മക്കളെ നല്ലവരാക്കാൻ…

Date:

പ്രശസ്ത മനഃശാസ്ത്രജ്ഞനായ എറിക്സൺ പറയുന്നത് വളർച്ചയുടെ ഓരോ ഘട്ടത്തിലും  കുട്ടികളിൽ ചിലമൂല്യവളർച്ചകൾ നടക്കണം എന്നാണ്. മൂല്യവളർച്ചയിൽ ക്രമക്കേടുകൾ ഉണ്ടാകുമ്പോഴാണ് പഠന, വൈകാരിക, പെരുമാറ്റ പ്രശ്നങ്ങൾ രൂപപ്പെടുന്നത്. ഒരു വയസ്സ് മുതൽ മൂന്നു വയസ്സ് വരെയുള്ള കാലഘട്ടത്തിൽ സ്വാതന്ത്ര്യം അല്ലെങ്കിൽ സംശയം എന്ന സ്വഭാവപ്രത്യേകത ഉണ്ടാവുന്നു. ഉദാഹരണത്തിന് കുട്ടി സ്വയം ചെരുപ്പ് ധരിക്കാൻ ശ്രമിക്കുന്നു, നിനക്ക് പറ്റും, ശ്രമിച്ചുനോക്കൂഎന്നാണ് അമ്മ പറയുന്നതെങ്കിൽ കുട്ടികളിൽ ആത്മവിശ്വാസവും അതേസമയംപറ്റുന്ന കാര്യം ചെയ്താൽ പോരേ എന്നു പറഞ്ഞുകൊണ്ട്സ്വയം പ്രവർത്തിക്കാനുള്ള ശ്രമങ്ങളെ നിരസിക്കുകയോ, തുടർച്ചയായി കുറ്റപ്പെടുത്തുകയോ ചെയ്യുമ്പോൾകുട്ടികളിൽ ആത്മവിശ്വാസക്കുറവുംഉണ്ടാവുന്നു. ഈ ഘട്ടത്തിൽ കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സാധിക്കാതെ വരുമ്പോഴാണ് പിന്നീട് പുകവലി, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയ്ക്ക് അടിമപ്പെടാൻ ഒരു കാരണം എന്നാണ്അദ്ദേഹം പറയുന്നത്.

കുട്ടികൾ എഴുതുമ്പോൾ അക്ഷരത്തെറ്റുകൾ വരിക, ഊഹിച്ചു വായിക്കുക, വായനയിൽ വ്യക്തതയില്ലായ്മ, പഠനത്തോട് താല്പര്യക്കുറവ്, വളരെ മോശമായ കൈയക്ഷരം, എഴുതുന്നതിനുള്ളതാമസം, അക്ഷരങ്ങൾ തിരിച്ചെഴുതുക, വായിക്കുമ്പോഴും എഴുതുമ്പോഴും വരികൾ വിട്ടു പോവുകയോ, ഇല്ലാത്ത വാക്കുകൾ കുട്ടി ചേർക്കുകയോചെയ്യുന്നത് ഇവയെല്ലാം പഠനവൈകല്യത്തിന്റെ ലക്ഷണം ആണോ എന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ കണ്ടെത്തി പരിഹരിക്കേണ്ടതാണ്. ആഘോഷവേളകളെ മോടി പിടിപ്പിക്കാൻ മദ്യം ഉപയോഗിക്കാൻ ഇന്ന് മാതാപിതാക്കൾക്ക് മടിയില്ലാതായിരിക്കുന്നു. കുഞ്ഞുങ്ങൾ  കൂടെയുള്ളപ്പോൾഅവരുടെ മുൻപിൽ വെച്ച്  മദ്യപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മദ്യപിച്ച് കഴിയുമ്പോൾ  രുചിച്ചു നോക്കാൻ  കുട്ടികൾക്ക് കൊടുക്കുകയോ, മണത്തു നോക്കാൻ പോലും അവരെ പ്രേരിപ്പിക്കുകയോ ചെയ്യരുത്. ചെറുപ്പത്തിലേ പാകപ്പെട്ട ഇത്തരം വിത്തുകൾ  ആണ്  കൗമാര കാലഘട്ടം മുതൽ പടർന്ന് പന്തലിച്ചു വലിയ മദ്യപാനികളായി മാറുന്നത്. വീട്ടിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുംസമൂഹത്തിൽ നിന്നും വേണ്ടത്ര അംഗീകാരമോ സ്നേഹമോ ലഭിക്കാതെ വരുമ്പോഴും, താൻ ആഗ്രഹിച്ചത് പോലെ ഉയരങ്ങളിൽ എത്താൻ സാധിക്കാതെ വരുമ്പോഴും അതുമൂലം ഉണ്ടാകുന്നനിരാശയും ദുഃഖത്തെയും മറികടക്കാൻ ചില ലഹരിവസ്തുക്കൾ ഉപയോഗിച്ചു തുടങ്ങി പിന്നീട് അതിന് അടിമയാകുന്നവരുമുണ്ട്.

ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ സാധാരണയായി കുട്ടികൾ കാണിക്കാറുള്ള ചില ലക്ഷണങ്ങളാണ് വീട്ടുകാരോട്  സ്നേഹത്തിനോടുള്ള അകൽച്ച, പഠനത്തിലെ പിന്നാക്ക അവസ്ഥ, ശരീരഭാരം കുറയൽ, ക്ഷീണം, അമിത ഉറക്കം അല്ലെങ്കിൽ ഉറക്കമില്ലായ്മ, പണത്തോടുള്ള ആർത്തി, പഴയ സുഹൃത്തുക്കളെ ഒഴിവാക്കി, തങ്ങളെക്കാൾ മുതിർന്നസംശയാസ്പദമായ പുതിയ കൂട്ടുകെട്ടുകൾ സ്ഥാപിക്കുക എന്നിവ.  ഇങ്ങനെ പല സാഹചര്യങ്ങൾ കൊണ്ട്ലഹരിയുടെ ഉപയോഗത്താലും  പെരുമാറ്റ പ്രശ്നങ്ങൾ കൊണ്ടും രോഗികളായി കഴിയുന്ന നമ്മുടെ മക്കളെ മാറ്റിനിർത്താതെ കുറ്റപ്പെടുത്താതെ സ്നേഹം നൽകി ഞങ്ങൾ നിന്റെ കൂടെയുണ്ട് എന്ന ഉറപ്പു നൽകി, പറ്റുമെങ്കിൽ വിദഗ്ധസഹായം കൊടുത്തുകൊണ്ട്സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞ കുടുംബാന്തരീക്ഷം രൂപപ്പെടുത്താനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്.

 ചുരുക്കത്തിൽ മാതാപിതാക്കൾകുട്ടികളിലെ നന്മകൾ തിരിച്ചറിഞ്ഞ്പ്രോത്സാഹിപ്പിക്കണം. സ്‌കൂളിലെ മാർക്കിന്റെ ഗ്രേഡ് മാത്രം നോക്കി അഭിനന്ദിച്ചാൽ പോരാ.  സ്വന്തം കാര്യങ്ങൾ കൃത്യതയോടെ ചെയ്യുമ്പോൾ, ചെറിയ കാര്യങ്ങൾ പോലും അനുസരിക്കുമ്പോൾ, സഹായിക്കുമ്പോൾ അവരെ അഭിനന്ദിക്കുന്നത് വഴിആത്മവിശ്വാസം വളർത്തുന്നതിനും മാതാപിതാക്കളുമായുള്ള ബന്ധത്തിൽ ആഴപ്പെടുന്നതിനും കാരണമാവും.

സിസ്റ്റർ അഞ്ജിത SVM

More like this
Related

ഇനി എല്ലാം തുറന്നുപറയാം..

ശരീരത്തിന് അസ്വസ്ഥത തോന്നിയാൽ, രോഗമോ വല്ലായ്മയോ അനുഭവപ്പെട്ടാൽ സാധാരണഗതിയിൽ എല്ലാവരും ഡോക്ടറെ...

കൊച്ചുകൊച്ചു സന്തോഷങ്ങൾ

വിവാഹത്തിന്റെ രജതജൂബിലിയിലേക്ക് കടക്കാൻ  ഏതാനും മാസങ്ങൾ മാത്രമുള്ള ദമ്പതികൾ.  ഭർത്താവ് ബാങ്കുദ്യോഗസ്ഥനാണ്....

വില്ലനാകുന്ന കുട്ടിക്കാലം

വളരെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് ആ ദമ്പതികളുടെ ദിവസങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നത്. അങ്ങനെയിരിക്കെ ഒരു...

‘കെട്ട്യോളാണെന്റെ മാലാഖ’

കുറെനാളുകൾക്ക് മുമ്പാണ്, ഒരു ചെറുപ്പക്കാരനും ഭാര്യയും കൂടി എന്നെ കാണാനെത്തി. സാധാരണയായി...

ആശയവിനിമയം സർവധനാൽ പ്രധാനം

വിവാഹജീവിതത്തിന്റെ തുടക്കത്തിൽ എന്തൊരു സന്തോഷമാണ് രണ്ടുപേർക്കും. എവിടെയും വർണ്ണങ്ങൾ... എവിടെയും സംഗീതം....
error: Content is protected !!