നിരപരാധികളുടെ നിലവിളികൾ

Date:

ഒരാളെ കുറ്റവാളിയെന്ന് വിധിയെഴുതാൻ എത്രയെളുപ്പമാണ്. ചില കണക്കൂകൂട്ടലുകൾ… സാഹചര്യത്തെളിവുകൾ…  അനുമാനങ്ങൾ… സാക്ഷിമൊഴികൾ. കോടതിവ്യവഹാരത്തിലാണ് ഇവ നിറവേറപ്പെടുന്നതെങ്കിലും അനുദിന ജീവിതത്തിൽ ഒരാൾക്കെതിരെ പ്രതിപ്പട്ടിക തയ്യാറാക്കുമ്പോൾ സംഭവിക്കുന്നതും സമാനമായ കാര്യങ്ങൾ തന്നെ. അല്ലെങ്കിലും സമൂഹത്തിനെപ്പോഴും ഒരു വേട്ടനായയുടെ മനസ്സാണ്. നിരപരാധികളെ വേട്ടയാടാൻ അതിന് വല്ലാത്തൊരു കുതിപ്പുണ്ട്.

ഈ മാസം ഒപ്പത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ചിന്തിച്ചപ്പോഴാണ് ഇങ്ങനെയൊരു കുറിപ്പെഴുതാൻ തോന്നിയത്. രണ്ടു രീതിയിലുള്ള മാറ്ററുകളാണ് പ്രതിപാദ്യം. ഒന്ന് ലോക എയ്ഡ്സ് ദിനാചരണവുമായി ബന്ധപ്പെട്ട മാറ്റർ. രണ്ട് ഇപ്പോഴും തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ‘ഒരു കുപ്രസിദ്ധപയ്യൻ’ എന്ന സിനിമയുടെ നിരൂപണവുമായി ബന്ധപ്പെട്ട മാറ്റർ. ഈ രണ്ടു മാറ്ററിലും സമാനമായ പൊതു ഘടകമുണ്ട്. നിരപരാധികൾ വേട്ടയാടപ്പെടുന്നു.

റിയാൻ വൈറ്റ് എന്ന പതിനെട്ടുകാരൻ അമേരിക്കയിൽ  എയ്ഡ്സിന്റെ പേരിൽ കല്ലെറിയപ്പെട്ടത് അവൻ ഏതെങ്കിലും രീതിയിൽ തെറ്റു ചെയ്തതുകൊണ്ടായിരുന്നില്ല. അജയൻ എന്ന കഥാപാത്രത്തെ പ്രതിയായി പോലീസ് വിധിയെഴുതിയത് അവൻ കുറ്റം ചെയ്തതുകൊണ്ടുമായിരുന്നില്ല. റിയാനും അജയനുമൊക്കെ സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. നിസ്സഹായരുടെയും ബലഹീനരുടെയും പ്രതിബിംബങ്ങളാണ്.

ക്രിസ്മസ് കാലം കൂടിയാണല്ലോ ഇത്. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട് ഹേറോദോസ് രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ മുഴുവൻ  കൊന്നൊടുക്കിയതായിട്ടാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്. ആ കുഞ്ഞുങ്ങൾ നിരപരാധികളായിരുന്നില്ലേ?

അതെ നിസ്സഹായരും നിരപരാധികളും എന്നും വേട്ടയാടപ്പെടുന്നു. ഇന്നലെയും ഇന്നും നാളെയും അത് ആവർത്തിച്ചുകൊണ്ടേയിരിക്കും. നിരപരാധികളെയോർത്ത് വ്യാകുലപ്പെടാനും അവരുടെ നിസ്സഹായതയോർത്ത് വേദനിക്കാനും നമുക്ക് കഴിയട്ടെ. ഒരാളുടെയും നേരെ അന്ധമായി വിധിയെഴുതാതിരിക്കാനും…
വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്

More like this
Related

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...
error: Content is protected !!