വേനൽക്കാലത്ത് രാമച്ചമിട്ട വെളളം കുടിക്കാം

Date:

ചുട്ടുപൊള്ളുന്ന വേനലിനെ നേരിടാൻ ഏതു മാർഗ്ഗവും നോക്കുന്നവരായിക്കഴിഞ്ഞു നമ്മൾ. അതിൽപ്പെടുന്ന ഒരു രീതിയാണ്  കുടിക്കാൻ രാമച്ചമിട്ട വെള്ളം ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ് രാമച്ചം. ക്ഷീണം മാറാനും ഉന്മേഷം ലഭിക്കാനും രാമച്ചമിട്ട് തിളപ്പിച്ച വെള്ളം കൂജയിൽ ഒഴിച്ചുവച്ചതിന് ശേഷം കുടിച്ചാൽ മതിയാവും. ശരീരത്തിന് തണുപ്പ് നല്കുന്നു എന്നതാണ് രാമച്ചത്തിന്റെ പ്രത്യേകത. അസിഡിറ്റി, ഗ്യാസ്ട്രബിൾ, മലബന്ധം തുടങ്ങിയവയ്ക്കെല്ലാം  രാമച്ച വെള്ളം കുടിക്കുന്നതിലൂടെ പരിഹാരം ലഭിക്കും.

വെറും ദാഹശമനി മാത്രമല്ല നിരവധി ഔഷധ ഗുണങ്ങളും രാമച്ചത്തിനുണ്ട്. ബി.പി നിയന്ത്രിക്കുക എന്നതാണ് ഇതിൽ പ്രധാനം. അതുപോലെ മൂത്രത്തിലെ അണുബാധ മാറാനും മറ്റ് അസുഖങ്ങൾ പരിഹരിക്കാനും രാമച്ചത്തിന് കഴിവുണ്ട്. പാർക്കിൻസൺ, സ്ട്രസ്, ദേഷ്യം എന്നിവ ശമിപ്പിക്കാനും രാമച്ചമിട്ട വെള്ളത്തിന് സാധിക്കും. വാതം, സന്ധിവേദന, തലവേദന, പനി, ശ്വാസകോശസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും രാമച്ചം പ്രയോജനപ്രദമാണ്.

കുടിക്കാൻ  മാത്രമല്ല മറ്റ് പല രീതിയിലും രാമച്ചം ഉപയോഗിക്കാം. അതിൽ പ്രധാനപ്പെട്ടതാണ് രാമച്ച വെള്ളത്തിൽ ആവി പിടിക്കുന്നതും  സന്ധിവേദന, വാതം തുടങ്ങിയവയ്ക്കു വേണ്ടി രാമച്ചം അരച്ചിടുന്നതും. വിയർപ്പുകുരു കുറയ്ക്കാനും രാമച്ചം ദേഹത്ത് അരച്ചിട്ടാൽ മതി. വിയർപ്പുനാറ്റവും അമിതവിയർപ്പും ഒഴിവാക്കാൻ രാമച്ചം തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.

More like this
Related

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!