ചില കുടുംബപ്രശ്നങ്ങൾ

Date:

ഏതു കുടുംബത്തിലാണ് പ്രശ്നങ്ങളില്ലാത്തത്? ഒാരോ കുടുംബത്തിലും അവരവരുടേതായ പ്രശ്നങ്ങളുണ്ട്.ആ പ്രശ്നങ്ങൾക്ക് കൃത്യമായി മറുപടി കണ്ടെത്തേണ്ടവരും പരിഹാരം കണ്ടെത്തേണ്ടവരും അവർ തന്നെയാണ്. എന്നാൽ ചില കുടുംബങ്ങളിലെ പ്രശ്നങ്ങൾ അവരവരിൽ തന്നെ ഒതുങ്ങുന്നതോ അവർ മാത്രമായി പരിഹാരം കണ്ടെത്തേണ്ടതോ അല്ല. മറ്റ് ചിലരാണ് ആ പ്രശ്നങ്ങൾക്ക് കാരണക്കാരും ഉത്തരവാദികളും.

മരടിലെ ഫ്ളാറ്റ് പൊളിക്കലും കുഞ്ഞാലിപ്പാറയിലെ ക്രഷറും ക്വാറിയും ഉയർത്തുന്ന പ്രശ്നങ്ങളും അത്തരത്തിലുള്ളവയാണ്. കുടുംബത്തിന് വെളിയിലുള്ളവർ മൂലം കുടുംബങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന അവസ്ഥ.

അതെ, മരടും കുഞ്ഞാലിപ്പാറയും ഒാരോ കുടുംബപ്രശ്നമാണ്. മരടിലെ വിവാദമായ ഫ്ളാറ്റിൽ മൂന്നൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. കുഞ്ഞാലിപ്പാറയിലാവട്ടെ അഞ്ഞൂറിലധികം കുടുംബങ്ങളും. ഇൗ രണ്ടു പ്രശ്നങ്ങളിലെയും കുടുംബം എന്ന ഏക ഘടകമാണ് ഇൗ വിഷയത്തിൽ ഏറെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇടപെടാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. കുടുംബമാസികയായ ഒപ്പം എന്തുകൊണ്ട് ഇത്തരത്തിലുള്ള ഒരുവിഷയത്തിൽ ഇടപെടുന്നു എന്ന് ആരെങ്കിലും സംശയിച്ചാൽ അവർക്കുള്ള ഉത്തരമാണിത്. സാമൂഹ്യമുഖമുള്ള  ഒരു വിഷയത്തിൽ ഒപ്പത്തിന്റെ ആദ്യത്തെ ഇടപെടൽകൂടിയാണ് ഇതെന്നും ഒാർമ്മിപ്പിച്ചുകൊള്ളട്ടെ.

കുടുംബത്തിലുളള പ്രശ്നം പരിഹരിക്കാൻ അവിടെയുള്ളവർ മനസ്സ് വച്ചാൽ കഴിയുമെങ്കിലും ബാഹ്യശക്തികളുടെ ഇടപെടൽ വന്നാൽ പരിഹരിക്കപ്പെടുക അത്ര എളുപ്പമല്ല. അതുകൊണ്ട് കുടുംബത്തിലേക്ക് മറ്റാരെയും കൈകടത്താനും ഇടപെടാനും അനുവദിക്കാതിരിക്കുക. നമ്മുടെ കുടുംബത്തിന്റെ സ്വസ്ഥത നമുക്ക് പ്രധാനപ്പെട്ടതാണല്ലോ. ക്ഷേമാശംസകളോടെ,

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...
error: Content is protected !!