എംജി സർവകലാശാലയിലെIIRBS(Institute for Integrated programmes and Research in Basic Sciences) , IMPSS(Integrated Master’s Programme in Social Sciences).എന്നിവിടങ്ങളിൽ നടത്തുന്ന ഇൻഗ്രേറ്റഡ് എംഎസ്സി/ഇന്റഗ്രേറ്റഡ് എംഎ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.ബന്ധപ്പെട്ട പ്ലസ് ടു കോമ്പിനേഷനുകളിൽ മൊത്തം 60% മാർക്കുണ്ടായിരിക്കണം. കോവിഡ് പശ്ചാത്തലത്തിൽ
ഈ വർഷം പ്രവേശന പരീക്ഷയുണ്ടാകില്ല.
അപേക്ഷ നടപടി ക്രമം.
ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയതി, സെപ്റ്റംബർ 25 ആണ്.അപേക്ഷകൻ ഫോട്ടോ, ഒപ്പ്, മറ്റ് സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഹാർഡ് കോപ്പി, സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.വികലാംഗ ക്വോട്ടയിൽ സംവരണം ചെയ്ത സീറ്റുകളിലേക്കും ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷാ ഫീസ്:
എസ്.സി/എസ്.ടി. വിഭാഗത്തിന് 1000 രൂപയും മറ്റുള്ളവർക്ക് 2000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.
പ്രവേശന നടപടികൾ:
സമർപ്പിച്ച അപേക്ഷകളുടെ മെറിറ്റ് നോക്കിപ്രൊവിഷണൽ അലോട്മെൻ്റ് ലിസ്റ്റ് സർവകലാശാല 28.9.20ന് പ്രസിദ്ധീകരിക്കും. അപ്പോൾ തെറ്റുകൾ തിരുത്താനുള്ള അവസരമുണ്ടായിരിക്കും. തുടർന്ന് ഒക്ടോബർ ഒന്നിന് ആദ്യ അലോട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനപ്രക്രിയ പൂർണമായും ഓണ്‍ലൈനായായിരിക്കും.
ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകൾ:1.കെമിസ്ട്രി2.ഫിസിക്സ്3.ലൈഫ് സയൻസസ്4.കമ്പ്യൂ ട്ടർ സയൻസ്5.എൻവയണ്മെന്റൽ സയൻസസ്
ഇൻ്റഗ്രേറ്റഡ് എം.എ പ്രോഗ്രാമുകൾ:1.ഇക്കണോമിക്സ്2.ഹിസ്റ്ററി3.പൊളിറ്റിക്കൽ സയൻസ്
ഓണ്‍ലൈൻ രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും;
www.cap.mgu.ac.in

അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്.
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ.