഹിക്കുന്നു. ധാർമ്മികത, മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവയും ക്യാരക്ടറിനെ അടയാളപ്പെടുത്തുന്നവയാണ്.

 പേഴ്സണാലിറ്റി

പേഴ്സണാലിറ്റിയെന്നത് ആകാരഭംഗിയല്ല. നർമ്മബോധം, ബുദ്ധി, ആത്മവിശ്വാസം, ഉദാരത തുടങ്ങിയവയൊക്കെയാണ് ഇതിൽ പെടുന്നത്.

പ്രാക്ടിക്കൽ

കേൾക്കാൻ സന്നദ്ധതയുള്ള പുരുഷന്മാരെ സ്ത്രീകൾ കൂടുതലായി ഇഷ്ടപ്പെടുന്നുണ്ട്. അതുപോലെ റൊമാന്റിക്കായവരെയും. സെക്സ് എന്നത് സ്വന്തം കാര്യം മാത്രമാണെന്ന് വിചാരിക്കുന്ന പുരുഷന്മാരെ സ്ത്രീകൾക്ക് തെല്ലും മതിപ്പില്ല. പാചകം ചെയ്യാനും ജോലികളിൽ സഹായിക്കാനും സന്നദ്ധരായ പുരുഷന്മാരും ഏറെ പ്രിയപ്പെട്ടവരാകുന്നുണ്ട്.

 ഫിസിക്കൽ 

ഫിറ്റ്നസും മസിൽ പവറും  പല സ്ത്രീകൾക്കും അത്ര അത്യാവശ്യമല്ല.

More like this
Related

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്....

പുരുഷൻ ഇരയാകുമ്പോൾ

ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്നത് സ്ത്രീകൾ മാത്രമാണോ? അങ്ങനെയൊരു ധാരണ പരക്കെയുണ്ടെങ്കിലും അങ്ങനെയല്ല എന്നതാണ്...

ടെസ്റ്റോസ്റ്റെറോൺ കുറയുമ്പോൾ

പുരുഷന്മാരിലെ പേശി വളർച്ചയെയും ലൈംഗികതയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റെറോൺ....

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

പുകവലി ഏതു പ്രായത്തിലും  ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ...

പ്രമേഹം: അപകടവും പരിഹാരങ്ങളും

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് നമുക്കറിയാം. ഒരു...

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

പല പുരുഷന്മാരും തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നവരല്ല. എന്തെങ്കിലുമൊക്കെ ശാരീരികാസ്വസ്ഥതകൾ...

ലൈംഗികതാല്പര്യം കുറയുന്നുണ്ടോ

പുരുഷന്മാരിൽ ലൈംഗിക പ്രശ്നങ്ങളും തകരാറുകളും സർവ്വസാധാരണമാണ്. ഏതു പ്രായത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ...
error: Content is protected !!