കേട്ടിട്ടുണ്ടോ സാപിയോ സെക്ഷ്വാലിറ്റിയെക്കുറിച്ച്?

Date:

ആധുനികകാലത്ത് പലയിടത്തും നിന്നും ഉയർന്നുകേൾക്കാറുള്ള ഒരു വാക്കാണ് സാപിയോസെക്ഷ്വാലിറ്റി (Sapiosexulatiy). ഒരാൾക്ക് മറ്റൊരാളോടു പലവിധത്തിലുള്ള കാരണങ്ങൾകൊണ്ട് ആകർഷണം തോന്നാം. ബാഹ്യമായ സൗന്ദര്യം, കഴിവ്, സംസാരം, ആരോഗ്യം ഇങ്ങനെ പലപല കാരണങ്ങൾ ഇവിടെ നിർണായകമാണ്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് സാപിയോസെക്ഷ്വാലിറ്റി.

മറ്റെയാളുടെ ബുദ്ധിശക്തിമൂലം അവരോട് ആകർഷണം തോന്നുന്നതിനെയാണ് സാപിയോസെക്ഷ്വാലിറ്റി എന്നുപറയുന്നത്. സൗന്ദര്യത്തെക്കാൾ ബുദ്ധിയോട് തോന്നുന്ന ആകർഷണം എന്ന് ഇതിനെ വിളിക്കാം. ബുദ്ധിപരമായ സംഭാഷണം കൊണ്ടും അറിവും ചിന്താശക്തിയും കൊണ്ടും തോന്നുന്ന ആകർഷണമാണ് ഇത്. സാമാന്യജനം നോക്കുമ്പോൾ വളരെ ആകർഷകമായ രൂപമില്ലെങ്കിലും അത്തരക്കാരെ വിവാഹം കഴിക്കുന്നത് അല്ലെങ്കിൽ അവരുമായി പ്രണയബന്ധത്തിലാകുന്നത് അതീവസൗന്ദര്യമുളള വ്യക്തിയായിരിക്കും. ആണുങ്ങളെ സംബന്ധിച്ചും പെണ്ണുങ്ങളെ സംബന്ധിച്ചും ഇതുബാധകമാണ്. അത്തരക്കാരെ കാണുമ്പോൾ സാധാരണക്കാർ അമ്പരക്കാറുണ്ട് ഇതെങ്ങനെ സംഭവിച്ചു എന്ന്. ആകർഷണത്തെ ശാരീരികമായി മാത്രം കാണുന്നതുകൊണ്ടാണ് അത്തരത്തിലുള്ള ചിന്ത.  

ചരിത്രം, ശാസ്ത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവോടെ സംസാരിക്കുന്ന ഒരാളെ കാണുമ്പോൾ അവരോടു  തോന്നുന്ന ആകർഷണം, ഒരു ഓഫീസിൽ ആത്മവിശ്വാസത്തോടെ ആശയങ്ങൾ അവതരിപ്പിക്കുമ്പോഴും പ്രശ്നങ്ങൾക്ക് സൃഷ്ടിപരമായ പരിഹാരങ്ങൾ കണ്ടെത്തുമ്പോഴും അത്തരക്കാരോടു തോന്നുന്ന മതിപ്പ് പ്രണയബന്ധത്തിലേക്കും ദീർഘകാലബന്ധത്തിലേക്കും സാപിയോസെക്ഷ്വാലിറ്റിയിലേക്കും എ്ത്തിച്ചേരാറുണ്ട്. ബുദ്ധിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ ആശയം ചർച്ച ചെയ്യപ്പെടുന്നത്. സോഷ്യൽമീഡിയയുടെ അതിപ്രസരകാലത്തും ഡേറ്റിംങ് ആപ്പുകളിലുമെല്ലാം ഈ വാക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്.

പല സെലിബ്രിറ്റികളും സാപിയോസെക്ഷ്വാലിറ്റിക്ക് പ്രാധാന്യം കൊടുക്കുന്നവരാണെന്ന് അവരുടെ ചില അഭിമുഖങ്ങൾ സൂചനകൾ നല്കുന്നു. ഹോളിവുഡ് നടി എമ്മ വാട്സൺ തന്റെ പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുള്ളത് ഒരാളുടെ രൂപത്തെക്കാൾ  അവരുടെ ചിന്താശേഷിയും സാമൂഹികബോധവും സംസാരത്തിലെ ഗഹനതയുമാണ് തനിക്ക് ആകർഷകമായി തോന്നുന്നത് എന്നാണ്. നടിയും സംവിധായകയുമായ നടാലി പോർട്മാനും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഹോളിവുഡ് താരം ജോർജ് ക്ലൂണി പറഞ്ഞിട്ടുള്ളത് തന്റെ ഭാര്യ അമൽ ക്ലൂണിയുടെ ബുദ്ധിശക്തിയിലും ആത്മവിശ്വാസത്തിലും നിയമകാര്യങ്ങളിലുളള അറിവിലുമാണ് താൻ കൂടുതൽ ആകൃഷ്ടൻ എന്നാണ്. ബോളിവുഡ് താരം അമീർഖാനും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സംഭാഷണവും ആശയവിനിമയവുമാണ് തന്നെ മറ്റുള്ളവരിലേക്ക് ആകർഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എഴുത്തുകാർ, പ്രഭാഷകർ, തത്വചിന്തകർ, അധ്യാപകർ എന്നിവരൊക്കെ രൂപസൗകുമാര്യം ഉള്ളവരായിരിക്കണമെന്നില്ല. എന്നിട്ടും അവരെ ആരാധിക്കുകയും പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നത് അവരുടെ ബുദ്ധിയോടുളള ആകർഷണം കൊണ്ടാണ്. ബുദ്ധിയും ചിന്താശക്തിയും ഒരുവ്യക്തിയെ മറ്റുള്ളവരിലേക്ക് എത്രത്തോളം ആകർഷിക്കാം എന്നതിന്റെ തെളിവാണ് ഇതൊക്കെ. 

എന്നാൽ സാപിയോസെക്ഷ്വാലിറ്റി ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ലൈംഗികഅഭിരുചിയല്ല എന്നും പറയേണ്ടതുണ്ട്. മന:ശാസ്ത്രത്തിലോ മെഡിക്കൽ ശാസ്ത്രത്തിലോ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുമില്ല.

More like this
Related

ഗാസ് ലൈറ്റിംങ് എന്താണെന്നറിയാമോ?

ഗാസ്ലൈറ്റിംങ്  എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1944ൽ പുറത്തിറങ്ങിയ ഗാസ്ലൈറ്റ്  എന്ന...
error: Content is protected !!