നമുക്കെല്ലാം ചില ദിവസങ്ങളില്‍ മനസ്സ് വല്ലാതെ തളര്‍ന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മനസ്സ് വല്ലാതെ അസ്വസ്ഥമായ അവസ്ഥ. കാരണങ്ങള്‍ കൂടാതെയും അങ്ങനെ ഉണ്ടാകാം. പക്ഷെ, നമ്മുടെ മനസ്സിന്റെ നിയന്ത്രണം നമുക്ക് തന്നെയാണെന്നിരിക്കെ നമുക്ക് തന്നെ നമ്മുടെ മനസ്സ് ശരിയാക്കി എടുക്കാമല്ലോ. ആത്മവിശ്വാസം വീണ്ടെടുത്തുകൊണ്ട് കര്‍മ്മനിരതരായി ഇരുന്നാല്‍ നമ്മുടെ മനസ്സ് നമ്മുടെതന്നെ കയ്യില്‍ ഒതുങ്ങും.
ഇതിനായി ശാസ്ത്രജ്ഞര്‍ ഗവേഷണങ്ങളിലൂടെ ചില മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൌതുകകരമായ ആ എട്ടു മാര്‍ഗ്ഗങ്ങള്‍ ഇതാ:-
1. കറുപ്പോ ചുവപ്പോ വസ്ത്രങ്ങള്‍ ധരിക്കുക:– നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്ത് ഒരുങ്ങിയാല്‍ നമുക്ക് താനേ ഒരു ഒരു നല്ല മൂഡ് കൈവരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നല്ല ഒരു വസ്ത്രം ധരിച്ചാലോ, മുടി നല്ലപോലെ സെറ്റ് ചെയ്താലോ ഒക്കെയാവും ഇങ്ങനെ വരുന്നത്. ചില നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ ആത്മവിശ്വാസംതാനേ കൈവരുമെന്നു ഒരു ബ്രിട്ടീഷ് സര്‍വ്വേയില്‍ തെളിയുകയുണ്ടായി. പ്രസ്തുത സര്‍വ്വേ പ്രകാരം കറുപ്പ് നിറമുള്ള വസ്ത്രധാരണം നിങ്ങളെ കൂടുതല്‍ ആകര്‍ഷകവും, ആത്മവിശ്വാസമുള്ളവരും ആക്കുമെന്ന് തെളിയിച്ചു. കറുപ്പ് നിറം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ചുവപ്പ് നിറത്തിനാണ് ലഭിച്ചത്.
2. സംഗീതാസ്വാദനം:– നമ്മുടെ ശാരീരികവും, മാനസികവുമായ ആരോഗ്യത്തിന് സംഗീതത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. ലക്ഷ്യബോധം, സുഖനിദ്ര, മാനസികസമ്മര്‍ദ്ദം ലഘൂകരിക്കല്‍ ഇങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ സംഗീതാസ്വാദനത്തിലൂടെ സാധ്യമാകും. പുറമേ, നിങ്ങളെ അത് കൂടുതല്‍ ഊര്‍ജ്ജസ്വലരും, ആത്മവിശ്വാസമുള്ളവരുമാക്കി തീര്‍ക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
3. ഒരു ജോഗിംഗ് ചെയ്യുക:– ശാരീരികവ്യായാമം എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കും. എന്‍ഡോര്‍ഫിന്‍ നമുക്ക് വളരെ നല്ലതാണ്. വ്യായാമം എന്നത് നമ്മുടെ രൂപഭാവത്തെ മികച്ചതാക്കുക എന്നത് മാത്രമല്ല, അത് പൊതുവായി നമുക്ക് ഊര്‍ജ്ജവും, ആത്മവിശ്വാസവും നല്‍കും. പഠനങ്ങളിലൂടെ തെളിഞ്ഞ കാര്യം എന്താണെന്ന് വെച്ചാല്‍ തുറസ്സായ അന്തരീക്ഷത്തില്‍ വ്യായാമം സ്വന്തം മനസ്സിനെ ഒരു മികച്ച മൂഡിലേയ്ക്ക് മാറ്റിയെടുക്കാന്‍ സഹായിക്കും എന്നതാണ്.
4. ഇടയ്ക്കൊരു സെല്‍ഫി എടുക്കുക:– തമാശയായി പറയുന്നതല്ല, ഇടയ്ക്കോരോ സെല്‍ഫി എടുക്കുക. 2016 – ല്‍ നടന്ന ഒരു സര്‍വ്വേയില്‍ തെളിഞ്ഞത് എന്തെന്നാല്‍ ഏതാണ്ട് 65 ശതമാനത്തോളം കൗമാരക്കാരികളായ കുട്ടികള്‍ സെല്‍ഫികള്‍ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അവരുടെ ആത്മവിശ്വാസം വര്‍ധിച്ചുവത്രേ. ഇത് കൗമാരപ്രായക്കാരില്‍ മാത്രമല്ല, നിങ്ങളിലും പ്രാവര്‍ത്തികമാക്കാവുന്നതാണ്.
5. ധ്യാനിക്കുക:– നിങ്ങള്‍ ഇത് ഇതുവരെ ശീലിച്ചിട്ടില്ലെങ്കില്‍ ഇപ്പോള്‍ തുടങ്ങാവുന്നതാണ്. മാനസികസമ്മര്‍ദ്ദം കുറയ്ക്കുക, വ്യാകുലതകള്‍ നിയന്ത്രിക്കുക, എന്തിലെങ്കിലും അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെതിരെ പോരുതുവാനും മാത്രമല്ല, ധ്യാനം നിങ്ങളുടെ ആത്മവിശ്വാസം കൂട്ടുവാനും സഹായിക്കും.
6. പ്രശാന്തതയോടെ സ്വത്വം ഉറപ്പു വരുത്തുക:– നിങ്ങളുടെ വ്യക്തിത്വം എത്രമാത്രം മികവാര്‍ന്നതാണെന്ന് നിങ്ങളെ തന്നെ ഓര്‍മ്മിപ്പിക്കുന്ന പ്രക്രിയയാണിത്. 2015 – ല്‍ നടന്ന ഒരു പഠനപ്രകാരം സ്വത്വം ഉറപ്പു വരുത്തുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ നാഡീവ്യൂഹത്തെ തന്നെ പ്രശാന്തമാക്കുന്നു. അതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു, തുടര്‍ന്ന് നിങ്ങളുടെ ഔദ്യോഗികമായ പ്രകടനം മികച്ചതാക്കുന്നു.
7. പ്രതിജ്ഞയെടുക്കുക:– സ്വന്തം മനസ്സിനോട് സത്യം ചെയ്യുക എന്നത് നമ്മെ നിയന്ത്രിക്കുന്ന വികാരങ്ങളെ സ്വതന്ത്രമാക്കുവാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്. അങ്ങനെ ശാരീരികവും, മാനസികവുമായ വികാരങ്ങളെ മറികടക്കാന്‍ സഹായകരമാകും. മറ്റൊന്ന് കൂടി – പാലിക്കാന്‍ പറ്റാത്ത സത്യപ്രതിജ്ഞകള്‍ സ്വയം എടുക്കാതിരിക്കുക. അവ പാലിക്കാന്‍ പറ്റാതെ വരുമ്പോള്‍ മറിച്ചാവും മാനസികാവസ്ഥ.
8. പെര്‍ഫ്യൂം ഉപയോഗിക്കുക:– പെര്‍ഫ്യൂം സുഗന്ധങ്ങള്‍ നിങ്ങള്‍ക്ക് പ്രത്യേകമൊരു ഊര്‍ജ്ജം പകര്‍ന്നു നല്‍കും എന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. 2011 – ല്‍ നടന്ന ഒരു പഠനത്തില്‍ പങ്കെടുത്ത സ്ത്രീകളില്‍ 90 ശതമാനം പേര്‍ക്കും പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ ഒരു പ്രത്യേക ആത്മവിശ്വാസം കൈവരുന്നതായി അനുഭവപ്പെട്ടുവത്രേ.
മേല്‍പ്പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ തീരെ നിസ്സരങ്ങളായി തോന്നിയേക്കാം. എന്നാല്‍ ഇവയ്ക്ക് നമ്മുടെ വ്യക്തിത്വത്തിലുള്ള ചില പോരായ്മകള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞേക്കാം എന്നാണു പഠനങ്ങളിലൂടെ തെളിഞ്ഞത്. അതുകൊണ്ട് ഇവ പരീക്ഷിച്ചു നോക്കുന്നതില്‍ തെറ്റില്ല എന്ന് ചുരുക്കം.