ക്യാന്‍സറിനെ പ്രതിരോധിക്കാം, അടുക്കളയില്‍നിന്ന്…

Date:

ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. മാറിയ ജീവിതശൈലികളും, അനാരോഗ്യകരമായ ഭക്ഷണരീതികളും, ലഹരികളുടെ അമിതോപയോഗവുമാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇങ്ങനെ കൂട്ടുന്നത്.

എങ്കിലും, ക്യാന്‍സര്‍ അങ്ങനെ ഭയക്കേണ്ട ഒരു രോഗമല്ല. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും അത് ചികിത്സിച്ചു ഭേദമാക്കാം. അതോടൊപ്പം നല്ല ഭക്ഷണശീലങ്ങളും, നല്ല പാചകരീതികളും പിന്തുടര്‍ന്നാല്‍ ക്യാന്‍സറിനെ തടയാനും സാധിക്കും. അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇവയാണ്:-

·        വറുത്തതും, പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍, ടിന്നുകളില്‍ അടച്ചു വരുന്ന വിഭവങ്ങള്‍ എല്ലാം വേണ്ടെന്നു വെയ്ക്കുക. കാരണം, അതില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകളില്‍ ക്യാന്‍സറിനു കാരണമാകുന്ന കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ട്.

·        ചുവന്ന മാംസങ്ങളുടെ (റെഡ് മീറ്റ്‌) ഉപയോഗം മിതമാക്കുക. ഉപ്പിന്റെ അമിതോപയോഗവും ആമാശയക്യാന്‍സറിനു കാരണമാകുമെന്നതിനാല്‍ കുറയ്ക്കണം.

·        ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം പലതവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ല. അതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

·        സസ്യഭക്ഷണത്തില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ദഹനപ്രക്രിയയ്ക്ക് വഴങ്ങാത്ത നാരുകള്‍ (ഫൈബര്‍) കാര്‍സിനോജനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. അതുകൊണ്ട് നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

·        പഴങ്ങളും പച്ചക്കറികളും കീടനാശിനികള്‍ കലരാത്തവ ആണെന്ന് ഉറപ്പു വരുത്തുക. നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

·        പഴങ്ങള്‍ ജ്യൂസാക്കാതെ നേരിട്ട് കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. നാരുകള്‍ കൂടാതെ, നിറമുള്ള പഴങ്ങളിലും, പച്ചക്കറികളിലുമൊക്കെ ധാരാളമായി അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിന്‍, വൈറ്റമിന്‍ സി, സെലിനീയം തുടങ്ങിയ ആന്‍റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ക്യാന്‍സറിനെ പ്രതിരോധിക്കും.

·        പാചകരീതികളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. എണ്ണയില്‍ വറുത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ ബേക്കിംഗ്, ആവി കയറ്റല്‍, തിളപ്പിക്കല്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നത് നല്ലതാണ്.

·        അതുപോലെ പാകം ചെയ്ത എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഒട്ടും നല്ലതല്ല. പാചകത്തിന് ആവശ്യമായ എണ്ണ അളന്നെടുത്ത് ഉപയോഗിക്കുക.

·        മൈക്രോവേവ് ചെയ്യുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പൊതിയാന്‍ പ്ലാസ്റ്റിക് പേപ്പറിന് പകരം വാക്സ് പേപ്പര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

More like this
Related

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ്...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ....

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും,...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...
error: Content is protected !!