കുടുംബജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ഇവ രണ്ടും ഉണ്ടോയെന്ന് എങ്ങനെ അറിയാന്‍ പറ്റും? ചില പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് ചില എളുപ്പവഴിയിലൂടെ ഇക്കാര്യം വ്യക്തമാകും എന്നാണ്. അതില്‍ പ്രധാനം സെക്‌സാണ്.
ആഴ്ചയിലൊരിക്കല്‍ എന്ന കണക്കില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടേത് സന്തോഷവും സംതൃപ്തിയുമുള്ള ദാമ്പത്യജീവിതമെന്ന് പൊതുവെ കണക്കാക്കാം എന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. സംസാരിക്കുന്ന രീതിയും പരസ്പരമുള്ള സംഭാഷണവുമാണ് മറ്റൊരു രഹസ്യം. ചെറിയ കാര്യങ്ങളില്‍ പോലും സഹിഷ്ണുത പുലര്‍ത്താതിരിക്കുന്നതും പൊട്ടിത്തെറിക്കുന്നതും ഇണയെ വാക്കുകളാല്‍ മുറിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെങ്കില്‍ അവിടെ പരസ്പരബഹുമാനമോ സ്‌നേഹമോ ഇല്ല എന്നാണ് വ്യക്തമാക്കുന്നത്. കഠിനവിഷയങ്ങളെപോലും ലാഘവത്തോടെ സമീപിക്കാനും പ്രശ്‌നം പരിഹരിക്കാനും കഴിയുന്നുവെങ്കില്‍ അവിടെ വെളിവാകുന്നത് ദാമ്പത്യജീവിതത്തിലെ വിജയരഹസ്യം തന്നെയാണ്.
പരസ്പരം പ്രോത്സാഹിപ്പിക്കുകയും കഴിവുകള്‍ വളര്‍ത്തുകയും ചെയ്യുന്നുണ്ടോ. തന്റെ ഇന്നത്തെ അവസ്ഥയ്ക്ക ഇണയാണ് കാരണം എന്ന് അഭിമാനത്തോടും സന്തോഷത്തോടും നന്ദിയോടും കൂടി പറയാന്‍ കഴിയുന്നുണ്ടോ. അവിടെയും ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പാണ് മനസ്സിലാകുന്നത്.
ഭക്ഷണശീലങ്ങളിലുള്ളപൊതു താല്പര്യവും ദമ്പതികള്‍ തമ്മിലുള്ളസ്‌നേഹത്തിന്റെ പ്രകടനമാണ്.