ജീവിതപങ്കാളിയോട് പകവീട്ടാറുണ്ടോ?

Date:

ദാമ്പത്യബന്ധത്തെ പലപ്പോഴും അസ്വസ്ഥമാക്കുകയും പിന്നീട് ശിഥിലമാക്കുകയും ചെയ്യുന്ന ഒന്നാണ് പകവീട്ടലുകള്‍. മുമ്പെന്നോ ഒരിക്കല്‍ ജീവിതപങ്കാളി പറഞ്ഞതോ ചെയ്തതോ ആയ കാര്യം ഓര്‍മ്മയില്‍ സൂക്ഷിച്ച് അവസരം വരുമ്പോള്‍ തിരിഞ്ഞുകൊത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഒട്ടുമിക്ക ദാമ്പത്യങ്ങളിലെയും സ്ഥിരം പരിപാടിയാണ് പകവീട്ടല്‍. തക്ക അവസരം വരുമ്പോള്‍ ശത്രുവിനെ കീഴടക്കാന്‍ കാത്തിരിക്കുന്ന പ്രതിയോഗിയുടെ മട്ടിലാണ് പല പങ്കാളികളും ഇണയെ ആക്രമിക്കുന്നത്.

അന്ന് എന്നോട് പറഞ്ഞത് ഇങ്ങനെയല്ലേ അതുകൊണ്ട് ഞാന്‍ ഇങ്ങനെ പറയും. അല്ലെങ്കില്‍ അന്നെന്നോട് ചെയ്തതിന് പകരമായിട്ടാ ഞാനിത് ചെയ്തത്..ഇങ്ങനെ പോകുന്നു വാക്കുകൊണ്ടും പ്രവൃത്തികൊണ്ടുമുള്ള പകവീട്ടലുകള്‍. സത്യത്തില്‍ പകവീട്ടല്‍ എന്നത് ഒരുവീട്ടല്‍ വ്യക്തിയുടെ ആന്തരികവ്യക്തിത്വമില്ലായ്മയുടെയും ബലക്കുറവിന്റെയും അടയാളമാണ്.  പക വീട്ടുമ്പോള്‍ ആദ്യത്തെയാളും രണ്ടാമത്തെയാളും ഒരേ നിലവാരത്തിലേക്കാണ് താഴുന്നത്. ഇതൊരിക്കലും ആരുടെയും മുറിവുണക്കുന്നില്ല. ആദ്യം മുറിവു നല്കിയ ആളും രണ്ടാമത് മുറിവേല്പിക്കപ്പെടുന്നു. ദേഷ്യത്തിനോ അജ്ഞത മൂലമോ പറഞ്ഞുപോയ ഒരു വാക്കിനോടോ പ്രവൃത്തിയോടോ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുന്നത് ബാലിശമാണ്.

പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതാണ് പകവീട്ടലുകള്‍ക്ക് പിന്നിലെ ഒരു കാരണം. പകവീട്ടലുകള്‍ പരസ്പരം ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തും. ദാമ്പത്യത്തിലെ ഊഷ്മളത നഷ്ടമാക്കും. ഹൃദയങ്ങളെ തമ്മില്‍ അകറ്റും. അതുകൊണ്ട് നിങ്ങളെ വേദനിപ്പിച്ച പങ്കാളിയോട് പകവീട്ടാതിരിക്കുക.  അന്ന് കിട്ടിയ മുറിവിനെ ഉണക്കാന്‍ അനുവദിക്കുക. നിങ്ങള്‍ക്ക് ക്ഷമിക്കാനോ സഹിഷ്ണുത പുലര്‍ത്താനോ കഴിയുന്നില്ല എന്നതിന്റെ പ്രകടമായ തെളിവാണ് പകവീട്ടലുകള്‍. അതുകൊണ്ട് പകവീട്ടലുകളില്‍ നിന്ന് അകന്ന് പരസ്പരമുള്ള കൈത്താങ്ങലുകളിലേക്കും കരുതലുകളിലേക്കും ദാമ്പത്യബന്ധത്തെ വളര്‍ത്തുക.

More like this
Related

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ...

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ്...

ദാമ്പത്യത്തിന്റെ ഇഴയടുപ്പം

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്....

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന...

വിവാഹജീവിതത്തിൽ ചുവന്ന ലൈറ്റ് തെളിയുമ്പോൾ…

ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം.  അതോടൊപ്പം...

പുതിയ ദാമ്പത്യം

പുതിയതിനോട് നമുക്കെന്നും വല്ലാത്ത ഒരു ഇഷ്ടമുണ്ട്. പുതിയ വസ്ത്രങ്ങൾ, വാഹനങ്ങൾ, പുതിയ...

ദാമ്പത്യം വിജയിപ്പിക്കാം

അനുയോജ്യമായപങ്കാളിയെ  കണ്ടെത്തിയതുകൊണ്ടുമാത്രമല്ല ഒരു ദാമ്പത്യവും വിജയിച്ചിട്ടുള്ളത്.മറിച്ച് ലഭിച്ച ദാമ്പത്യത്തെ അനുയോജ്യമായ വിധത്തിൽ...
error: Content is protected !!