ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

Date:


നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ വിൻസെന്റ് പീലിന്റെ വാക്കുകളാണ് ഇത്.  ഒരുവൻ സ്വയം ചിന്തിച്ചുകൂട്ടുന്ന കാര്യങ്ങൾക്ക് അവന്റെ ജീവിതത്തെ പ്രതികൂലമോ അനുകൂലമോ ആയി മാറ്റിയെടുക്കാൻ സഹായിക്കും എന്നാണ് ഇതിലൂടെ വിൻസെന്റ് പീൽ ഉദ്ദേശിക്കുന്നത്. ബാഹ്യമായ ചില ഘടകങ്ങളെയോ സാഹചര്യങ്ങളെയോ കണക്കിലെടുത്തുകൊണ്ടായിരിക്കും പലരുടെയും ചിന്തകൾ രൂപപ്പെടുന്നത്. അവരൊരിക്കലും തന്റെയുള്ളിലേക്കോ കഴിവുകളിലേക്കോ നോക്കുന്നില്ല.  സാഹചര്യങ്ങളെയോ അവസരങ്ങളെയോ പോസിറ്റീവായി സമീപിക്കുന്നുമില്ല. നല്ല ചിന്തകൾ വഴി മികച്ച ജീവിതവും ജീവിതത്തിൽ വിജയവും നമ്മെ തേടിവരും.

വിജയം  പ്രതീക്ഷിക്കുക

ഏതുകാര്യവും ചെയ്യുമ്പോഴും ചെയ്യാൻ തുടങ്ങുമ്പോഴും നെഗറ്റീവടിക്കുന്നവരുണ്ട്. ഇതു ശരിയാവുകേലാ.. ഇതുപരാജയപ്പെട്ടുപോകും.. ഇതാണ് അവരുടെ ചിന്ത. എന്നാൽ ഏതുകാര്യവും ചെയ്യാൻ തുടങ്ങുമ്പോൾ വിജയം പ്രതീക്ഷിക്കുകയാണ് വേണ്ടത്. സ്വന്തം കഴിവിലും പ്രവൃത്തിയിലുമുള്ള വിശ്വാസം കൊണ്ടാണ് നല്ല ചിന്തകൾ രൂപപ്പെടുന്നത്. അവനവനിൽ വിശ്വസിക്കുമ്പോൾ തന്നെ വിജയം സ്വന്തമാക്കാനുള്ള വഴികൾ തുറന്നുവരും. അതുകൊണ്ട് വിജയപ്രതീക്ഷകൾ എപ്പോഴും മനസ്സിലുണ്ടായിരിക്കട്ടെ.

തടസങ്ങൾ മറികടക്കുമെന്ന് തീരുമാനിക്കുക

 ഏതുകാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും തടസങ്ങളുണ്ടാകും. എന്നാൽ ആ തടസങ്ങളെ കണ്ട് പിന്തിരിഞ്ഞാലോ.. നമുക്കൊരിക്കലും ലക്ഷ്യത്തിലെത്തിച്ചേരാനാവില്ല. തടസങ്ങളെ ലക്ഷ്യം നേടാനുള്ള മാർഗ്ഗമായി കാണുകയാണ് വേണ്ടത്. ഈ തടസങ്ങളെ മറികടക്കുമെന്ന് ഉള്ളിൽ ദൃഢപ്രതിജ്ഞയെടുക്കുക. തടസങ്ങളെക്കാൾ ഹർഡിൽസുകളായി കണ്ട് അവയെ മറികടക്കുക.

വിജയങ്ങളെ  ദൃശ്യവൽക്കരിക്കുക

വിഷ്വലൈസേഷൻ പവർ ജീവിതവിജയത്തിൽ പ്രധാന പങ്കുവഹിക്കുന്നതായി വിദഗ്ദർ ചൂണ്ടികാണിക്കുന്നു. ഒരു വിജയം നേടിയെടുക്കുന്നതായി മനസ്സിൽ കാണുക. ആ വിജയത്തെ ദൃശ്യവൽക്കരിക്കുക കാണുന്നസ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളായി മാറും. പരാജയപ്പെടുന്ന സ്വപ്നങ്ങളെക്കാൾ് വിജയിക്കുന്ന സ്വപ്നങ്ങൾ ഇന്നുമുതൽ കണ്ടുതുടങ്ങുക. ഉറക്കത്തിനിടയിൽ മാ്ഞ്ഞുപോകുന്ന സ്വപ്നങ്ങളാകാതിരിക്കട്ടെ  അവയൊന്നും മറിച്ച് ഉറക്കത്തിലും വേട്ടയാടപ്പെടുന്ന സ്വപ്നങ്ങളായിരിക്കട്ടെ അവയെല്ലാം.

തുടർച്ചയായി പരിശ്രമിക്കുക

ആദ്യശ്രമത്തിൽ ഒരു വിജയവും നമ്മെ തേടിവരണമെന്നില്ല. അതിനായി തുടർച്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുക. വിജയം നേടുംവരെ പരിശ്രമിക്കുമെന്ന് മനസ്സിനെ പഠിപ്പിക്കുക.  അതുപോലെ പരിശ്രമിച്ചുകൊണ്ടിരിക്കുക.

പ്രാർത്ഥിക്കുക

ഒരാളുടെ അനുദിനജീവിതത്തെ ക്രിയാത്മകവും  സന്തോഷകരവും ആക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ഒന്നാണ് അയാളുടെ ആത്മീയജീവിതം. അതിൽ തന്നെ പ്രധാനപ്പെട്ടതാണ് പ്രാർത്ഥന. പ്രാർത്ഥിക്കുന്ന മനുഷ്യൻ വിശ്വസിക്കുന്ന മനുഷ്യനാണ്, സ്വപ്നം കാണുന്ന മനുഷ്യനാണ്, പ്രതീക്ഷയുള്ള മനുഷ്യനാണ്. അതുകൊണ്ട് ജീവിതത്തിൽ ഉയരാനും വളരാനും ആഗ്രഹിക്കുന്ന വ്യക്തികളെല്ലാവരും തുടർച്ചയായി പ്രാർത്ഥിക്കുന്നവർ കൂടിയായിരിക്കണം. പ്രാർത്ഥന ശക്തിയും കോട്ടയുമാണ്. പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാമ്പലുമാണ്പ്രാർത്ഥനയെന്നാണല്ലോ മഹാന്മാർ പറഞ്ഞിരിക്കുന്നത്. പ്രാർത്ഥന നിഷേധാത്മകതയെല്ലാം നീക്കിക്കളയുന്നവയാണ്.

ഉത്കണ്ഠകളെ ഉപേക്ഷിക്കുക

ഉത്കണ്ഠകൾ പലതും അസ്ഥാനത്തുളളവയായിരിക്കും. അവ യാതൊരു സൽഫലവും ജീവിതത്തിൽ സൃഷ്ടിക്കുകയുമില്ല. മാത്രവുമല്ല പലതരം പരിമിതികൾ അവ നമ്മുടെ ജീവിതത്തിൽ അടിച്ചേല്പിക്കുകയും ചെയ്യും. അക്കാരണത്താൽ ഉത്കണ്ഠകളെ പൂർണ്ണമായും വിട്ടുപേക്ഷിക്കുക.

More like this
Related

എന്താണ് ജീവിതത്തിന് അർത്ഥം നല്കുന്നത്?

ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം  മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു...

നാട്യം

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു...

സ്‌നേഹത്തിന്റെ സ്പർശങ്ങൾ

ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും...

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക്...

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...

എന്തിനാണ് കെട്ടിപ്പിടിക്കുന്നത്?

ഏതൊരു ബന്ധത്തിലും അനിവാര്യവും പ്ര ധാനപ്പെട്ടതുമായ ഒരു ഘടകമാണ് ശാരീരികമായ അടുപ്പവും...

മെച്ചപ്പെട്ട ജീവിതം നയിക്കാം…

എങ്ങനെയാണ് നമുക്ക് സന്തോഷകരമായ ജീവിതം നയിക്കാനാവുന്നത്? എങ്ങനെയാണ് നമുക്ക് കൂടുതൽ മെച്ചപ്പെട്ട...

വൃദ്ധരെ ‘സൂക്ഷിക്കുക’

അറിയാതെ മൂത്രം പോകുന്നതായിരുന്നു  ആ അമ്മയുടെ രോഗം.  അമ്മയുടെ ഈ രീതിയോട്...
error: Content is protected !!