ധാരാളം മൂത്രമൊഴിക്കണേ ഇല്ലെങ്കില്‍ രാജാക്കന്മാരുടെ അസുഖം പിടിപെട്ടേക്കാം

Date:

വെള്ളം കുടിക്കാനും മൂത്രമൊഴിക്കാനും മടിയുള്ള ചിലരെങ്കിലും നമുക്കിടയിലുണ്ട്. മൂത്രശോധന വന്നാലും പിടിച്ചുവയ്ക്കുന്നവര്‍. വെള്ളം കുടിക്കാതിരിക്കുന്നതോ ധാരാളം മൂത്രമൊഴിക്കാതിരിക്കുന്നതോ ആരോഗ്യത്തിന് ദോഷകരമാണെന്ന് മാത്രമല്ല അസുഖം പിടിപെടാനും കാരണമാകും. അങ്ങനെയുള്ള ഒരു അസുഖമാണ് സന്ധിവാതം അഥവാ ഗൗട്ട്.  

രാജാക്കന്മാരുടെ അസുഖം എന്നാണത്രെ പണ്ട് കാലങ്ങളില്‍  ഈ അസുഖം അറിയപ്പെട്ടിരുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടിയാല്‍ പിടിപെടാവുന്ന പ്രധാന രോഗമാണ് ഇത്. കാരണമാകട്ടെ മാംസത്തിന്റെയും മദ്യത്തിന്റെയും അമിത ഉപയോഗവും പ്രമേഹവും അമിതവണ്ണവും. 

പണ്ടുകാലങ്ങളില്‍ രാജാക്കന്മാര്‍ക്ക് മാത്രമാണ് ഈ അസുഖം ഉണ്ടായിരുന്നത് എങ്കില്‍ ഇന്ന് ജീവിതശൈലിയിലുണ്ടായ മാറ്റം വഴി സാധാരണക്കാരെയും ഈ അസുഖം പെട്ടെന്ന് പിടികൂടുന്നുണ്ട്. മാംസ ഉപയോഗവും മദ്യവും സുലഭമായിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിവിശേഷമാണല്ലോ  ഇന്നുളളത്? മദ്യത്തില്‍ ബിയര്‍ ആണ് ഏറ്റവും ഉപദ്രവം ചെയ്യുന്നത്.

ഒറ്റ ദിവസം കൊണ്ട് പലപ്പോഴും ഗൗട്ട് മൂര്‍ദ്ധന്യത്തിലെത്താം. കാല്‍പ്പാദങ്ങളിലെ പെരുവിരലിന്റെ സന്ധിയിലാണ് കഠിനമായ വേദനയോടും ചുവന്നു വീര്‍ത്തും രോഗം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. ക്രമേണ മറ്റ് സന്ധികളിലേക്കും വേദന വ്യാപിക്കുന്നു. യൂറിക്ക് ആസിഡ് ശരീരത്തില്‍ നിന്ന് മൂത്രത്തിലൂടെ പുറത്തുപോകാത്തതാണ് രോഗകാരണം.

അതുകൊണ്ട് വേനല്‍ക്കാലമെന്നോ വര്‍ഷകാലമെന്നോ നോക്കാതെ ദിവസവും പ്ത്തുഗ്ലാസെങ്കിലും വെള്ളം കുടിക്കുന്നത് ഈരോഗത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. വെള്ളം കുടിക്കുന്നതുപോലെ തന്നെ ധാരാളം മൂത്രമൊഴിക്കുകയും വേണം.ഭക്ഷണക്രമീകരണത്തിലും പ്രത്യേകമായി ശ്രദ്ധിക്കണം. 

ചിക്കന്‍, കോള പാനീയങ്ങള്‍, കടല്‍ ഭക്ഷണം എന്നിവ പരമാവധി ഒഴിവാക്കുക, കാരറ്റ്, ബീറ്റ് റൂട്ട്, വെള്ളരിക്ക തുടങ്ങിയ ജ്യൂസ് ആയി ഉപയോഗിക്കുക ആപ്പിള്‍ കൂടുതലായി ഉപയോഗിക്കുക തുടങ്ങിയവയാണ് ഡോക്ടേഴ്‌സ് ഇതിനായി നിര്‍ദ്ദേശിക്കുന്ന മുന്‍കരുതലുകളും പരിഹാരമാര്‍ഗ്ഗങ്ങളും.

സന്ധി വേദന ഉള്ളവര്‍  രക്തത്തിലെ യൂറിക്കാസിഡ് പരിശോധന നടത്തണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

More like this
Related

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും...

ഈ ഡയറ്റ് നല്ലതാണ്

ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം...
error: Content is protected !!