പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി രോഗങ്ങൾ മൂലം വരാൻസാധ്യതയുള്ള മരണത്തിൽ നിന്ന് 27 ശതമാനം സംരക്ഷണം ലബിക്കും എന്നാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് ആഴ്ചയിൽ 150 മിനിറ്റ് ഓടണമെന്നാണ്.
അതിരാവിലെയെണീറ്റ് ഓടാൻ പോകുന്നതുവഴി മാനസികസമ്മർദ്ദം കുറയുകയും അതുവഴിയായി ദിവസം മുഴുവൻ ഊർജ്വസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യും. ശരീരത്തിലെ എല്ലാ അവയവങ്ങളും എല്ലുകളും പ്രവർത്തനക്ഷമമാകുകയും ആരോഗ്യം കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്യും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും വയറും കൊഴുപ്പും കുറയ്ക്കാനും ഓട്ടം സഹായിക്കും. ഓടുമ്പോൾ ഒരാളുടെ പരമാവധി ഹൃദയമിടിപ്പ് 50-85 ശതമാനം വരെയാകാറുണ്ട്. അത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും ചെയ്യും. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ പഠനപ്രകാരം അഞ്ചുമിനിറ്റുമുതൽ പത്തു മിനിറ്റുവരെ ദിവസവും ഓടുന്നവരുടെ ആരോഗ്യം മറ്റുളളവരെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടതാണ്. അതുകൊണ്ട് ആരോഗ്യം പരിരക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹമെങ്കിൽ ഓടുക. ഓടിക്കൊണ്ടേയിരിക്കുക.
(അവലംബം: ഇന്റർനെറ്റ്)