സൗന്ദര്യ ആരോഗ്യ ടിപ്സ്

Date:

സ്ട്രെച്ച് മാര്‍ക്കുകള്‍ മായ്ക്കാന്‍ കറ്റാര്‍വാഴയുടെ മാംസഭാഗമെടുത്ത് സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് തടവി രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകുക.

  • ചര്‍മ്മത്തിന്റെ വരള്‍ച്ച മാറാന്‍ ഗോതമ്പ്മാവ് നാല് സ്പൂണ്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കടുകെണ്ണ എന്നിവയില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി കൈകാലുകള്‍, മുഖം, കഴുത്ത് എന്നിവിടങ്ങളില്‍ തടവി 15 മിനിട്ടിനു ശേഷം കഴുകി കളയുക.
  • ഒരു പിടി പുതിനയില, വാഴപ്പഴത്തിന്റെ പകുതി എന്നിവ നന്നായി അരച്ച് മുഖത്ത് തേച്ചു പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകിയാല്‍ മുഖകാന്തി വര്‍ദ്ധിക്കും.
  • അര ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ടീസ്പൂണ്‍ പെരുംജീരകം ചേര്‍ത്ത് 15 മിനിട്ടോളം തിളപ്പിക്കുക. ആറിയ ശേഷം വെള്ളം മാത്രം അരിച്ചെടുത്ത് ദിവസവും മൂന്നു നേരം കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയും.
  • തോല് കളയാത്ത ഉരുളക്കിഴങ്ങ്‌ സ്ലൈസാക്കി മുറിച്ച് രാത്രി മുഴുവന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ആ വെള്ളം അടുത്ത ദിവസം രാവിലെ വെറും വയറ്റില്‍ കുടിക്കുക. മുട്ടുവേദന മാറാന്‍ നല്ലതാണ്.
  • കക്ഷങ്ങളിലെ കറുപ്പുനിറം മാറാന്‍ ഒരു സ്പൂണ്‍ വെള്ളരിജ്യൂസ്, ഒരു സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു സ്പൂണ്‍ കസ്തൂരി മഞ്ഞള്‍ എന്നിവ മിശ്രിതമാക്കി കക്ഷത്തില്‍ തേച്ചു പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകി കളയുക.
  • സ്പൂണ്‍ ഫ്രഷായ തൈര്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ പഞ്ചസാര , ഒരു സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ മിശ്രിതമാക്കി പാദത്തില്‍ പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്യുക. എന്നിട്ട് ഇരുപത് മിനിറ്റ് കഴിഞ്ഞു ഇളംചൂടുള്ള വെള്ളം കൊണ്ട് കഴുകുക.

More like this
Related

ടാറ്റുവിന് പിന്നിലെ അപകടങ്ങൾ

1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും...

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും...

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍...

ബ്യൂട്ടി ടിപ്സ്

പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ്...

മുഖത്തെ പാടു മാറ്റാന്‍ ചില എളുപ്പവഴികള്‍

മുഖത്തെ പാടുകള്‍ പലരുടെയും മനപ്രയാസത്തിന്റെ കാരണങ്ങളിലൊന്നാണ്. അത് പരിഹരിക്കാന്‍ അവര്‍ തേടുന്നത്...

മുഖസൗന്ദര്യം വേണോ?

എന്തൊരു ചോദ്യമാണ് ഇത് അല്ലേ. മുഖസൗന്ദര്യം ആഗ്രഹിക്കാത്തതായി ആരാണുള്ളത്?  ചില പൊടിക്കൈകള്‍...

കാരറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും

കാരറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും...

മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കണേ അല്ലെങ്കില്‍ ത്വക്കിന് പ്രായം കൂടും

മുഖത്തെ മാലിന്യം കളയാനും തിളക്കം കിട്ടാനും വേണ്ടിയാണ് മുഖം കഴുകുന്നത്. എന്നാല്‍...

ചുവരുകള്‍ക്ക് കൊടുക്കുന്ന നിറങ്ങളും അവയുടെ മന:ശാസ്ത്രപരമായ ഗുണങ്ങളും

വീട്ടിലെ താമസക്കാര്‍ക്ക് മന:സുഖം നല്കുന്നതാവണം ചുവരുകള്‍ക്ക് നല്‍കുന്ന നിറങ്ങള്‍. നിറങ്ങള്‍ക്ക് ചില...

മുടി വളരാന്‍ ചുവന്നുള്ളി ജ്യൂസ്

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിയാണോ നി്ങ്ങള്‍ക്കാവശ്യം. എങ്കില്‍ തീര്‍ച്ചയായും ചുവന്നുള്ളി ജ്യൂസ് അതിന്...
error: Content is protected !!