വിജയിച്ചേ തീരൂ… അത്ര തന്നെ 

Date:

‘ഞാൻ  ഇപ്പോ എന്താ പറയാ? വിജയി ക്കണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് വരുത്താതെ  ആവണം എന്ന്  മാത്രം.’ പണ്ടൊരു മാഷ് പറഞ്ഞതാ. ശരിയല്ലേ? ഒരാളുടെ വി ജയം മറ്റൊരാൾക്ക് പരാജയമാണ് കൊടുക്കുന്നതെങ്കിൽ; ഒരു വിജയം മറുവശത്തു ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കുന്നുവെങ്കിൽ അത് വിജയം തന്നെയാണോ? വിജയവും പരാജയവുമൊക്കെ ആപേക്ഷികമാണെന്ന് ആർക്കാണ് അറിയാത്തത്? പക്ഷെ…

ഒരു സുഹൃത്തുണ്ട്, ചോദിച്ചിട്ടേ  ചെയ്യൂ, എന്തും… ആരോടാ? ഗൂഗിളിനോട്! പഠനം, കല, വിവാഹം എന്നുവേണ്ട സർവസംശയവും തീർക്കുന്നത് ഗൂഗി ളാണ്. ഒരിക്കൽ അദ്ദേഹത്തെ വളരെ ‘ഡിപ്രെസ്ഡ്’ ആയി കണ്ടു. ഒന്നും മിണ്ടാതെ ഞാൻ അദ്ദേഹത്തി ന്റെ അടുത്തിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടു പേരും ഒന്നും സംസാരി ക്കാതെ കുറെ സമയം… പെട്ടെന്ന് അദ്ദേഹം മൊബൈൽ എടുത്ത് വിജയിക്കാനുള്ള വഴികൾ തിരയാൻ തുടങ്ങി. നൂറുകണക്കിന് വീഡി യോകളാണ് അതിൽ. മതത്തിന്റെ ലേബലിൽ, രാ ഷ്ട്രീയത്തിന്റെ പേരിൽ, സമുദായത്തിന്റെ പേരിൽ അങ്ങനെ ഒരുപാട് ഒരുപാട് വിജയത്തിന്റെ കുറുക്കുവഴികൾ. കുറെ നേരം കൂടി ഞാൻ കൂടെ ഇരുന്നു, അവൻ അതിൽ പരതുന്നതും നോക്കി. പിന്നെ ‘ഓക്കെ ഡാ.. അപ്പോ ശരി’ എന്ന് പറഞ്ഞ് ഞാൻ നടന്നു. എന്താല്ലേ…!
എല്ലാം വിരൽത്തുമ്പിൽ! പക്ഷെ ഇടയ്‌ക്കൊ ക്കെ അവന് എന്നെ ഒന്ന് നോക്കുകയെങ്കിലും ചെ യ്യാമായിരുന്നു എന്ന് തോന്നിപ്പോയി . അത്രകണ്ട് മാ റിപ്പോയോ മനുഷ്യർ? ഇത് ടെക്‌നോളജിയുടെ വി ജയം തന്നെയാണോ?

കുഞ്ഞുകുഞ്ഞു വിജയങ്ങൾ

വിജയം വിപരീതം പരാജയം. സ്‌കൂളിൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നതങ്ങനെയല്ലേ? മി ക്കവാറും ടീച്ചർ കൊടുക്കുന്ന ഉദാഹരണങ്ങൾ മത്സരങ്ങളിൽ വിജയിക്കുന്നതോ പരീക്ഷയ്ക്ക് ഒന്നാ മതെത്തുന്നതോ ഒക്കെയാവാം. 

ഒരു കൊച്ചുകുട്ടിയെ സംബന്ധിച്ച് ഒരു മത്സര പരീക്ഷയോ മറ്റെന്തെങ്കിലും തരം മത്സരം ജയി ക്കലോ ആണ് വിജയം. പക്ഷെ കുറച്ചുകൂടി കഴിയുമ്പോൾ അവൻ മനസ്സിലാക്കും, ഒരു പരീക്ഷയ്ക്ക് മാ ത്രം ജയിച്ചതുകൊണ്ട് ഒന്നുമാവുന്നില്ല എന്ന്. വി ജയിക്കേണ്ടത് ജീവിതത്തിലാണ്. ജീവിത വിജയം എന്നത് പറയുന്നത്ര എളുപ്പമല്ലല്ലോ. പല വെല്ലുവിളികളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടതുണ്ട്. വളർച്ചയുടെ ഓരോ പടവിലും ഉണ്ട് വെല്ലുവിളികൾ. ഓരോരുത്തർക്കും ഓരോ തരത്തിലാണെന്ന് മാത്രം. 

പ്രവാസം = വി ജയം

ഒരാൾ കടൽകടന്ന് പോയാൽ ‘കുടുംബം രക്ഷപ്പെട്ടു’ എന്നാണ് പറയപ്പെടുന്നത്. എത്ര പേരാണ് സ്വ ന്തം കുടുംബത്തെ അങ്ങനെ രക്ഷപ്പെടുത്തിയത്. അതിനിടയിൽ ചിലർ കബളിപ്പിക്കപ്പെടുന്നുമുണ്ട്. ചതിയിൽ പെട്ടുപോകുന്നവർ. ചിലർക്ക് വിദേശത്തു ചെന്നിട്ടായിരിക്കാം’പണി കിട്ടുന്നത്’. വാഗ്ദാനം ചെയ്യപ്പെട്ട  തൊഴിലാവണമെന്നില്ല  കിട്ടിയത്! നാ ട്ടിൽ നേരിട്ടറിയാവുന്ന ഒരു പയ്യന് പറ്റിയ അബദ്ധം ഇനിയാർക്കും പറ്റാതിരിക്കട്ടെ. ഏജന്റുമാർ അവനെക്കൊണ്ടെത്തിച്ചത് പറഞ്ഞ രാജ്യത്തുപോലുമായിരുന്നില്ല! കുറെ നല്ല മനുഷ്യർ ചേർന്ന് പിരിച്ചെടുത്ത തുകകൊണ്ടാണ് അയാളെ തിരികെ നാട്ടിലെത്തിച്ചതുപോലും! ഇനിയും കേട്ടുതീർന്നിട്ടില്ലാത്ത ഒരു ശരാശരി മലയാളിയുടെ അവസ്ഥയാണിതെന്ന് പറയേണ്ടതില്ലല്ലോ. പച്ചവെള്ളം പോലും കുടി ക്കാനില്ലാതെ മണലാരണ്യത്തിൽ പൊരിവെയിലത്തു പണിയെടുക്കുന്നവനെ കുറിച്ച് നാട്ടിൽ പറയപ്പെടുന്നതോ? ‘അവനെക്കാൾ ഭാഗ്യവാനാരുണ്ട്?’ ഭാര്യയ്ക്കും മക്കൾക്കും വേണ്ടി മുണ്ട് മുറുക്കിയുടുത്ത് ഒരു മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് തിരിച്ചുവരുമ്പോൾ അയാൾക്ക് കിട്ടുന്നതോ?

ഒരു ‘ടിപ്പിക്കൽ’ പ്രവാസം അല്ലെങ്കിൽകൂടി ഇ ന്നത്തെ ചില മാതാപിതാക്കളുടെ ജീവിതം ഏറെ ക്കുറെ അങ്ങനെതന്നെയാണ്. രണ്ടോ മൂന്നോ മ ക്കൾ. അവരൊക്കെ വേറെ വേറെ ഇടങ്ങളിൽ. അത് പല രാജ്യങ്ങളോ ഭൂഖണ്ഡങ്ങളോ ആകാം. മൂന്നാലു മാസം വീതം ഓരോ ഇടങ്ങളിൽ മാറി മാറി. അതി നിടയിൽ വല്ലപ്പോഴും നാട്ടിൽവന്നുപോകുന്നു. വി ദേശങ്ങളിൽ മക്കൾ ഇല്ലാത്തവർ നോക്കുമ്പോൾ അവരാണ് ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ. ഇന്ന് അമേരിക്കയിലാണെങ്കിൽ നാളെ ജർമനിയി ൽ. മറ്റന്നാൾ… ഇതിലും വലിയ ഭാഗ്യം വേറെന്തെങ്കി ലുമുണ്ടോ? ഇതിന്റെ ചെറിയൊരു വേർഷനുമുണ്ട്, നാട്ടിൽ തന്നെയുള്ള മക്കളുടെ വീട്ടിൽ മാറി മാറി നിൽക്കുന്ന തനിനാടൻ വേർഷൻ. അതിനെ കുറ്റം പറയുന്നവർ ആദ്യത്തേത് കണ്ട് കൊതിക്കുന്നതി ലെ സംഗതി മനസ്സിലാകുന്നില്ല. ഇക്കരെ നിൽക്കു മ്പോ അക്കരെ പച്ച, അത്ര തന്നെ!

കമ്പനികൾ  വിജയിക്കുമ്പോൾ

കഴിഞ്ഞദിവസം ചില കമ്പനികളുടെ ലാഭത്തെ ക്കുറിച്ചുള്ള വാർത്തകൾ കണ്ടു, പത്രത്തിൽ. വിജയി ക്കുന്ന കമ്പനികളുടെ ഷെയർ വളരെ വേഗത്തിൽ വിറ്റഴിക്കപ്പെടുന്നു. ജനങ്ങളുടെ മനസിൽ അസൂയാർഹമായ ഒരിടം അത് നേടുന്നു. പലരും ഒരി ക്കൽപോലും ചിന്തിക്കാത്ത, ചിലർ ചിന്തിക്കാനേ താല്പര്യപ്പെടാത്ത മറ്റൊരു വശമുണ്ട് ഈ വിജയത്തിന്റെ പിന്നിൽ. അതിലെ തൊഴിലാളികളുടെ കഥ. വലിയ വലിയ മുതലാളിമാർ ഒരിക്കൽപോലും കാ ണാൻ ഇടയില്ലാത്ത ഏറ്റവും താഴത്തെ നിരയിലുള്ള ജോലിക്കാർ. ടാർഗറ്റ് തികയ്ക്കാൻ അഹോരാത്രം പണിയെടുക്കുന്നവർ, അവർക്ക് ആവശ്യത്തിന് വി ശ്രമം കിട്ടുന്നുണ്ടോ, ലീവ് കിട്ടുന്നുണ്ടോ?
ഈയിടെ സോഷ്യൽ മീഡിയയിൽ കണ്ടൊരു സംഭവം: പത്തുകൊല്ലം തന്റെ കൂടെയുണ്ടായ  തൊഴി
ലാളികൾക്ക് പത്താം വാർഷികത്തിൽ മുതലാളി കാർ സമ്മാനിക്കുന്ന മനോഹര കാഴ്ച കണ്ടപ്പോ വല്ലാത്ത ബഹുമാനം തോന്നിപ്പോയി, അയാളോട്.

തൊഴിലിടം

ജോലി ചെയ്യുന്ന സ്ഥലം വിജയത്തിന്റെ ഇടമാവണം. അത് എവിടെയുമാവട്ടെ, അത് ഏത് തൊഴിലിടത്തിലും ബാധകമാണ്. ജോലി എന്തുമാവട്ടെ. ഒരുപക്ഷെ അതൊരു മൾട്ടിനാഷണൽ കമ്പനിയാവാം, ചെറിയൊരു കച്ചവടസ്ഥലമാവാം. ഒരു ഹോട്ടലിൽ കണ്ട വാചകം ‘പണമില്ല എന്നതി ന്റെ പേരിൽ ആരും പട്ടിണി കിടക്കരുത്.’ ഇതൊരു ആതുരാലയത്തിന്റെ മുന്നിലെ ബോർഡല്ല. ചെറിയൊരു ബിസിനസ്സ് നട ത്തുന്ന ഒരു മനുഷ്യന്റെ വലിയ മനസ്സാണ്. വിജയം ആഘോഷിക്കുന്ന മനസ്സ്.

വിജയത്തി ന്റെ  അളവുകോൽ സമ്പത്താണോ വിജയത്തെ അളക്കുന്നത്? അല്ല എന്നുവേണം  പറയാൻ. സൗഹൃദങ്ങൾ, ആരോഗ്യം,  സ്‌നേഹമുള്ള കുടുംബം, സമാധാനം ഇതൊക്കെ അതിലും വലുതല്ലേ? നന്നായി ഉറങ്ങാൻ കഴിയുക, സന്തോഷത്തോടെ ഉണരാൻ കഴിയുക.. ഇതൊക്കെയല്ലേ ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിൽ ആരും പ്രതീക്ഷിച്ചുപോകുന്നത്?

‘പെർ ഫെക്ട്   ഓക്കേ’

എല്ലാ വിജയങ്ങൾക്കുമൊടുവിൽ ഒരു ശൂന്യത അവശേഷിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കണം, ഇനി ഞാൻ വിജയിക്കേണ്ടത് എന്നെത്തന്നെയാണെന്ന്. അവിടെയാണ് സർവ്വതും നിശ്ചലമാകുന്നത്. ഇതുവരെ ഞാൻ ഓടിയത്, നേടിയത്, പിടിച്ചുവാങ്ങി യ ത്, തല്ലിട്ടെടുത്തത് എല്ലാമെല്ലാം വെറുതെയായോ എന്ന് തോന്നുന്നത്. എന്റെ ചിന്ത, എന്റെ  ഇടപെടലുകൾ, എന്റെ മോഹങ്ങൾ ഇവയിലൊക്കെ എനിക്ക് എന്റേതായ സ്വാർത്ഥതാല്പര്യങ്ങളുണ്ടായിരുന്നുവെങ്കിൽ ഞാൻ എങ്ങനെ എന്നെത്തന്നെ വിജയി ക്കും? മനോഭാവമാണ് പ്രധാനം. എന്നോട് തന്നെ യുള്ള മനോഭാവം, അപരനോട്, സഹജീവിയോട് അങ്ങനെ എന്തിനോടും. അത് ശരിയായാൽ ‘പെർ ഫെക്ട് ഓക്കേ’

NB: “NO എന്ന് പറഞ്ഞാൽ നെക്സ്റ്റ് ഒാപ്പർച്ചുനി റ്റിയെന്നാണ് സാറെ.’  ഇത് ജയസൂര്യ ഒരു സിനിമയിൽ പറഞ്ഞതാ. ഒന്നോ രണ്ടോ മൂന്നോ വട്ടം തോറ്റോട്ടെ. കുഴപ്പമില്ലാന്ന്… വിജയിക്കാൻ ഇനിയും സമയമുണ്ടല്ലോ.

സനു തെറ്റയിൽ

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

സന്യാസിയുടെ പ്രണയം

നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള  എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's...

വാടകയ്ക്ക് ഒരു ഹൃദയം

It is said, the best possible way to break...

പ്രണയമോ, അയ്യേ…  അത് പൈങ്കിളിയല്ലേ? 

എന്താണ് പ്രണയം? പ്രണയം ഇത് മാത്രമാണെന്ന് പറയത്തക്കവണ്ണം അതിനെ ആരെങ്കിലും നിർവചിച്ചിട്ടുണ്ടോ?...

പുതുവർഷത്തിലേക്ക് ചില ചുവടുവയ്പ്പുകൾ

പുതുവർഷത്തിലെല്ലാവരും ചില പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. തൂക്കം കുറയ്ക്കൽ, പുകവലി/ മദ്യപാനം നിർത്തൽ,...

No Thanks പറയുന്നത് ശരിയാണോ?

താങ്ക്യൂ  പറയുമ്പോൾ എന്താണ്  പ്രതികരണം? ചെറുതോ വലുതോ എന്തുമായിക്കൊള്ളട്ടെ ഒരു സഹായം...

‘NO’ എന്തൊരു വാക്ക് !

'നിങ്ങൾ NO പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. മറ്റേതൊരു ദിവസവും പോലെ ഇതും...

NO പറയണോ?

'NO, ഇല്ല'- എത്രയോ ആഴങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന തീരെ ചെറിയൊരു വാക്കാണ് ഇത്....
error: Content is protected !!