വീഴാന്‍ പോകുന്നതുപോലെയുള്ള തോന്നല്‍, തല കറക്കം ഇതൊക്കെ അനുഭവപ്പെടുന്നുണ്ടോ. എങ്കില്‍ സൂക്ഷിക്കണം പ്രഷര്‍ കുറയുന്നതാവാം ഇതിന് കാരണം പ്രഷര്‍ കുറഞ്ഞാല്‍ തലയിലേക്ക് മാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കും രക്തമൊഴുക്കു കുറയും. അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തയും വൃക്കയുടെയുമൊക്കെ തകരാറുകള്‍ക്ക് കാരണമാകും.
സ്‌ട്രോക്കിനും ഇത് വഴിതെളിക്കും. അതുകൊണ്ട് പ്രഷര്‍ അവഗണിക്കാവുന്ന രോഗലക്ഷണമല്ല. രക്തസമ്മര്‍ദ്ദം കൂടുന്നതിനെ ഗൗരവത്തില്‍ എടുക്കാറുണ്ടെങ്കിലും കുറയുന്നതിന് അത്ര തന്നെ പ്രാധാന്യം കൊടുത്തുകാണാറില്ല. രക്തത്തിന്റെ അളവു കുറയുമ്പോഴും ശരീരത്തില്‍ നിന്ന് രക്തസ്രാവമുണ്ടായാലും രക്തം പുറത്തുപോകുന്ന രോഗങ്ങള്‍ ഉണ്ടാകുമ്പോഴും തലകറക്കമോ വീഴാന്‍ പോകുന്നതുപോലെയുള്ള തോന്നലോ ഉണ്ടാകാറുണ്ട്. അതുപോലെ വൈറസ് രോഗങ്ങള്‍ക്കും പ്രഷര്‍ കുറഞ്ഞുവരുന്നതായി കണ്ടുവരാറുണ്ട്.ഇനി രോഗമല്ലെങ്കിലും വെള്ളം കുടി കുറഞ്ഞാലും ശരീരത്തില്‍ നിന്ന് ജലാംശം കൂടുതല്‍ നഷ്ടപ്പെട്ടാലും പ്രഷര്‍ കുറയും. അതുകൊണ്ട് ഏതു കാര്യം കൊണ്ടാണ് പ്രഷര്‍ കുറയുന്നത് എന്ന കാര്യം നിര്‍ണ്ണയം ചെയ്യപ്പെടുന്നത് അത്യാവശ്യമാണ്. ഉപ്പു കൂടുതലുപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, മദ്യം ഒഴിവാക്കുക, പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുക തുടങ്ങിയവയാണ് പൊതുവെ പ്രഷര്‍ കുറയാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളായി നിര്‍ദ്ദേശിക്കപ്പെടുന്നത്.