ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് ആനുകൂല്യം

Date:

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിവിധ മത ന്യൂനപക്ഷങ്ങളിൽപ്പെടുന്ന  (മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന വിഭാഗങ്ങൾ ) വിദ്യാർത്ഥികൾക്ക്, പരിശീലനത്തിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് നൽകുന്ന ഫീസാനുകൂല്യത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. കോഴ്സ് ഫീസും ഹോസ്റ്റൽ ഫീസും റീ-ഇൻമ്പേഴ്സ് ചെയ്യുന്നതാണ് സ്കീം.

ആനുകൂല്യം:
കോഴ്സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റൽ ഫീസായി പരമാവധി 10,000 രൂപയുമാണ് നൽകുന്നത്. 

ആർക്കൊക്കെ അപേക്ഷിക്കാം:
അപേക്ഷാർത്ഥികൾ, കേരളാ സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്സിറ്റികൾ നടത്തുന്ന സിവിൽ സർവ്വീസ് പരിശീലനകേന്ദ്രങ്ങൾ എന്നിവയിൽ പരിശീലനം നടത്തുന്നവരും കുടുംബത്തിൻ്റെ  വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ താഴെയുള്ളവരുമായിരിക്കണം. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന നൽകും.

വിദ്യാർഥി സിവിൽ സർവീസ് പരിശീലനത്തിനു പഠിക്കുന്ന സ്ഥാപനം  നടത്തുന്ന ഹോസ്റ്റലുകളിലും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽനിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പൻഡിന് അപേക്ഷിക്കാനർഹതയുണ്ട്. ഇങ്ങിനെയുള്ള ഹോസ്റ്റലിൽ നിന്നുള്ള വിദ്യാർത്ഥികൾ, അവർ ഫീസ് അടച്ചതിന്റെ അസൽ രസീതിയിൽ അവർ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ മേലൊപ്പ് പതിപ്പിച്ചിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം:
ഓൺലൈൻ ആയിമാത്രമേ, അപേക്ഷ സമർപ്പിക്കാവൂ.
minoritywelfare.kerala.gov.in 

അപേക്ഷാർത്ഥികൾക്ക്, ജനുവരി 15 വരെ അപേക്ഷിക്കാനവസരമുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്: 
0471 2300524

✍ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെന്റ്.തോമാസ് കോളേജ്, തൃശ്ശൂർ

More like this
Related

ഇപ്പോൾ അപേക്ഷിക്കാവുന്ന ചില കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍

സ്കോളർഷിപ്പോടുകൂടെ പഠിക്കുകയെന്നുള്ളത്, ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മാഭിമാനം ഉണ്ടാകുന്ന കാര്യമാണ്. എല്ലാ മേഖലകളിലുള്ള...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...

ന്യൂനപക്ഷക്ഷേമ വകുപ്പ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കു നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷക്ഷേമ വകുപ്പ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കു നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍...

കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ്

കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മാതാപിതാക്കൾ...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അക്കൗണ്ട്‌സ് കോഴ്‌സുകളിലെ പഠനത്തിന് സ്കോളർഷിപ്പ്

ചാർട്ടേർഡ് അക്കൗണ്ട്‌സ് (CA)/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്റ്...

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് (റിന്യൂവൽ) 2020-21 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാനത്തിലെ സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം,...

കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (KVPY)

ശാസ്ത്രവിഷയങ്ങളിലെ ഗവേഷണവും ഉന്നത വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ  കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് (DST)...

പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, കേരളത്തിലെ സമുദായങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി,...

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്

രാജ്യത്തെ ഒരു പെൺകുട്ടി മാത്രമുള്ളവരുടെ കുട്ടിക്ക്, ഹൈസ്കൂൾ തലം മുതൽ ബിരുദാന്തര...
error: Content is protected !!