- വീട്ടില്‍ പ്രായമായ അംഗങ്ങളുണ്ടെങ്കില്‍ അവരെ കളിതമാശകള്‍ പറഞ്ഞു ചിരിപ്പിക്കാനോ, ഊഷ്മളമായ സ്നേഹസ്പര്‍ശനത്തിലൂടെ അവര്‍ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യാനോ അവസരം ഉണ്ടാക്കുക.
- വീട്ടിലെ കാര്യങ്ങളില്‍ അവര്‍ ചെയ്തു തരുന്ന ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുക.
- ആഘോഷവേളകളിലും, വിശേഷ ദിവസങ്ങളിലും അവരെ സന്ദര്‍ശിക്കുന്നതും, സമ്മാനങ്ങള്‍ നല്‍കുന്നതും പതിവു ശീലമാക്കണം. അവരുമായി ബന്ധപ്പെട്ട എല്ലാ വിശേഷദിവസങ്ങള്‍ ആഘോഷിക്കുക.
- നേരിട്ട് കാണാനൊക്കാത്ത സാഹചര്യങ്ങളില്‍ ദിവസേന ഒരു പ്രാവശ്യമെങ്കിലും ഫോണ്‍ ചെയ്യുക.
- മുതിര്‍ന്നവര്‍ക്ക് നേരെ കുട്ടികള്‍ ശബ്ദമുയര്‍ത്തിയാല്‍ അവരെ വിലക്കുക. പറഞ്ഞു മനസ്സിലാക്കുക. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ കുട്ടികള്‍ക്ക് മാതൃക ആവേണ്ടത് മാതാപിതാക്കള്‍ തന്നെയാണ് എന്നതോര്‍ക്കുക.
- സ്നേഹം മനസ്സിലുണ്ടായാല്‍ പോരാ, അത് തുറന്നു പ്രകടിപ്പിക്കുക തന്നെ ചെയ്യണം. ഒരു ആലിംഗനം, ഒരു സ്നേഹസ്പര്‍ശം – ഇതൊക്കെ മതിയാവും പ്രായമായവരുടെ മനസ്സ് നിറയ്ക്കാന്‍.
- എത്ര തിരക്കുണ്ടായാലും ദിവസത്തില്‍ ഒരിക്കലെങ്കിലും അവരുടെ അടുത്ത് ചെന്നിരുന്നു സംസാരിക്കാന്‍ സമയം കണ്ടെത്തുക. അവര്‍ക്ക് പറയാനുള്ളത് കുഞ്ഞു കുഞ്ഞ് കാര്യങ്ങളാവും. അത് കേള്‍ക്കാന്‍ തയ്യാറാവുക തന്നെ അവര്‍ക്ക് വേണ്ടി ചെയ്യാവുന്ന വലിയ കാര്യമാണ്.
- അവരെ കൂട്ടി ചെറിയ ചില യാത്രകളൊക്കെ പ്ലാന്‍ ചെയ്യാം. യാത്ര ചെയ്യാന്‍ ആരോഗ്യമുള്ളവര്‍ ആണെങ്കില്‍ അവര്‍ക്ക് കാണാന്‍ ആഗ്രഹമുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ അടുത്തേയ്ക്ക് അവരെ കൂട്ടിക്കൊണ്ടു പോകാം. അതുപോലെ ദേവാലയങ്ങള്‍ പോലുള്ള ഇടങ്ങളില്‍ കൊണ്ടുപോകുന്നതും അവരുടെ മനസ്സിന് സന്തോഷമേകും.
- പ്രായമായ മാതാപിതാക്കളുടെ ശാരീരികാരോഗ്യകാര്യങ്ങളെ കുറിച്ച് അന്വേഷിക്കണം. അതോടൊപ്പം തന്നെ അവരുടെ വൈകാരിക സുരക്ഷിതത്വം ഉറപ്പു വരുത്തുകയും വേണം.
വേണം, പ്രായമായവരോട് സ്നേഹക്കരുതല്‍
Date: