വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ…

Date:

ജോലിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കൊറോണ വൈറസ്  വ്യാപനത്തിന്റെ ഇക്കാലത്ത്. വൈറസിനെ  പ്രതിരോധിക്കാൻ ജോലിക്കായി ഓഫീസിലെത്തേണ്ടതെന്നും വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നും മൾട്ടി നാഷനൽ കമ്പനികൾ പോലും സ്റ്റാഫുകൾക്ക് നിർദ്ദേശം നല്കിക്കഴിഞ്ഞു.  കൊറോണ കാലത്തിന് മുമ്പ് തന്നെ വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യുന്ന പലരുമുണ്ട് നമ്മുടെ നാട്ടിൽ പോലും. വീട്ടിലിരുന്നാൽ ജോലി ചെയ്യാൻ കഴിയുമോയെന്ന് ചിലർക്കെങ്കിലും സംശയമുണ്ടാവാം. ചില കാര്യങ്ങളിൽ ശ്രദ്ധ കൊടുത്താൽ ഓഫീസിലെന്നതുപോലെ വീട്ടിലിരുന്നും ജോലി ചെയ്യാം.

കൃത്യമായ സമയം നിശ്ചയിച്ച് അതനുസരിച്ച് ജോലി ചെയ്യുക എന്നതാണ് പ്രധാനം. വീട്ടിലല്ലേ എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാമല്ലോ എന്ന അലസസമീപനം പാടില്ല. കൃത്യമായ സമയം നിശ്ചയിച്ച് ഉത്തരവാദിത്തത്തോടെ വേണം  ജോലി ചെയ്യേണ്ടത്. കുടുംബാംഗങ്ങളുമായി സംസാരിച്ച് സമയം പാഴാക്കുകയോ ഫോൺ, സോഷ്യൽമീഡിയ എന്നിവ അമിതമായി ഉപയോഗിക്കുകയോ ചെയ്യരുത്.  ആരും നിയന്ത്രിക്കാനില്ലല്ലോ, ആരും ചോദ്യം ചെയ്യാനില്ലല്ലോ എന്നു വിചാരിച്ച് ജോലിയിൽ ആത്മാർത്ഥതയില്ലായ്മകാണിക്കരുത്. ജോലി ചെയ്യുന്ന സ്ഥലം പ്രധാനപ്പെട്ടതാണ്. സുഖകരമായ അന്തരീക്ഷത്തിൽ മാത്രമേ കൂടുതൽ നന്നായും ക്രിയാത്മകമായും ജോലി ചെയ്യാൻ കഴിയൂ. നല്ല വേഷത്തിൽ വേണം വീട്ടിലായാലും ജോലി ചെയ്യാൻ.
ഓഫീസ് ജോലിക്ക് മാത്രമേ ബ്രേക്ക് പാടുള്ളൂ എന്ന് കരുതരുത്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും ഇടവേളയുണ്ടായിരിക്കണം. കുട്ടികളുണ്ടെങ്കിൽ അവരുമായി സംസാരിക്കാനും കളിക്കാനും സമയം ചെലവഴിക്കാം. അത് ജോലി ചെയ്യാൻ കൂടുതൽ എനർജി നല്കും. എന്നും സ്ഥിരമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് സ്വഭാവികമായും പിടിപെടാവുന്ന ഒന്നാണ് ഏകാന്തത.

താൻ ഐസൊലേറ്റഡാണെന്ന ചിന്ത അവരെ പിടികൂടും. അതിൽ നിന്ന് മോചിതരാകാൻ മറ്റുള്ളവരുമായി ഇടപെടുകയും സംസാരിക്കുകയും വേണം. ഭക്ഷണകാര്യങ്ങളിലും ശ്രദ്ധയുണ്ടായിരിക്കണം. കൃത്യമായി ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും സമയം കണ്ടെത്തുകയും വേണം.

കമ്പനികൾക്ക് സാമ്പത്തികനേട്ടമുണ്ടാക്കാനും കഴിയുന്ന ഒന്നാണ്  വീട്ടിലിരുന്നുള്ള ജോലി. സ്വന്തമായി കെട്ടിടമോ വാടക കെട്ടിടമോ ഒന്നും ഇവിടെ ആവശ്യമില്ല. ഇലക്ട്രിസിറ്റി പോലെയുള്ള ചെലവുകളുമില്ല. ആത്മാർത്ഥതയോടെയും ചിട്ടയോടെയും വീട്ടിലിരുന്ന് ഓഫീസ് ജോലികൾ ചെയ്യുന്നവർക്ക ഉചിതമായ സമയം കൂടിയാണ് ഇത്. രാവിലെയും വൈകുന്നേരവും തിരക്കുപിടിച്ചുള്ള യാത്രകളും മടക്കയാത്രകളും ടെൻഷനും ട്രാഫിക് ബ്ലോക്കും അലച്ചിലും ഒന്നും ഇല്ലാതെ സ്വസ്ഥമായി വീട്ടിലിരുന്ന് ജോലി ചെയ്യാം.  ഓഫീസ് ജോലികൾ പലതും വീട്ടിലേക്ക് മാറ്റുന്ന കാലം സമീപഭാവിയിലുണ്ടായേക്കാം.

More like this
Related

ബോസാണോ? ഇതൊക്കെ അറിഞ്ഞിരിക്കണേ…

പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന,  നൂറുകണക്കിന് ജോലിക്കാരുടെ  ബോസായിരിക്കാം നിങ്ങൾ. ആ സ്ഥാനത്തിരിക്കാനുള്ള...

വൃത്തിയായി സ്വയം പരിചയപ്പെടുത്തൂ

ജോലി സംബന്ധമായ അഭിമുഖങ്ങളിൽ പലപ്പോഴും കടക്കേണ്ട കടമ്പയാണ് സെൽഫ് ഇൻട്രൊഡക്ഷൻ. മാറിയ...

നിങ്ങൾ നിങ്ങളെക്കുറിച്ച് പറയരുതാത്ത കാര്യങ്ങൾ

'ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കൂ.''എന്തൊക്കെയാണ് നിങ്ങളുടെ സ്ട്രങ്ത്.''നിങ്ങളെക്കുറിച്ച് സഹപ്രവർത്തകരുടെ അഭിപ്രായം എന്താണ്?' ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ...

ജോലിയിൽ സന്തോഷിക്കാം

Happiness is a direction not a place (Sydney j...

കേന്ദ്രപോലീസ് സേനയിൽ സബ് ഇൻസ്പെക്ടറാകാം

സ്റ്റാ​​​​​​​​ഫ് സെ​​​​​​​​ല​​​​​​​​ക്‌​​​​​​​​ഷ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ നടത്തുന്നകേ​​​​​​​​ന്ദ്ര പോ​​​​​​​​ലീ​​​​​​​​സ് സേ​​​​​​​​ന​​​​​​​​ക​​​​​​​​ളി​​​​​​​​ലേയ്ക്കും ഡ​​​​​​​​ൽ​​​​​​​​ഹി പോ​​​​​​​​ലീ​​​​​​​​സി​​​​​​​​ലേയ്ക്കുമുള്ള സ​​​​​​​​ബ് ഇ​​​​​​​​ൻ​​​​​​​​സ്പെ​​​​​​​​ക്ട​​​​​​​​ർ...

എങ്ങിനെ ലോക്കോ പൈലറ്റാവാം

വീമാനം പറത്തുന്ന വൈമാനികനെ പൈലറ്റ് എന്നു വിളിക്കുന്നതു പോലെ, തീവണ്ടിയോടിപ്പിക്കുന്നയാളാണ് ലോക്കോ...

പഠിക്കാം മെഡിക്കൽ ഫിസിക്സ്

മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പല പുതിയ പുതിയ ജോലി സാധ്യകതളും ഉദയം ചെയ്യുന്നുണ്ട്....

ജോലി കണ്ടെത്താനുള്ള വഴികള്‍

വിജയം മധുരകരമാണ്. പക്ഷെ, ആ മധുരം നുണയണമെങ്കില്‍ പലതിലും മനസ്സ് വെയ്ക്കണം....

പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോള്‍

പുതിയ ജോലിയില്‍ ചേരാന്‍ ചെല്ലുമ്പോള്‍ പലവിധ പരിഭ്രമങ്ങള്‍ ഉണ്ടാകും മനസ്സില്‍. പരിചയമില്ലാത്ത...

ചലച്ചിത്ര നിരൂപണ കോഴ്സ്

പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആദ്യമായി...

ജോലിയില്‍ തിളങ്ങാന്‍ ചില വിജയപാഠങ്ങള്‍

ജീവിതത്തില്‍ മാത്രമല്ല, തൊഴിലിലും വിജയിക്കാന്‍ ചില ഘടകങ്ങള്‍ ആവശ്യമാണ്‌. ജോലിയില്‍ തിളങ്ങുന്ന...

ജോലിയിൽ ശോഭിക്കാൻ നാല് കാര്യങ്ങൾ

ജോലി കിട്ടുക എന്നത് ഇന്നത്തെ കാലത്ത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിലേറെ...
error: Content is protected !!