ചെറിയ കാര്യങ്ങളിലൂടെ  ആകർഷണീയരാകാം

Date:

കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ എത്ര ആകർഷകമായി സംസാരിച്ചാലും അവരിൽ നാം ഇംപ്രസഡാകണം എന്നില്ല. കാരണം അവർ എന്താണെന്നും ആരാണെന്നും നമുക്കറിയാം എന്നതുതന്നെ. വ്യക്തിപരമായ ചില ശ്രമങ്ങൾ നടത്തുകയാണെങ്കിൽ മറ്റുള്ളവരുടെ മുമ്പിൽ നാം കൂടുതൽ ആകർഷണീയരായി മാറും. ഇതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത്? 

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുകയാണ് ഇതിൽ ഒന്നാമത്തേത്. സ്വന്തംശരീരവും ആരോഗ്യവും ആദരവോടെ പരിരരക്ഷിക്കുന്ന ആളോട് മറ്റുള്ളവർക്ക് ആകർഷണം തോന്നാറുണ്ട്. കൃത്യമായ ഡയറ്റ് നോക്കി, ശരീരത്തിന് ഹാനികരമായ യാതൊന്നും ചെയ്യാതെ, വ്യായാമം ചെയ്ത് മുന്നോട്ടുപോകുന്ന ഒരാൾ. അതുപോലെ തനിക്കുള്ള വരുമാനം നിയന്ത്രിച്ച് ഉപയോഗിക്കുക. ചിലർക്ക് വരുമാനത്തെക്കാൾ കൂടുതലായിരിക്കും ചെലവ്.  അതുകൊണ്ട് തന്റെ ആവശ്യങ്ങൾക്കുവേണ്ടി മറ്റുള്ളവരോട് കടംവാങ്ങും. മാസാവസാനത്തെ ശമ്പളം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചെലവഴിച്ചതിനു ശേഷം അടുത്തദിവസം മുതൽ പണം കടം ചോദിച്ചുനടക്കുന്ന ചിലരുണ്ട്. അവരെ കാണുമ്പോഴേ മറ്റുള്ളവർ ഒഴിഞ്ഞുമാറും. സാമ്പത്തികകാര്യങ്ങളിൽ വിശ്വസ്തത പുലർത്തുകയും അനാവശ്യമായി പണം ചെലവഴിക്കാതിരിക്കുയും ചെയ്യുക.. ചിലരുണ്ട് പുറമെയുളളവരോട് മനോഹരമായി സംസാരിക്കും. ഏത് ആവശ്യങ്ങളിലും സഹായസന്നദ്ധത കാണിക്കും. പക്ഷേ കുടുംബത്തിൽ മറ്റൊരു സ്വഭാവമായിരിക്കും. മാതാപിതാക്കളെ പരിഗണിക്കാതെ, ജീവിതപങ്കാളിയോട് അനുചിതമായി പെരുമാറുന്ന, സ്വന്തം ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ പോകുന്നവരായിരിക്കും അവർ. ഇത്തരക്കാരോട് സമൂഹം ചിലപ്പോൾ  നല്ലതുപോലെയായിരിക്കും ഇടപെടുന്നതും സംസാരിക്കുന്നതും. പക്ഷേ ഉള്ളിന്റെയുള്ളിൽ ഇത്തരക്കാരെ സമൂഹം പുച്ഛത്തോടും പരിഹാസത്തോടുംകൂടി മാത്രമേ വിലയിരുത്തുകയുള്ളൂ. കാരണം സ്വന്തം കുടുംബത്തോട് നീതികാണിക്കാത്ത ഒരാൾ എപ്പോഴും അപഹാസ്യനായിരിക്കും.  അനാകർഷണീയനായിരിക്കും. കുടുംബം നന്നായി നോക്കുന്ന ഒരാൾ സമൂഹത്തിൽ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. 

ബന്ധപ്പെടുന്ന വ്യക്തികളോടും ഏർപ്പെടുന്ന കാര്യങ്ങളോടും വിശ്വസ്തത പുലർത്തുകയാണ് മറ്റൊരുകാര്യം വാക്കുകളിൽ സ്നേഹം പ്രകടിപ്പിക്കാതെ പ്രവൃത്തിയിലും സ്നേഹം ഉണ്ടായിരിക്കുക.. വലിയവരോ ചെറിയവരോ ഉന്നതരോ എന്ന് മുഖംനോക്കാതെ ഓരോ വ്യക്തികൾക്കും അവർ അർഹിക്കുന്ന സ്ഥാനവും പരിഗണനയും നല്കുക. ചിലർ മറ്റുള്ളവരുടെ പദവിയും പത്രാസും മാത്രം കണ്ട് ഇടപെടുന്നവരാണ്. തനിക്കുതാഴെയുളളവരോട് പരമപുച്ഛം. തനിക്ക് മീതെയുള്ളവരോട് അന്ധമായ വിധേയത്വം. സ്വന്തംകാര്യം കാണാനുളള വഴിയാണ് ഇതെന്ന് മനസ്സിലാക്കുക. ഞാനെന്ന ഭാവം ഉപേക്ഷിച്ച് മറ്റുള്ളവരോട് ഇടപെടാൻ ശ്രദ്ധിക്കുക. ഞാൻ എന്തോ ആണെന്ന് ഭാവിക്കുന്നവരുണ്ട്. എല്ലാവരും തനിക്ക് താഴെയുള്ളവർ. എല്ലാവരും തന്നെ അനുസരിക്കണം, താൻ പറയുന്നത് ചെയ്യണം എന്ന മട്ട് വച്ചുപുലർത്തുന്നവർ. ഇവരൊരിക്കലും ആകർഷണീയരല്ല. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറാകണം. ഞാൻ പറയുന്നതിൽ മാത്രമല്ല അവർ പറയുന്നതിലും കാര്യമുണ്ടാവാം എന്ന് മനസ്സുകാണിക്കുക. 
സ്നേഹിക്കാൻ സന്നദ്ധതയുള്ള മനുഷ്യരെ ഒരാളും ഉപേക്ഷിക്കുകയില്ല. ഇവയൊക്കെയും മറ്റുള്ളവർക്ക് നമ്മോട് ആകർഷണം തോന്നാനുള്ള ചില കാരണങ്ങളാണ്. ജീവിതവും വാക്കും പ്രവൃത്തിയും ഒരുമിച്ചുകൊണ്ടുപോവുകയാണ് വേണ്ടത്. ജീവിതത്തിൽ നിന്ന് വാക്കും പ്രവൃത്തിയും അടർത്തിയെടുത്തുമാറ്റുമ്പോൾ പൊള്ളയാകാതിരിക്കാൻ ശ്രദ്ധിക്കുക.

More like this
Related

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത്...

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ......

മനസ്സിനെ മനസ്സിലാക്കാം?

2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ...

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന...

തുല്യത

ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന്...

ആംഗിൾ

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ്...

നുണയാണോ പറയുന്നത്?

സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം...

സംഘർഷം അനുഭവിക്കുന്നുണ്ടോ?

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ്...

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം...

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...
error: Content is protected !!