പങ്ച്വല്‍ ആകൂ, ജീവിതം സന്തോഷകരമാക്കൂ

Date:

ചിലര്‍ അങ്ങനെയാണ്, ജീവിതത്തില്‍ കൃത്യനിഷ്ഠ പാലിക്കാന്‍ അവര്‍ക്കൊരിക്കലും കഴിയാറില്ല. കൃത്യനിഷ്ഠ പാലിക്കാന്‍ കഴിയാത്തതുകൊണ്ട് അവര്‍ പലപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടുപോകും. ജീവിതത്തില്‍ മുഴുവന്‍ സ്‌ട്രെസ്. തങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളും ടെന്‍ഷനുകളും അവര്‍ ചുറ്റുമുള്ളവരിലേക്കും പ്രസരിപ്പിക്കും. അതോടെ എല്ലാവരുടെയും ജീവിതം സംഘര്‍ഷപൂരിതമാകും.
കൃത്യനിഷ്ഠ ഇല്ലാത്തതുകൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ വൈകും. ഭക്ഷണം കഴിക്കാന്‍ വൈകും. അല്ലെങ്കില്‍തിടുക്കത്തില്‍ ഭക്ഷണം കഴിക്കും. ശാന്തതയോടെ ഭക്ഷണം കഴിക്കുകയാണ് അത്യാവശ്യം. അതാണ് ആരോഗ്യത്തിനും മനസ്സിനും നല്ലതും. സ്‌ട്രെസ് ശരീരത്തിനും മനസ്സിനും ഒന്നുപോലെ ദോഷകരമാണ്.
 ജോലിയില്‍ സമയനിഷ്ഠയും കൃത്യനിഷ്ഠയും പാലിക്കാതെ വരുന്നത് കരിയറിനെയും ബാധിക്കും. വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്പിക്കാനോ ഉദ്യോഗത്തില്‍ ഉയര്‍ച്ച നല്കാനോ കഴിയാറില്ല. വ്യക്തിജീവിതത്തിലും സമയനിഷ്ഠയില്ലായ്മ പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. ദാമ്പത്യബന്ധങ്ങളെയും അത് പ്രതികൂലമായി ബാധിക്കും. കുടുംബത്തിലെ പ്രത്യേക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജീവിതപങ്കാളി വൈകുന്നത് മൂലം പല പ്രശ്‌നങ്ങളും ഉടലെടുക്കാറുണ്ട്.

സമയനിഷ്ഠയില്ലായ്മ പുരുഷന്റെ മാത്രം പ്രശ്‌നമാണെന്ന് കരുതരുത്. സ്ത്രീകളിലും ഈ വൈകല്യം കണ്ടുവരാറുണ്ട്. ഒന്നിനും സമയമില്ലാതെ കുടുംബത്തിലും സമൂഹത്തിലും ജോലിയിലും ഇടപെടുന്നവര്‍. ഇത്തരക്കാരെല്ലാം പൊതുവായി മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.

കൃത്യനിഷ്ഠത പാലിക്കുക, സമയനിഷ്ഠത ഉണ്ടായിരിക്കുക എന്നിവയെല്ലാം ജീവിതവിജയത്തിനും അത്യാവശ്യമാണ്. സമയത്തെ ആദരിക്കുക, സമയത്തോടുള്ള ആദരവില്ലായ്മയാണ് പലപ്പോഴും ഇതിന് കാരണം. സമയനിഷ്ഠ പാലിച്ചു ജീവിക്കുന്ന മാതാപിതാക്കളുടെ മക്കളും അത്തരക്കാരായി മാറും. ഓഫീസിലേക്കു പോകാനുള്ള സമയത്തിന് തൊട്ടുമുമ്പ് ഉറക്കമുണരുകയും കുളിക്കാതെയും പല്ലുതേയ്ക്കാതെയും ഓഫീസിലേക്ക് വേഷം ധരിച്ച് ഓടിപോകുകയും ചെയ്യുന്ന മാതാപിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നുനല്കുന്നതും സമയത്തെക്കുറിച്ചുള്ള തെറ്റായ അറിവുകളാണ്. ഒരു സ്ഥലത്തേക്ക് തിടുക്കത്തില്‍ ഓടിച്ചെല്ലുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് നിര്‍ദ്ദിഷ്ട സമയത്തിന് കുറച്ചുമുമ്പെങ്കിലും അവിടെ എത്തിച്ചേരുന്നത്. നേരം വൈകി എത്തിയതു മൂലം ജോലി നഷ്ടമായവര്‍ പലരുണ്ട് നമുക്കിടയില്‍. ചുരുക്കത്തില്‍ സമയനിഷ്ഠത ഒരു ജീവിതവ്രതമാക്കിയെടുക്കുക. കൃത്യനിഷ്ഠ പാലിക്കുക. അത് നിങ്ങള്‍ക്ക് മാത്രമല്ല മറ്റുള്ളവരുടെയും ജീവിതത്തിന് നല്ലതാണ്.

More like this
Related

ജീവിതത്തെ മാറ്റിമറിക്കാം

ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ്...

സ്‌നേഹം നമ്മെ കൊണ്ടുപോകുന്ന വഴികൾ

''വല്യേട്ടാ ഒന്നും മനപൂർവ്വമല്ല, എല്ലാം നമ്മുടെ അമ്മ പറഞ്ഞിട്ടാണ് ''''കരയാതെടാ,  ഗ്രിഗറി...

എന്താണ് ജീവിതത്തിന് അർത്ഥം നല്കുന്നത്?

ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം  മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു...

നാട്യം

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സ്‌നേഹത്തിന്റെ സ്പർശങ്ങൾ

ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും...

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക്...

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...
error: Content is protected !!