പലതരത്തിലുള്ള മാനസികസമ്മർദ്ദം നേരിടുന്നവരാണ് ഭൂരിപക്ഷം പേരും. വഹിക്കുന്ന സ്ഥാനവും അലങ്കരിക്കുന്ന പദവികളും അതിന് ബാധകമല്ല. ലിംഗഭേദമോ പ്രായവ്യത്യാസമോ കണക്കിലെടുക്കേണ്ടതുമില്ല. മാനസികസമ്മർദ്ദത്തെ നേരിടാൻ പല മാർഗങ്ങളുണ്ട്. യോഗ, മെഡിറ്റേഷൻ, ഡീപ്പ് ബ്രീത്തിംങ് തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. അതിലൊരു മാർഗമാണ് കണ്ണടച്ചിരിക്കുക എന്നത്. ടെൻഷൻ വരുമ്പോൾ എന്തിനാണ് കണ്ണടച്ചിരിക്കുന്നത്? പറയാം. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെല്ലാം നാം മനസ്സിലാക്കുന്നത് കാഴ്ചയിലൂടെയാണ്, കണ്ണിലൂടെയാണ്. നമുക്ക് ഇഷ്ടമില്ലാത്ത ഇത്തരം കാര്യങ്ങൾ വലിയ തോതിൽ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് എത്ര ബുദ്ധിമുട്ടേറിയ ജോലി ചെയ്യുമ്പോഴും ദുഷ്ക്കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും പത്തുമിനിറ്റെങ്കിലും കണ്ണടച്ചിരിക്കുക. പാത്രം കഴുകുക, എഴുതിക്കൊണ്ടിരിക്കുക എന്നിവയും മാനസികസമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായകരമാണ്.