കിടപ്പുരോഗികളെ സന്ദർശിക്കുമ്പോൾ…

Date:

കിടപ്പുരോഗികൾ പല തരക്കാരുണ്ട്. വാർദ്ധക്യംമൂലം അവശതയിലെത്തി കിടപ്പുരോഗികളായി മാറിയവരുണ്ട്. അബോധാവസ്ഥയിൽ കഴിയുന്ന കിടപ്പുരോഗികളുണ്ട്, ചെറുപ്രായത്തിൽ തന്നെ ഏതെങ്കിലും അപകടത്തെ തുടർന്ന് കിടപ്പുരോഗികളായവരുണ്ട്.

സന്ദർശിക്കുന്നത് ആരെയുമായിരുന്നുകൊള്ളട്ടെ സന്ദർശകർ ചില പൊതുമര്യാദകൾ സൂക്ഷിക്കുന്നത് നല്ലതാണ്. രോഗികളെ പരിചരിക്കുന്നവരോടും രോഗികളായവരോടുമാണ് ഈ മര്യാദ പുലർത്തേണ്ടത്.

രോഗിയുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് സന്ദർശകർ ചിലതൊക്കെ കയ്യിൽ കരുതുന്നത് നല്ലതാണ്. സാമ്പത്തികമില്ലാത്ത ഒരാളെയാണ് സന്ദർശിക്കുന്നതെന്നിരിക്കട്ടെ  കിടപ്പുരോഗികളുടെ ശുശ്രൂഷയുമായി ബന്ധപ്പെട്ട ഡയപ്പർ,  മെഡി ബാത്ത്, അണ്ടർ പാഡ്, ഗ്ലൗസ്, പ്രോട്ടീൻ പൗഡർ,റൂം ഫ്രഷ്നർ, ഡെറ്റോൾ തുടങ്ങിയവ പോലെയുള്ള സാധനങ്ങൾ കയ്യിൽ കരുതുന്നതാണ് ഉചിതം. രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും പ്രയോജനപ്പെടുന്നവയായിരിക്കണം കൊണ്ടുപോകേണ്ടത്. പല സന്ദർശകരും ഇത്തരം കാര്യങ്ങൾ ഓർമ്മിക്കാറില്ല.
സ്ഥിരം കിടപ്പുരോഗിയായ ഒരാൾക്ക് മാസം തോറും വേണ്ടിവരുന്ന മേൽപ്പറഞ്ഞ സാധനങ്ങളുടെ എണ്ണം  വളരെ കൂടുതലായിരിക്കും. രോഗികളുടെ വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അവരെ കൂടി പരിഗണിക്കുന്ന വിധത്തിലുള്ള സാധനങ്ങൾ ഉണ്ടായിരിക്കുന്നതും നല്ലതാണ്. ഇനി ഇതൊന്നുമല്ലെങ്കിൽ കഴിവിനനുസരിച്ച് സാമ്പത്തികസഹായം നല്കാനും മറക്കരുത്.

ചുരുക്കത്തിൽ ഒരേ സമയം രോഗിയെയും ബന്ധുക്കളെയും മാനിക്കാനും പരിഗണിക്കാനും സഹായകരമായ സാധനങ്ങൾസന്ദർശന വേളയിൽ  ഉണ്ടാവണം.

കിടപ്പുരോഗികൾ ജീവിതത്തിന്റെ ചലനാത്മകതയിൽ നിന്ന് പെട്ടെന്നൊരുനാൾ വേർതിരിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരുമാണ്. ഇന്നലെവരെ നമ്മെ പോലെ ഓടിനടന്നിരുന്നവർ.. എല്ലാം ചെയ്യാൻ  സ്വാതന്ത്ര്യവും ആരോഗ്യവും ഉണ്ടായിരുന്നവർ. മനസ്സ് മടുത്ത അവസ്ഥയിലായിരിക്കാം അവരിൽ ഭൂരിപക്ഷവും. നിരാശയും  ശൂന്യതയും മനസ്സിലും കാഴ്ചപ്പാടിലുമുണ്ടാവാം.

അത്തരക്കാരുടെ നൈരാശ്യത്തിന്റെ ആഴം കൂട്ടാത്തവിധത്തിൽ സംസാരിക്കുക. മറ്റ് പലരോഗികളുടെ അവസ്ഥകളുമായി താരതമ്യപ്പെടുത്തി അവരെ  പ്രതീക്ഷയറ്റവരാക്കി മാറ്റാതിരിക്കുക. പോസിറ്റീവായി സംസാരിക്കുക. അവരുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിയില്ലെങ്കിലും അവരുടെ മനോഭാവത്തിൽ മാറ്റം വരുത്താനെങ്കിലും കഴിയണം.

രോഗീപരിചരണത്തിൽ കുറ്റപ്പെടുത്തിസംസാരിക്കാതിരിക്കുകയാണ് മറ്റൊന്ന്. രോഗിയുടെ മുറിയിൽ ദുർഗന്ധമുണ്ട്, രോഗിക്ക് ദുർഗന്ധമുണ്ട്, ഇങ്ങനെയുള്ള രീതിയിലുള്ള സംസാരങ്ങൾ ഒഴിവാക്കുക. തിരുത്തലുകൾ നല്കേണ്ടതുണ്ടെങ്കിൽ ഒരു നിർദ്ദേശമായി സ്നേഹരൂപേണ നല്കാമല്ലോ. അല്ലെങ്കിൽ ഒരു കോപ്ലിമെന്റ് നല്കിയതിന് ശേഷം ഇങ്ങനെകൂടി ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് പറയാം. രോഗീപരിചരണം ഏറെ വൈഷമ്യം പിടിച്ച ഒരേർപ്പാടാണ്. പ്രത്യേകിച്ച് സാധാരണനിലയിലേക്ക് ജീവിതം തിരികെ വരാൻ സാധ്യതയില്ലാത്തവരുടെ. അതുകൊണ്ട് രോഗികളെ മാത്രമല്ല രോഗികളെ പരിചരിക്കുന്നവരെക്കൂടി മനസ്സിലാക്കണം.

More like this
Related

ജീവിതത്തെ മാറ്റിമറിക്കാം

ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ്...

സ്‌നേഹം നമ്മെ കൊണ്ടുപോകുന്ന വഴികൾ

''വല്യേട്ടാ ഒന്നും മനപൂർവ്വമല്ല, എല്ലാം നമ്മുടെ അമ്മ പറഞ്ഞിട്ടാണ് ''''കരയാതെടാ,  ഗ്രിഗറി...

എന്താണ് ജീവിതത്തിന് അർത്ഥം നല്കുന്നത്?

ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം  മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു...

നാട്യം

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു...

സ്‌നേഹത്തിന്റെ സ്പർശങ്ങൾ

ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും...

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക്...

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...
error: Content is protected !!