കേള്‍വിശക്തി നഷ്ടപ്പെടുത്തുന്ന ഇയര്‍ ഫോണ്‍

Date:

നമ്മുടെ ചെവികള്‍ പാട്ട് കേള്‍ക്കാന്‍വേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ടവയല്ല എന്നത് നാം ആദ്യം മനസ്സിലാക്കണം. സദാ ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടുകൊണ്ടിരുന്നാല്‍ കേള്‍വിശക്തി കുറയും എന്നതാണ് വാസ്തവം. ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ സ്വയം ഒരു നിയന്ത്രണം പാലിക്കുന്നത് ചെവിയുടെ ആരോഗ്യത്തിനു നല്ലതായിരിക്കും. അതിനുള്ള ചില ടിപ്സ്:-

  • പാട്ടിന്റെ ശബ്ദം കുറച്ചുവെച്ചു കേള്‍ക്കാന്‍ ശീലിക്കുക.
  • എപ്പോഴും ശബ്ദത്തിന്റെ അളവ് ഒരേ തോതിലായിരിക്കട്ടെ. ഇടയ്ക്കിടെ ശബ്ദം കൂട്ടുകയും, കുറയ്ക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങള്‍ വാഹനം ഓടിക്കുന്ന ആളാണെങ്കില്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കരുത്. ചുറ്റുമുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനിടയാകില്ല.
  • സംഗീതം, ശബ്ദം എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക് തുടര്‍ച്ചയായി ശബ്ദം കേള്‍ക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടാവും. ഇവര്‍ ഒരുമണിക്കൂര്‍ നേരം തുടര്‍ച്ചയായി ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ അടുത്ത ഒരുമണിക്കൂര്‍ നേരം കാതുകള്‍ക്ക് വിശ്രമം കൊടുക്കുക. ഇടവിടാതെ ചെവിയിലേയ്ക്ക് ശബ്ദം പ്രവഹിപ്പിക്കരുത്.
  • കഴിയുന്നതും അല്‍പ്പം വില കൂടിയാലും ഗുണനിലവാരമുള്ള ഇയര്‍ഫോണ്‍ ഉപയോഗിക്കുക.
  • ഒരു പ്രാവശ്യം ഒന്നര മണിക്കൂറില്‍ കൂടുതല്‍ സമയം പാട്ട് കേള്‍ക്കരുത്. 
  • ഇയര്‍ ബഡ് ഘടിപ്പിച്ച ഇയര്‍ഫോണ്‍ ഉപയോഗിക്കരുത്. അത് സാധാരണ ഇയര്‍ ഫോണുകളെക്കാള്‍ എട്ടുമടങ്ങ്‌ ശബ്ദം പെരുപ്പിച്ചു ചെവികളിലേയ്ക്ക് അയയ്ക്കും. അതുകാരണം ചെവികള്‍ക്ക് ഏറെ ദോഷഫലങ്ങളുണ്ടാകും.
  • ചിലര്‍ ഒരു ചെവിയില്‍മാത്രം ഘടിപ്പിച്ച് മറ്റൊന്ന് അടുത്തയാളുടെ ചെവിയില്‍ ഘടിപ്പിച്ച് പാട്ട് കേള്‍ക്കും. ഇത് തെറ്റാണ്. ഒരു ചെവിയ്ക്ക് മാത്രം കൂടുതല്‍ ശബ്ദസമ്മര്‍ദ്ദം കൊടുക്കുമ്പോള്‍ ആ ചെവി കേടായി എന്ന് വരാം.

ശബ്ദത്തിന്റെ അളവ് നൂറ്റിയിരുപത് ഡെസിബെല്‍ എന്ന അളവ് താണ്ടിയാല്‍ തലച്ചോറ് പൂര്‍ണ്ണമായും ആ ശബ്ദത്തിന് അടിമയായി തീരും. പിന്നീട് പുറംലോകത്തുള്ള ഒരു ശബ്ദവും തലച്ചോറിനു ആസ്വാദ്യകരമാവില്ല. അതുകൊണ്ട് ചെവികള്‍ക്ക് മാത്രമല്ല, തലച്ചോറിനും ആസ്വാദനശേഷി കുറഞ്ഞു പോകും. ഇയര്‍ ഫോണ്‍ മിതമായി ഉപയോഗിച്ചാല്‍ കേള്‍വിശക്തി സംരക്ഷിക്കാം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.

More like this
Related

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!