നിങ്ങൾ ജെനുവിൻ വ്യക്തിയാണോ?

Date:

അവൻ ആളൊരു ഫെയ്ക്കാണ്..
അവൾക്ക് ഡബിൾ ഫെയ്സാ.
മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ ചില അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരാണ് നമ്മൾ. എന്നാൽ ഇതേ ആരോപണം നമുക്കെതിരെയും ആരെങ്കിലുമൊക്കെ പറയാറുണ്ടോ? സ്വന്തമായി നമുക്ക് ഒരു അന്വേഷണം നടത്താം. ജെനുവിൻ വ്യക്തികളുടേതായ സ്വഭാവപ്രത്യേകതകൾ ഇവയാണ്.

 ചിന്തിക്കുന്നതേ  പറയൂ

ഉള്ളിൽ ഒന്നുവച്ച്  പുറമേയ്ക്ക് മറ്റൊന്ന് പറയുന്നത് ജെനുവിൻ വ്യക്തികളുടെ രീതിയല്ല. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി അവർ നുണകൾ പറയാറില്ല. പ്രീതി സമ്പാദിക്കാൻ മുഖസ്തുതിപറച്ചിലുമില്ല. ഉള്ളിലുള്ളത് അവർ തുറന്നുപറയും.

അവനവരോട്  തന്നെ  സത്യസന്ധർ

അവനവരോട് സത്യസന്ധരായിരിക്കുക എ ന്നാൽ കാർക്കശ്യംപുലർത്തുന്നതോ വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ തയ്യാറാവാതെയിരിക്കുന്നതോ അല്ല. മറിച്ച് തങ്ങളോട് വിയോജിപ്പുള്ളവരോടും തങ്ങളെ ബുദ്ധിമുട്ടിക്കുന്നവരോടും സൗഹാർദ്ദപരമായ സമീപനവും അനുകമ്പയും പുലർത്തുക എന്നതാണ്. മറ്റുള്ളവരുടെ കാര്യങ്ങളിൽ അവർ കരുതലുള്ളവരുമായിരിക്കും.

സ്വന്തമായ വഴിയിലൂടെ സഞ്ചരിക്കുന്നവർ

മറ്റുള്ളവർ വെട്ടിയ വഴിയിലൂടെയല്ല സ്വന്തം വഴിയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരാണ് ജെനുവിൻ വ്യക്തികൾ. അവർക്ക് തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യമറിയാം. ലക്ഷ്യമനുസരിച്ച് അവർ പ്രവൃത്തിക്കുകയും ചെയ്യും.

 പരാജയങ്ങളെ  ഭയക്കുന്നില്ല

പരാജയങ്ങളെ അവർ ഭയപ്പെടുന്നില്ല. സംഭവിക്കുന്ന പരാജയങ്ങൾ പോലും പുതിയൊരു ദിശാബോധമാണ് സമ്മാനിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. പഠിക്കാനും വളരാനുമുള്ള സാധ്യതയാണ് പരാജയമെന്നാണ് അവർ കരുതുന്നത്.

മറ്റുള്ളവരെ  വിധിക്കുന്നില്ല

മറ്റുള്ളവരെ കുറ്റം പറയുന്നതും കുറവുകൾ കണ്ടെത്തുന്നതും വിധിക്കുന്നതും സമയം പാഴാക്കുന്ന പരിപാടിയാണെന്ന് ഇവർക്ക് തിരിച്ചറിവുണ്ട്. അതുകൊണ്ട് ജെനുവിൻ വ്യക്തികൾ  ഒരിക്കലും മറ്റുള്ളവരെ വിധിക്കാറില്ല.

More like this
Related

സ്‌ട്രോങ് ആണോ?

ചില അപ്രതീക്ഷിത സംഭവങ്ങൾക്കു മുമ്പിൽ കുലുങ്ങാതെ നില്ക്കുന്ന ചില മനുഷ്യരെ കണ്ടിട്ടില്ലേ?...

പരാതിക്കും വേണം പരിധി

പരാതികൾ പറയേണ്ടതാണ്, പല കാര്യങ്ങളെക്കുറിച്ചും പരാതിപറയാൻ നമുക്ക് അവകാശവുമുണ്ട്. എന്നാൽ പരാതിപറച്ചിലിനും...

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ...

അടുത്തറിയാം ആത്മവിശ്വാസം

ജീവിതവിജയത്തിന് അനിവാര്യമായ ഘടകമാണ് ആത്മവിശ്വാസം. ആത്മവിശ്വാസമില്ലാത്ത വ്യക്തികൾക്ക് മഹത്തായ കാര്യങ്ങൾ ചെയ്യാനോ...

ആത്മവിശ്വാസത്തോടെ, ആകർഷണീയതയോടെ..

കാണുന്ന മാത്രയിൽ ചിലർ നമ്മെ വല്ലാതെ ആകർഷിച്ചുകളയും. എന്തൊരു പേഴ്സണാലിറ്റിയെന്ന് അവരെക്കുറിച്ച്...

ഇതൊന്നും ആരോടും പറയരുതേ…

എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നുപറഞ്ഞില്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത പലരുമുണ്ട്. അവരോട് പറഞ്ഞ...

‘പോലീസ് സിസ്റ്റർ’

സമയം രാത്രി പത്തുമണി. സ്ഥലംഅങ്കമാലി നസ്രത്ത് കോൺവെന്റ്... രാത്രിയുടെ നിശ്ശബദതയിൽ കോളിംങ്...

നീ വിലയുള്ളവനാണ്

വ്യക്തിപരമായി മെച്ചപ്പെടാനും വളരാനും ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഒരു...

മൂത്തകുട്ടിയാണോ അതോ…?

ജനനക്രമം  വ്യക്തിത്വത്തെ ബാധിക്കുമെന്നാണ് ചില നിരീക്ഷണങ്ങൾ. കുടംബത്തിലെ മൂത്ത കുട്ടിയായി ജനിച്ച...
error: Content is protected !!