ലോകമെങ്ങും വ്യാപകമായികൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് കൊളസ്‌ട്രോള്‍. വിദേശരാജ്യങ്ങളിലെ മരണസംഖ്യയില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത് ഹാര്‍ട്ട് അറ്റാക്കാണ്. അതിന് പ്രധാന കാരണമാകട്ടെ കൊളസ്‌ട്രോളും. ജീവിതശൈലിയില്‍ വന്ന മാറ്റം നമ്മളെയും കൊളസ്‌ട്രോളിന് കീഴ്‌പ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡും വര്‍ദ്ധിച്ച തോതിലുള്ള മാംസ്യ ഉപയോഗവുമെല്ലാം ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട. കൊളസ്‌ട്രോളിനെ പേടിച്ച് ഇഷ്ടവിഭവങ്ങള്‍ സങ്കടത്തോടെ വേണ്ടെന്ന് വയ്ക്കുന്നവരുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുകയാണ്. കാരണം വാരിവലിച്ചുകഴിച്ചാല്‍ അതൊക്കെ പിന്നീട് ദോഷം ചെയ്യുമെന്ന് നമുക്കറിയാം.
എന്നാല്‍ ഭക്ഷണശീലങ്ങളില്‍ ചില നിയന്ത്രണങ്ങളും ഉപേക്ഷിക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാകും.കൂട്ടിച്ചേര്‍ക്കലുകളില്‍ പ്രധാനപ്പെട്ടതാണ് പഴങ്ങള്‍. ആപ്പിള്‍, പപ്പായ, വെണ്ണപ്പഴം, തക്കാളി എന്നിവ മെനുവില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാന്‍ ഏറെ സഹായിക്കുമത്രെ. ദിവസം ഒരു ആപ്പിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റൂ എന്നാണല്ലോ പൊതുവായ ചൊല്ല്. ആപ്പിളിന് ഇങ്ങനെയൊരു ബഹുമതി കിട്ടാന്‍ കാരണമായിരിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഹൃദയാരോഗ്യത്തിന് ആപ്പിള്‍ വളരെ നല്ലതാണ് എന്നതു തന്നെയാണ്. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് സ്‌ട്രോക്ക് വരാതെ സംരക്ഷിക്കാനും ആപ്പിളിന് കഴിവുണ്ട്. കൊളസ്‌ട്രോളുള്ളവര്‍ ദിനം തോറും കഴിക്കേണ്ട ഒന്നാണ് പപ്പായ അഥവാ കപ്ലളങ്ങാ പഴം. ഫൈബര്‍ ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട് കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാന്‍ നമ്മുടെ നാട്ടിന്‍പ്പുറങ്ങളില്‍ ഏറെക്കുറെ സുലഭമായിട്ടുള്ള പപ്പായ്ക്ക് കഴിവുണ്ട്. വെണ്ണപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ കെ, സി, ബി5, ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് ഹൃദയസംരക്ഷകരായി മാറുന്നത്. തക്കാളിയിലുള്ള അയണ്‍, പൊട്ടാസ്യം, ക്രോമിയം, വിറ്റമിന്‍, ധാതുക്കള്‍ തുടങ്ങിയവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.