മുന്നിൽനിന്ന് നയിച്ചോളൂ…

Date:

നയിക്കുന്നവനാണ് നേതാവ്. നേതാവാകാൻ പലർക്കും ആഗ്രഹമുണ്ടാകും. കാരണം  ഉന്നതപീഠവും അനുചരവൃന്ദവുമാണ് അതുവഴി പലരുടെയും ലക്ഷ്യം. അവർ കരുതുന്നതും അങ്ങനെയാണ്. ആജ്ഞകൾ അനുസരിക്കാൻ ചിലർ. പാദസേവ ചെയ്യാൻ കുറെയാളുകൾ. നമ്മുടെ ചുറ്റിനുമുള്ള നേതാവ് എന്ന സങ്കല്പവും ഏറെക്കുറെ ഇങ്ങനെയൊക്കെ തന്നെയാണ്. നമ്മൾ കണ്ടുമുട്ടുന്നവരും. പക്ഷേ ഒരു യഥാർത്ഥ നേതാവ് ഒരിക്കലും ഇങ്ങനെയൊന്നുമല്ല. വ്യക്തികളിൽ താഴെപ്പറയുന്ന ഗുണങ്ങൾ ഉണ്ടെങ്കിൽ അയാൾക്ക് ഒരു നേതാവാകാനുള്ള അവകാശവും അർഹതയുമുണ്ട്. ഏതൊക്കെയാണ് ആ ഗുണങ്ങൾ എന്നല്ലേ? അവ താഴെ പറയുന്നു.

താദാത്മ്യപ്പെടാനുള്ള കഴിവ്
മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിയാനും മനസ്സിലാക്കാനും അതനുസരിച്ച് സഹായിക്കാനുമുള്ള കഴിവ്. ഓരോരുത്തർക്കും എന്താണോ വേണ്ടത് അത് വ്യക്തിപരമായോ ജോലിപരമായോ നല്കാൻ കഴിവുണ്ടായിരിക്കുക. മറ്റുള്ളവർ പറയാതെയും അവർക്ക് വേണ്ടത് എന്താണെന്ന് മനസ്സിലാക്കാൻ കഴിവുള്ള ഒരാൾക്ക് നേതാവിന്റെ ഗുണമുണ്ട്.

സൗഹൃദശീലനായിരിക്കുക
സൗഹാർദ്ദപൂർവ്വം മറ്റുള്ളവരോട് പെരുമാറുക. ആരെക്കുറിച്ചും അപവാദം പറയാതിരിക്കുക. ആളുകളുടെ നന്മ കാണുകയും അവർക്ക് നല്ലതു തിരികെ കൊടുക്കുകയും ചെയ്യുക.

സത്യസന്ധനായിരിക്കുക
ആദ്യം അവനവനോടു തന്നെ സത്യസന്ധനായിരിക്കുക, പിന്നെ മറ്റുള്ളവരോടും. സത്യസന്ധത മറ്റുള്ളവർ നിങ്ങളെ വിശ്വസിക്കാൻ ഇടവരുത്തും. ആളുകൾ തുറന്ന മനോഭാവത്തോടെ നിങ്ങളോട് സംസാരിക്കാനും അടുത്ത് ഇടപഴകാനും വഴിയൊരുക്കുകയും ചെയ്യും.

എളിമയുണ്ടായിരിക്കുക
ഭൂമിയിൽ പാദങ്ങൾ ഉറപ്പിച്ചു നില്ക്കുക. താൻ എല്ലാം തികഞ്ഞ വ്യക്തിയല്ലെന്ന് സ്വയം അംഗീകരിക്കുക. സ്വന്തം തെറ്റുകളെയും കുറവുകളെയും അംഗീകരിക്കാൻ  തയ്യാറാവുക. മറ്റുള്ളവർ തെറ്റുകാണിച്ചുതരുമ്പോൾ അത് അർഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കാൻ മനസ്സ് കാണിക്കുക.

നല്ല ശ്രോതാവായിരിക്കുക
കേൾക്കാൻ മടിയുള്ളവർ വർദ്ധിച്ചുവരുന്ന കാലമാണ് ഇത്. മറ്റുളളവർ ഗൗരവതരമോ വ്യക്തിപരമോ ആയ കാര്യങ്ങൾ സംസാരിക്കുമ്പോൾ വേണ്ടത്ര പ്രാധാന്യം നല്കുകയും അത് ശ്രദ്ധാപൂർവ്വം ശ്രവിക്കുകയും ചെയ്യുക. അതുപോലെ അവരുടെ അഭിപ്രായങ്ങളെ മാനിക്കുക.

പ്രോത്സാഹിപ്പിക്കുക, ഫീഡ്ബാക്ക് നല്കുക
ഓരോരുത്തരുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുക. വളർത്തുക. അവരുടെ ലക്ഷ്യങ്ങൾക്ക് തടസ്സമായി നില്ക്കുന്നവയെ എടുത്തുമാറ്റാനും കൃത്യമായ വഴിയൊരുക്കാനും ശ്രമിക്കുക. വിമർശനങ്ങൾ വ്യക്തിപരവും സ്തുതി പരസ്യവും ആയിരിക്കാൻ ശ്രമിക്കുക. ഓരോരുത്തരുടെയും പുരോഗതി വിലയിരുത്തുക.

അവസരങ്ങൾ നല്കുക
ചെയ്യാൻ താല്പര്യമുള്ളതോ കഴിവുള്ളതോ ആയ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവർക്ക് അവസരം നല്കുക. വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുക. മറ്റുള്ളവരുടെ കഴിവുകൾക്ക് മുമ്പിൽ തടസ്സമാകാതിരിക്കുക. അവരെ തളർത്താതിരിക്കുക. 
എന്താ, ഈ ഗുണങ്ങളിൽ എത്രയെണ്ണമുണ്ട് നിങ്ങൾക്ക്? ഇതെല്ലാം ഉണ്ടെങ്കിൽ നിങ്ങൾക്ക് നേതാവാകാനുള്ള സാധ്യതകളുണ്ട്. വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്ന് മാത്രം.

More like this
Related

പക്വതയുള്ളവർ

യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പംഅവിവേകമിതു കണ്ടാലറിവുള്ളവർപരിഹസിക്കും ചിലർ പഴിക്കുംവഴി പിഴയ്ക്കും തവ നിനയ്ക്കുമ്പോൾ...

സ്‌ട്രോങ് ആണോ?

ചില അപ്രതീക്ഷിത സംഭവങ്ങൾക്കു മുമ്പിൽ കുലുങ്ങാതെ നില്ക്കുന്ന ചില മനുഷ്യരെ കണ്ടിട്ടില്ലേ?...

പരാതിക്കും വേണം പരിധി

പരാതികൾ പറയേണ്ടതാണ്, പല കാര്യങ്ങളെക്കുറിച്ചും പരാതിപറയാൻ നമുക്ക് അവകാശവുമുണ്ട്. എന്നാൽ പരാതിപറച്ചിലിനും...

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ...

അടുത്തറിയാം ആത്മവിശ്വാസം

ജീവിതവിജയത്തിന് അനിവാര്യമായ ഘടകമാണ് ആത്മവിശ്വാസം. ആത്മവിശ്വാസമില്ലാത്ത വ്യക്തികൾക്ക് മഹത്തായ കാര്യങ്ങൾ ചെയ്യാനോ...

ആത്മവിശ്വാസത്തോടെ, ആകർഷണീയതയോടെ..

കാണുന്ന മാത്രയിൽ ചിലർ നമ്മെ വല്ലാതെ ആകർഷിച്ചുകളയും. എന്തൊരു പേഴ്സണാലിറ്റിയെന്ന് അവരെക്കുറിച്ച്...

ഇതൊന്നും ആരോടും പറയരുതേ…

എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നുപറഞ്ഞില്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത പലരുമുണ്ട്. അവരോട് പറഞ്ഞ...

‘പോലീസ് സിസ്റ്റർ’

സമയം രാത്രി പത്തുമണി. സ്ഥലംഅങ്കമാലി നസ്രത്ത് കോൺവെന്റ്... രാത്രിയുടെ നിശ്ശബദതയിൽ കോളിംങ്...

നീ വിലയുള്ളവനാണ്

വ്യക്തിപരമായി മെച്ചപ്പെടാനും വളരാനും ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഒരു...
error: Content is protected !!