ശാസ്ത്ര-സാങ്കേതിക രംഗത്ത് അഭിരുചിയും ഭക്ഷ്യ സംസ്കരണ രംഗത്ത് താൽപ്പര്യവുമുള്ളവർക്ക്, കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഹരിയാനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എൻ്റർപ്രനർഷിപ്പ് & മാനേജ്മെൻ്റിൽ(എൻ.ഐ.എഫ്.ടി.ഇ.എം.) ബി.ടെക്ക്., എം.ടെക്ക്., എം.ബി.എ., പിഎച്ച്.ഡി.എന്നീ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിഷിക്കാം. പ്രകാശവേഗത്തിൽ വളർന്നു കൊണ്ടിിരിക്കുന്ന ഭക്ഷ്യവ്യവസായ രംഗത്തു മികച്ച ജോലിസാധ്യത കൂടിയാണ്, എൻ.ഐ.എഫ്.ടി.ഇ.എം. ലെ പഠനം. ഫുഡ് അനലിസ്റ്റ്, ഫുഡ് പ്രോസസ് എൻജിനീയർ, ക്വാളിറ്റി കൺട്രോൾ മാനേജർ, പ്രോഡക്ട് ഡവലപ്മെന്റ് സയന്റിസ്റ്റ് തുടങ്ങി ഭക്ഷ്യമേഖലയിലെ, ഉന്നതസ്‌ഥാനങ്ങൾ അലങ്കരിക്കാൻ ഇവിടെ നിന്നുള്ള ബിടെക്, എംടെക്, പിഎച്ച്ഡി, എംബിഎ ബിരുദധാരികൾക്ക് ഉറപ്പായും സാധിക്കും.സർവകലാശാലാ പദവിയുള്ള ഈ സ്ഥാപനത്തിൽ കോഴ്സ് പൂർത്തീകരിക്കുന്ന ഭൂരിപക്ഷത്തിനും മികച്ച ശമ്പള സ്കെയിലോടു കൂടിയ ജോലിയുറപ്പാണ്.
പ്രോഗ്രാമുകൾ
।.ബിടെക് ഫുഡ് ടെക്‌നോളജി & മാനേജ്‌മെന്റ്:4 വർഷ കാലാവുധിയുള്ള ഈ കോഴ്സിൻ്റെ പ്രവേശനം, 2020 ലെ ജെഇഇ മെയിൻ റാങ്ക് ലിസ്റ്റ്റ്റ്റ്റ്പ്രകാരമാണ്. ആകെ 199 സീറ്റുകൾ ഉണ്ട്.
II. എം.ടെക്: രണ്ടുവർഷ ദൈർഘ്യമുള്ള എം.ടെക് പ്രോഗ്രാമുകൾക്ക് 5 വ്യത്യസ്ത ശാഖകളുണ്ട്.60% എങ്കിലും മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ 4 വർഷ ബാച്‌ലർ ബിരുദവും ഗേറ്റ് സ്കോറും വേണം. ഗേറ്റ് സ്കോർ നോക്കിയാണ് റാങ്കിങ്. വേണ്ടത്ര ഗേറ്റുകാരില്ലെങ്കിൽ മറ്റുള്ള അപേക്ഷകരെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവേശനപ്പരീക്ഷയെഴുതിച്ച് തിരഞ്ഞെടുക്കും
1.ഫുഡ് ടെക്‌നോളജി & മാനേജ്‌മെന്റ് 2.ഫുഡ് പ്രോസസ് എൻജിനീയറിങ് & മാനേജ്‌മെന്റ് 3.ഫുഡ് പ്ലാന്റ് ഓപ്പറേഷൻസ് മാനേജ്‌മെന്റ്
4.ഫുഡ് സേഫ്‌റ്റി & ക്വാളിറ്റി മാനേജ്‌മെന്റ്
5.ഫുഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്
III.എംബിഎIV.പിഎച്ച്ഡി
അവസാന തീയതി:ജൂലൈ 15
കൂടുതൽ വിവരങ്ങൾക്ക്;National Institute of Food Technology,Entrepreneurship, and Management, Kundli – 131028, Haryanaഫോൺ:0130-2281100ഇമെയിൽ:2020admissioncell@gmail.comവെബ് സൈറ്റ്:www.niftem.ac.in

അസി. പ്രഫസർ,
സെൻ്റ്.തോമാസ് കോളേജ്, തൃശ്ശൂർ