അരുവിക്കച്ചാൽ

Date:

ആതിരപ്പള്ളിയിലുംം വാഴച്ചാലിലും മാത്രമല്ല  കോട്ടയം ജില്ലയിലെ അരുവിക്കച്ചാലിലും ഒരു വെള്ളച്ചാട്ടമുണ്ട്.  അരുവിക്കച്ചാൽ വെള്ളച്ചാട്ടം. ഈരാറ്റുപേട്ട, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തിലാണ്  അരുവിക്കച്ചാൽ. 235 അടി ഉയരത്തിൽ നിന്നാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. കേരളത്തിലെ തന്നെ ഉയരമുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഇത്. കോട്ടയംകാരുടെ ആതിരപ്പള്ളിയെന്നും ഈ വെള്ളച്ചാട്ടത്തിന് പേരുണ്ട്.

പാതാമ്പുഴ ടൗണിന് തൊട്ടുമുമ്പുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ വഴിയിലൂടെയാണ് വെള്ളച്ചാട്ടത്തിലേക്ക് പോകേണ്ടത്. രണ്ടുകിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. ചെറിയ കടകളും ഹോട്ടലുകളുമെല്ലാം ചേർന്ന  പതിവു ഗ്രാമക്കാഴ്ചകൾ തന്നെയാണ് ഇവിടെയുമുള്ളത്. സന്ദർശകർക്ക്  ഭക്ഷണം കഴിക്കാനോ ചായകുടിക്കാനോ ബുദ്ധിമുട്ടേണ്ടിവരില്ലെന്ന് ചുരുക്കം.

ഇതിന് പുറമെ വെള്ളച്ചാട്ടത്തിന് സമീപത്തു തന്നെയായി കുടുംബശ്രീ പ്രവർത്തകരുടെ ചായക്കടയുമുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഒരു നിശ്ചിതഅകലം വരെ മാത്രമേ വണ്ടികൾ പോകൂ. ഓഫ് റോഡ് ജീപ്പാണെങ്കിൽ കുറച്ചുകൂടി അടുത്തു ചെല്ലാമെന്ന് മാത്രം. ശനി, ഞായർ ദിവസങ്ങളിലാണ് സന്ദർശകർ കൂടുതലായെത്തുന്നത്. മഴക്കാലത്താണ് വെള്ളച്ചാട്ടം കൂടുതൽ മനോഹരി. അതുകൊണ്ട് ഇവിടേയ്ക്കെത്തുന്നത് മഴക്കാലത്തായിരിക്കുന്നത് നന്നായിരിക്കും.

നയനമനോഹരമായ പ്രകൃതി ഭംഗിയും അപകടരാഹിത്യവും അരുവിക്കച്ചാലിനെ  സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നുണ്ട്. കുട്ടികൾക്ക് വരെ ഇറങ്ങികുളിക്കാം. നഗരത്തിന്റെ തിരക്കിൽ നിന്ന് കുറച്ചു മണിക്കൂർ നേരത്തേക്ക് മാറിനില്ക്കാനും മനസ്സ് സ്വസ്ഥമാകാനും ആഗ്രഹിക്കുന്നവർക്ക് അധികം തിരക്കില്ലാത്ത അരുവിക്കച്ചാൽ വ്യത്യസ്തമായ അനുഭവമായിരിക്കും.  വാഗമണും, മാർമല വെളളച്ചാട്ടവുമൊക്കെ സമീപപ്രദേശത്തായതുകൊണ്ട് ഒരു യാത്രയിൽ മറ്റ് സ്ഥലങ്ങൾ കൂടി സന്ദർശിക്കാനുള്ള അവസരവുമുണ്ട്.  പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾക്ക് പിന്നാലെ പോകുന്നതിനൊപ്പം ഇത്തരം അപ്രശസ്തമായ വെളളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിക്കാൻ കൂടി സമയം കണ്ടെത്തുന്നത് നല്ലതായിരിക്കും.


കൂടുതൽ വീഡിയോകൾക്ക്:
Youtube- josephpoonjar

More like this
Related

”മിഷൻ കാശ്മീർ”

ഇന്ത്യയെ കണ്ടെത്താൻ ഇരിങ്ങാലക്കുടയിൽ നിന്ന് കാശ്മീർ വരെ കാറിൽ യാത്ര ചെയ്ത...

സാന്റോറിനിയിലേക്ക് യാത്ര പോയാലോ?

ഗ്രീസിലെ  മാജിക്കൽ ഐലന്റാണ് സാന്റോറിനി.ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപസമൂഹവും. ബിസി...

ചാരിത്ര്യശുദ്ധിയുടെ കഥ; മാകം മാസൂറി

മലേഷ്യയിലെ ലങ്കാവിയുടെ  ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന  ഒരു പുരാവൃത്തമാണ് മാസൂറിയുടേത്....

സാവന്ന ഹോസ്റ്റസ് സിറ്റി ഓഫ് ദ സൗത്ത്

യുഎസ് സ്റ്റേറ്റ് ജോർജിയായിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ് സാവന്ന.  യുഎസിന്റെചരിത്രത്തിൽ...

യാത്രകളില്‍ മനംപിരട്ടലും ചര്‍ദ്ദിയും ഒഴിവാക്കാം

യാത്രയ്ക്ക് പോകുമ്പോള്‍ പലതവണ ചര്‍ദ്ദിച്ചു അവശരാകുന്നവര്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല....

യാത്ര വെറും യാത്രയല്ല

അവധിക്കാലം തീരാറായി. ഇനിയും കുടുംബമൊത്ത് ഒരു യാത്ര നടത്തിയില്ലേ. സമയം, പണം,...

ഡെവിൾസ് ബ്രിഡ്ജും ബോൺ ചർച്ചും

ഓരോ യാത്രകളും സവിശേഷമായ അനുഭവങ്ങൾ കൊണ്ട് സമ്പന്നമാണ്. ഇതുവരെ കാണാത്ത കാഴ്ചകളും...

പീരുമേടിന് പോകാം

പ്രധാന ആകർഷണങ്ങൾ ട്രെക്കിങ്, സൈക്ലിങ്, കുതിരസവാരി, വെള്ളച്ചാട്ടങ്ങൾ പ്രധാന ടൗണിൽ നിന്നുള്ള...
error: Content is protected !!