- ഭര്‍ത്താവ് മദ്യപിക്കുന്നതിന്റെ കാരണമാണ് ആദ്യം മനസ്സിലാക്കേണ്ടത്.
- പലപ്പോഴും എന്തെങ്കിലും പ്രശ്നങ്ങള്‍ വരുത്തി അതില്‍നിന്നും കരകയറാന്‍ സാധിക്കാതെ വരുമ്പോഴായിരിക്കാം മദ്യത്തെ സമീപിക്കുന്നത്. ചിലപ്പോള്‍ വെറുതെ ഒരു രസത്തിനായിരിക്കാം. അല്ലെങ്കില്‍ മാതാപിതാക്കളില്‍നിന്നും ഒരു ശീലമായി കിട്ടിയതായിരിക്കാം.
- ഈ ശീലത്തില്‍നിന്നും അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ നിങ്ങളുടെ ശ്രമം മറ്റാരേക്കാളും വലുതാണെന്ന് തിരിച്ചറിയുക.
- ഒറ്റദിവസംകൊണ്ടോ, ഒരാഴ്ച കൊണ്ടോ മാറ്റിയെടുക്കാവുന്നതല്ല മദ്യപാനം എന്നും മനസ്സിലാക്കി, നല്ല ക്ഷമയോടുകൂടി നേരിടുക.
- മദ്യപിച്ചു വരുന്ന സമയത്ത് ഒരിക്കലും ഈ വിഷയം എടുത്തിട്ട് സാഹചര്യം വഷളാക്കാതിരിക്കുക. അത് കൂടുതല്‍ മദ്യപിക്കാനെ ഉപകരിക്കൂ. കൂടാതെ തര്‍ക്കവും, വഴക്കും കൂടുകയും ചെയ്യും.
- മദ്യപിക്കാത്ത സമയത്ത് ക്ഷമയോടെ ഈ വിഷയത്തെക്കുറിച്ച് സൌമ്യതയോടെ സംഭാഷണത്തിലേര്‍പ്പെടുക.
- മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും, കുടുംബത്തില്‍ ഉണ്ടാകാവുന്ന സമാധാനക്കേടിനെക്കുറിച്ചും വളര്‍ന്നു വരുന്ന മക്കള്‍ തെറ്റായ വഴിയിലേയ്ക്ക് സഞ്ചരിച്ചേക്കാമെന്ന ഓര്‍മ്മപ്പെടുത്തലും, സമൂഹത്തില്‍ നഷ്ടപ്പെടുന്ന മാന്യതയെക്കുറിച്ചും, സാമ്പത്തികനഷ്ടത്തെക്കുറിച്ചുമെല്ലാം സാവധാനത്തില്‍ ഘട്ടം ഘട്ടമായി പറയാന്‍ ശ്രമിക്കുക. ഒരു ഉപദേശം കൊടുക്കുന്ന രീതി ഒഴിവാക്കുക.
- ക്രമേണ മദ്യപാനം ഒഴിവാക്കാമെന്നു സത്യം ചെയ്യിക്കുക. പിന്നീട് മദ്യപിക്കാന്‍ ഒരുങ്ങുമ്പോള്‍ നേരത്തെ ചെയ്ത സത്യത്തെക്കുറിച്ച് സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുക.
- ആവശ്യമെങ്കില്‍ ഒരു കൌണ്സിലിംഗിനു രണ്ടുപേരും ഒരുമിച്ചു വിധീയരാവുക. ഇതിന്റെ ആവശ്യകത രണ്ടു പേര്‍ക്കും ഉണ്ടെന്നും, മക്കള്‍ക്ക് വേണ്ടിയും, കുടുംബം നിലനിര്‍ത്താനാണെന്നും സ്നേഹപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കുക.
- ഈ പ്രശ്നത്തിന് മികച്ച പോംവഴി എന്താണെന്ന് അഭിപ്രായം ചോദിക്കണം. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വേണമെങ്കില്‍ രണ്ടുപേരും മാര്‍ഗ്ഗം കണ്ടെത്താനായി ഉറ്റ സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ സഹായം തേടാവുന്നതാണ്.
മദ്യപാനത്തോടുള്ള അമിതതാല്പര്യവും, ശീലവും മനുഷ്യനെ അതിനു അടിമയാക്കുന്നു. ജീവിതംതന്നെ സ്വയം കുളം തോണ്ടുന്ന അവസ്ഥയില്‍നിന്നും കര കയറ്റണം എന്നത് ഉത്തരവാദിത്തമുള്ള ഒരു ഭാര്യയുടെ കടമയാണ്. ഫലപ്രദമായ എല്ലാ വഴികളും പരീക്ഷിക്കണം. ഇത്തരം ഘട്ടത്തില്‍ ഭര്‍ത്താവിന്റെ അവസ്ഥ, നിസ്സഹായതയോടെയുള്ള ഒരു ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്ന് ഒരു ഭാര്യ തിരിച്ചറിയണം, സഹായിക്കുകയും വേണം.