ജാനകിയെന്ന പുതിയ മോഡൽ

Date:

കറുത്തവളാണ്  ജാനകി കെ.എസ് കൃഷ്ണ. മോഡലിംങിന് അവശ്യമെന്ന് നിശ്ചയിച്ചുവച്ചിരിക്കുന്ന ഉടലളവുകൾ ഒന്നും ഇല്ലാത്തവൾ. പോരാഞ്ഞ് മുച്ചുണ്ടും. പക്ഷേ ഇന്ന് കേരളത്തിലെ ആദ്യത്തെ cleft lip model  ആയിമാറിയിരിക്കുകയാണ് ജാനകി. ജാനകിയെ ഈ അവസ്ഥയിലേക്ക് മാറ്റിക്കൊണ്ടുവന്നിരിക്കുന്നത് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യഇഷാനാണ്. ഡാൻസും മോഡലിംങും ഫാഷനും ഒക്കെ ഇഷ്ടപ്പെടുന്നവളാണ് കല്യാണി. പക്ഷേ തന്റെ ശാരീരികപരിമിതികൾ വച്ചുകൊണ്ട് ആഗ്രഹിക്കുന്ന പദവികളിൽ എത്തിച്ചേരാൻ തനിക്ക് കഴിയില്ലെന്ന് അവൾ ഭയന്നിരുന്നു.സ്വപ്നസാക്ഷാത്ക്കാരത്തിന് ശ്രമിച്ചപ്പോൾ കിട്ടിയ അനുഭവങ്ങളെല്ലാം പറഞ്ഞുതന്നതും അതുതന്നെയായിരുന്നു. ബോഡി ഷെയ്മിംങ് പലയിടത്തും നിന്നും കിട്ടി മനസ്സ്തളർന്നിരിക്കുമ്പോഴാണ് സൂര്യ ഇഷാന്റെ ശ്രദ്ധ കല്യാണിയിൽ പതിയുന്നത്. അത് കല്യാണിയുടെ ജീവിതത്തിലെ വഴിത്തിരിവായി. മേക്കോവർ നടത്തിയപ്പോൾ കല്യാണിക്ക് തന്നെ അത്ഭുതം. ഇത് താൻതന്നെയോ?

കൈ പിടിക്കാൻ ഒരാളുണ്ടെങ്കിൽ, പോരടിക്കാൻ തയ്യാറാണെങ്കിൽ, സ്വപ്നങ്ങളുണ്ടെങ്കിൽ സമൂഹം കല്പിക്കുന്ന അതിരുകളെ മായ്ച്ച് നി ങ്ങൾക്ക് മുന്നേറാൻ കഴിയും. അപ്പോൾ നിങ്ങൾ ആര് എന്നത് അപ്രധാനമാകും. നിങ്ങൾ എന്ത് എന്നതു മാത്രം പ്രസക്തവും.

More like this
Related

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

സന്യാസിയുടെ പ്രണയം

നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള  എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's...

വാടകയ്ക്ക് ഒരു ഹൃദയം

It is said, the best possible way to break...

പ്രണയമോ, അയ്യേ…  അത് പൈങ്കിളിയല്ലേ? 

എന്താണ് പ്രണയം? പ്രണയം ഇത് മാത്രമാണെന്ന് പറയത്തക്കവണ്ണം അതിനെ ആരെങ്കിലും നിർവചിച്ചിട്ടുണ്ടോ?...

പുതുവർഷത്തിലേക്ക് ചില ചുവടുവയ്പ്പുകൾ

പുതുവർഷത്തിലെല്ലാവരും ചില പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. തൂക്കം കുറയ്ക്കൽ, പുകവലി/ മദ്യപാനം നിർത്തൽ,...
error: Content is protected !!